കൊച്ചി: ലൈംഗികമായി ആക്രമിച്ചെന്ന നടിയുടെ പരാതിയില്‍ നടന് ജയസൂര്യക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസാണ് കേസെടുത്തത്.
സെക്രട്ടേറിയറ്റിലെ ശുചിമുറിയില്‍ വച്ച് ലൈംഗികമായി ആക്രമിച്ചെന്നാണ് എഫ്.ഐ.ആര്. നടിയുടെ മൊഴി അന്വേഷണ സംഘം ഇന്നലെ രേഖപ്പെടുത്തിയിരുന്നു. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
സെക്രട്ടേറിയറ്റില്‍ സിനിമാ ചിത്രീകരണത്തിനിടെ ലൈംഗികപീഡനമുണ്ടായെന്നാണ് നടി മൊഴി നല്‍കിയിരിക്കുന്നത്. ജയസൂര്യയ്ക്കെതിരെ സെക്ഷന്‍ 354,354 എ, 509 എന്നീ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.
കൊച്ചി സ്വദേശിയായ നടിയുടെ 7 പരാതികളില്‍ രജിസ്റ്റര്‍ ചെയ്യുന്ന ആദ്യത്തെ കേസാണ് ഇത്. നടിയുടെ ആലുവയിലെ വീട്ടിലെത്തിയാണ് പ്രത്യേകാന്വേഷണ സംഘത്തില്‍ ഉള്‍പ്പെട്ട ഡി.ഐ.ജി അജിതാ ബീഗവും ജി. പൂങ്കുഴലിയുമടക്കമുള്ളവരുടെ നേതൃത്വത്തില്‍ മൊഴിയെടുത്തത്.
വര്‍ഷങ്ങള്‍ക്കുമുന്‍പ് ചിത്രീകരണത്തിനിടെ സെക്രട്ടേറിയറ്റ് ഇടനാഴിയില്‍വെച്ച് നടന് കടന്നുപിടിച്ച് ചുംബിച്ചെന്ന് കഴിഞ്ഞദിവസം നടി മാധ്യമങ്ങള്‍ക്കുമുന്നില്‍ വെളിപ്പെടുത്തിയിരുന്നു. പരാതി നല്കിയ ശേഷം സര്‍ക്കാരില്‍ വലിയ വിശ്വാസമുണ്ടെന്നും അന്വേഷണത്തില്‍ താന്‍ തൃപ്തയാണെന്നും നടി പ്രകതികരിച്ചിരുന്നു.
അന്വേഷഷണ സംഘത്തില്‍ സ്ത്രീകളായിരുന്നതിനാല്‍ എല്ലാ കാര്യങ്ങളും തുറന്ന് പറയാന്‍ സാധിച്ചു. എന്റെ പക്കലുണ്ടായിരുന്ന എല്ലാ തെളിവുകളും ഞാന്‍ ഹാജരാക്കിയിട്ടുണ്ട്. അന്ന് ഇക്കാര്യം ചില സഹപ്രവര്‍ത്തകരോടും മാധ്യമങ്ങളോടും പറഞ്ഞിരുന്നതായും നടി പറഞ്ഞിരുന്നു.
ഫഹദിന്റെ ആ സിനിമക്ക് തമിഴ്നാട്ടില്‍ നിന്ന് കിട്ടിയ റെസ്പോണ്‍സ് കണ്ട് ഞാന്‍ ഞെട്ടിപ്പോയി: ടൊവിനോ
ജയസൂര്യക്കെതിരെ കേസെടുത്തതിന് പിന്നാലെ മുകേഷ്, ഇടവേള ബാബു, മണിയന് പിള്ള രാജു എന്നിവരടക്കമുള്ളവക്കെതിരെയും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
മുകേഷ് എം എല്‍ എ, ഇടവേള ബാബു, മണിയന്‍പിള്ള രാജു, ജയസൂര്യ, കോണ്‍ഗ്രസ് നേതാവ് അഡ്വ. വി എസ് ചന്ദ്രശേഖരന്, കാസ്റ്റിംഗ് ഡയറക്ടര്‍ വിച്ചു, പ്രൊഡക്ഷന്‍ കണ്ട്രോളര് നോബിള്‍ തുടങ്ങിയവര്‍ക്കെതിരെയാണ് പരാതികള്‍. ഇതില്‍ ജയസൂര്യക്കെതിരായ പരാതിയില്‍ മാത്രമാണ് നിലവില്‍ കേസെടുത്തിരിക്കുന്നത്.