ഗുരുവായൂര്‍ അമ്പലനടയില്‍ എന്ന ചിത്രത്തിന്റെ വലിയ ഹിറ്റിന് ശേഷം വിപിന്‍ ദാസ് രചന നിര്‍വഹിച്ചിരിക്കുന്ന പുതിയ ചിത്രമായ വാഴ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്.
പൃഥ്വിരാജ്, ബേസില്‍ ജോസഫ്, നിഖില വിമല്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ഗുരുവായൂര്‍ അമ്പല നടയുടെ സ്‌ക്രിപ്റ്റും ഒരുക്കിയത് വിപിന്‍ തന്നെയായിരുന്നു. വിപിനൊപ്പം ഈ വര്‍ഷം റിലീസായ പേരില്ലൂര്‍ പ്രീമിയര്‍ ലീഗ് എന്ന വെബ് സീരീസിന് തിരക്കഥയൊരുക്കിയ ദീപു പ്രദീപും ഗുരുവായൂരമ്പല നടയിലിന്റെ സഹ തിരക്കഥാകൃത്തായിരുന്നു.
താനും ദീപുവും ആറ് മാസത്തിലധികം ഇരുന്നിട്ടാണ് സിനിമയുടെ സ്‌ക്രിപ്റ്റ് പൂര്‍ത്തിയാക്കിയതെന്നാണ് വിപിന്‍ ദാസ് പറയുന്നത്. പ്രേക്ഷകരെ തുടക്കത്തില്‍ തന്നെ ഏത് രീതിയില്‍ എന്‍ഗേജ് ചെയ്യിക്കുമെന്ന ഒരു കണ്‍ഫ്യൂഷന്‍ വന്നെന്നും അതോടെ ഇന്റര്‍വെല്‍ പഞ്ച് മാറ്റിയെന്നും വിപിന്‍ദാസ് പരഞ്ഞു.
അനാവശ്യമായിട്ടുള്ള സീനുകളൊക്കെ എഴുത്തിന്റെ സമയത്ത് തന്നെ ഒഴിവാക്കിയിരുന്നെന്നും ഷൂട്ടിന്റെ സമയത്ത് സമയം കളയാനുള്ള ഷോട്ടൊന്നും എടുക്കാറില്ലെന്നും വിപിന്‍ ദാസ് കൂട്ടിച്ചേര്‍ത്തു.
‘ഞങ്ങള്‍ ഒടുവില്‍ ചെയ്ത മൂന്ന് സിനിമകളും നോക്കിയാല്‍ അതില്‍ അനാവശ്യമായിട്ടുള്ള ഷോട്ടുകള്‍ ഒന്നും എടുത്തിട്ടില്ലെന്ന് മനസിലാകും. സ്‌ക്രിപ്റ്റിന്റെ സമയത്ത് തന്നെ നമ്മള്‍ ഒരു തീരുമനത്തിലെത്തും, ഇത്തരം ഷോട്ടുകള്‍ ഒന്നും വേണ്ട. ആവശ്യമില്ലാതെ ഓരോന്ന് വിശദീകരിക്കണ്ട എന്നൊക്കെ. ജയ ജയഹേയിലായാലും, ഗുരുവായൂരമ്പല നടയിലിലായാലും, വാഴയിലായും ഇക്കാര്യം ഫോളോ ചെയ്തിട്ടുണ്ട്.
ആ സീനിൽ ലാലേട്ടന്റെ റിയാക്ഷൻ കണ്ട് നമ്മൾ ചിരിക്കാൻ കാരണം ആ നടന്റെ പെർഫോമൻസ്: ബേസിൽ ജോസഫ്
ഗുരുവായൂരമ്പല നടയിലില്‍ ആദ്യത്തെ 15 മിനിറ്റിനുള്ളില്‍ ഓഡിയന്‍സിനെ സിനിമയിലേക്ക് കണക്ട് ചെയ്യിക്കേണ്ട അവസ്ഥ വന്നു. എന്ത് ചെയ്യുമെന്ന് ആലോചിച്ചപ്പോള്‍ നിഖിലയുടെ ക്യാരക്ടറിനെ റിവീല്‍ ചെയ്യുന്ന സീന്‍ തുടക്കത്തില്‍ കൊണ്ടുവരാമെന്ന് വിചാരിച്ചു. അങ്ങനെയാണ് അത് തീരുമാനിച്ചത്.
ഫസ്റ്റ് ഡ്രാഫ്റ്റ് എഴുതിയപ്പോള്‍ ആ സീനായിരുന്നു ഇന്റര്‍വല്‍. അങ്ങനെ സ്‌ക്രിപ്റ്റിലെ പല മാറ്റങ്ങളും വലിയ റിസല്‍ട്ട് തന്നിട്ടുണ്ട്,’ വിപിന്‍ ദാസ് പറഞ്ഞു.