ധ്യാന്‍ ശ്രീനിവാസന്‍, പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, അജു വര്‍ഗീസ്, ബേസില്‍ ജോസഫ്, നീരജ് മാധവ് തുടങ്ങി വന്‍ താരനിര ഒന്നിച്ച ചിത്രമായിരുന്നു വര്‍ഷങ്ങള്‍ക്ക് ശേഷം. വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ എത്തിയ ചിത്രത്തില്‍ കാമിയോ റോളില്‍ നടന്‍ നിവിന്‍ പോളിയും എത്തിയിരുന്നു.
ഈ വര്‍ഷം പുറത്തിറങ്ങിയ സിനിമ ബോക്സ് ഓഫീസില്‍ നിന്ന് 80 കോടിയിലധികം കളക്ഷന്‍ സ്വന്തമാക്കിയിരുന്നു. അതേസമയം വര്‍ഷങ്ങള്‍ക്ക് ശേഷം ഒ.ടി.ടിയില്‍ എത്തിയപ്പോള്‍ ട്രോളുകളും വിമര്‍ശനങ്ങളും നേരിട്ടിരുന്നു. അതില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു പ്രണവ് മോഹന്‍ലാലിന്റെ മേക്കോവറിനെ കുറിച്ച് വന്ന ട്രോളുകള്‍.
എന്നാല്‍ ആ സിനിമയിലെ തന്റെയും പ്രണവിന്റെയും മേക്കോവറില്‍ താന്‍ തൃപ്തനായിരുന്നുവെന്ന് പറയുകയാണ് നടന്‍ അജു വര്‍ഗീസ്. എല്ലാത്തിലും ശ്രദ്ധ കൊടുക്കുന്ന ആളാണ് താനെന്നും വര്‍ഷങ്ങള്‍ക്ക് ശേഷത്തിലെ തന്റെ ഗെറ്റപ്പില്‍ വളരെ സന്തോഷവാനായിരുന്നെന്നും അദ്ദേഹം പറയുന്നു. കാന്‍ ചാനല്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അജു വര്‍ഗീസ്.
Also Read: ആ സിനിമ ചെയ്തത് ഷാജി കൈലാസും, രണ്‍ജി പണിക്കരുമാണെന്ന് ആരും ഇപ്പോള്‍ വിശ്വസിക്കില്ല: വിജയകുമാര്‍
‘വര്‍ഷങ്ങള്‍ക്ക് ശേഷത്തിലെ എന്റെ മേക്കോവറില്‍ ഞാന്‍ തൃപ്തനായിരുന്നു എന്നതാണ് സത്യം. പിന്നെ പ്രണവിന്റെ മേക്കോവറിനെ കുറിച്ച് ചോദിച്ചാല്‍ അതിലും ഞാന്‍ തൃപ്തനാണ്. സാധാരണ എന്റെ കഥാപാത്രത്തിന്റെ മേക്കപ്പൊക്കെ ശ്രദ്ധിക്കുന്ന ആളാണ് ഞാന്‍. ഈ സിനിമക്ക് വേണ്ടി ഞാന്‍ നമ്മുടെ ലെജന്ററിയായ കലാകാരന്മാര്‍ എങ്ങനെ അവരുടെ മേക്കോവറിലും മറ്റും ശ്രദ്ധ കൊടുത്തതെന്ന് അറിയാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്.
അതിന്റെ ഭാഗമായി മമ്മൂക്കയുടെ കുറേ ഇന്റര്‍വ്യൂസ് കണ്ടിരുന്നു. ഞാന്‍ ഒന്നുരണ്ട് പ്രാവശ്യം അദ്ദേഹത്തിന് മെസേജ് അയച്ചിരുന്നു. അതില്‍ കൂടുതല്‍ ഫ്രീഡം ഞാന്‍ എടുത്തിട്ടില്ല. കാരണം എങ്ങനെയാണ് അദ്ദേഹം ഓരോന്നും ചെയ്യുന്നതെന്ന് നേരിട്ട് പോയി ചോദിക്കുന്നത് മോശമല്ലേ. അതുകൊണ്ട് ഞാന്‍ അദ്ദേഹത്തിന്റെ ഇന്റര്‍വ്യൂസൊക്കെ കണ്ട് മനസിലാക്കി.
Also Read: ശക്തിമാനെക്കുറിച്ച് ബേസില്‍ അധികം സംസാരിക്കാത്തതിന്റെ കാരണം അതാകും: ജീത്തു ജോസഫ്
ഓരോ സിനിമ ചെയ്യുമ്പോഴും അതിന്റെ ഭാഗമായി എല്ലാത്തിലും ശ്രദ്ധ കൊടുക്കുന്ന ആളാണ് ഞാന്‍. എനിക്ക് വര്‍ഷങ്ങള്‍ക്ക് ശേഷത്തിലെ എന്റെ മേക്കോവര്‍ ഇഷ്ടമായിരുന്നു. എന്റെ ഗെറ്റപ്പില്‍ ഞാന്‍ അത്രയും ഹാപ്പിയായിരുന്നു. റോണക്സുമായി ഞാനത് സംസാരിച്ചിരുന്നു.
രണ്ടാമത് വന്ന ആ ഗെറ്റപ്പില്‍ വിനീത് എനിക്ക് നല്ല ഫ്രീഡം തന്നിരുന്നു. ഒരുപക്ഷെ അദ്ദേഹത്തിന് എന്നെ അത്രയും വിശ്വസമുള്ളത് കൊണ്ടാകണം. ആ സിനിമയിലെ എല്ലാവരുടെയും ഗെറ്റപ്പില്‍ ഞാന്‍ ഹാപ്പിയായിരുന്നു എന്നതാണ് സത്യം. പക്ഷെ പ്രേക്ഷകര്‍ക്ക് അങ്ങനെ തോന്നിയില്ല. അതില്‍ നമുക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല,’ അജു വര്‍ഗീസ് പറഞ്ഞു.
content Highlight: Aju Varghese Talks About His Makeup In Varshangalkku Shesham Movie