ആദ്യം പിന്മാറിയ ആ മോഹൻലാൽ ചിത്രത്തിൽ ഒടുവിൽ എനിക്ക് ഗസ്റ്റ്‌ റോളിൽ അഭിനയിക്കേണ്ടി വന്നു: ഉർവശി

മലയാളത്തിലെ മികച്ച നടിമാരിൽ ഒരാളാണ് ഉർവശി. വ്യത്യസ്ത ഭാഷകളിലായി വിവിധ സിനിമകളിലൂടെ ഞെട്ടിച്ചിട്ടുള്ള ഉർവശി ഇന്നും അഭിനയ രംഗത്ത് സജീവമാണ്. ഉള്ളൊഴുക്ക് എന്ന സിനിമയിലെ പ്രകടനത്തിലൂടെ ഈ വർഷത്തെ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡും ഉർവശി നേടി.

നീണ്ട ഷൂട്ടിങ് ദിവസങ്ങളില്‍ ഒരുമിച്ച് ഹോട്ടലില്‍ താമസിക്കേണ്ടി വരുന്ന അവസരങ്ങളില്‍ ഇതിനുള്ള ചാന്‍സ് കൂടുതലാണ്: ‘സിദ്ദിഖിനെ കുറിച്ച് കേട്ടപ്പോള്‍ ഞെട്ടി’: ലാല്‍

മലയാളത്തിൽ വലിയ റിപ്പീറ്റ് വാല്യൂ ഉള്ള ചിത്രമാണ് സംഗീത് ശിവൻ സംവിധാനം ചെയ്ത യോദ്ധ. മോഹൻലാൽ, ജഗതി ശ്രീകുമാർ, മാധൂ തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രത്തിൽ ഉർവശിയും ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

സുഹൃത്ത് ബന്ധത്തിന്റെ പുറത്താണ് താൻ യോദ്ധയിൽ അഭിനയിച്ചതെന്ന് ഉർവശി പറയുന്നു. അത്രയും ശ്രദ്ധിക്കപ്പെടുമെന്ന് കരുതിയല്ല ദമയന്തിയെന്ന കഥാപാത്രം ചെയ്തതെന്നും നേപ്പാൾ വരെ പോയി സിനിമയുടെ ഭാഗമാവാൻ കഴിയുന്ന സമയമായിരുന്നില്ല അതെന്നും ഉർവശി പറയുന്നു. പിന്നീട് കേരളത്തിലെ ഷൂട്ടിങ് ആരംഭിച്ചപ്പോഴാണ് തന്നോട് ആ വേഷം ചെയ്യാമോയെന്ന് ചോദിച്ചതെന്നും ഉർവശി പറഞ്ഞു. മാധ്യമം മാഗസിനിൽ അനിത.എസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഉർവശി.

ഇനി സഹിക്കാന്‍ പറ്റില്ലെന്ന നിലപാടിലേക്ക് അവര്‍ എത്തിയതാണ്; മിടുക്കികള്‍: കനി കുസൃതി

‘സുഹൃത്ത് ബന്ധങ്ങളുടെ പുറത്ത് ചെയ്ത നിരവധി കഥാപാത്രങ്ങളുണ്ടായിരുന്നു. അതിലൊന്നാണ് യോദ്ധയിലെ ദമയന്തി. അത്ര ശ്രദ്ധിക്കപ്പെടുമെന്ന് ചിന്തിച്ചിട്ടൊന്നുമല്ല ആ കഥാപാത്രം ചെയ്തത്. സൗഹൃദങ്ങൾക്കും ആത്മബന്ധങ്ങൾക്കും വലിയ വില കൽപ്പിക്കുന്ന സമയമായിരുന്നു അതെല്ലാം.


യോദ്ധയുടെ സംവിധായകൻ സംഗീത് ശിവൻ്റെ ആദ്യത്തെ സിനിമ വ്യൂഹത്തിൽ അഭിനയിച്ചിരുന്നു. ആ ടീമിൻ്റെ രണ്ടാമത്തെ ചിത്രമായിരുന്നു യോദ്ധ. ആ സമയത്ത് വർഷം അഞ്ചും ആറും സിനിമകൾ ചെയ്തിരുന്നു. അതിനാൽ തന്നെ നല്ല തിരക്കായിരുന്നു. നേപ്പാൾ വരെ പോയി ചിത്രത്തിൻ്റെ ഭാഗമാകാൻ സാധിക്കുന്ന സാഹചര്യമായിരുന്നില്ല.

അതുകൊണ്ടാണ് അതിൽനിന്ന് പിന്മാറിയത്. പിന്നീട് യോദ്ധയുടെ കേരളത്തിലെ ലൊക്കേഷനിൽ ചെന്നപ്പോൾ ഒരു ഗസ്റ്റ് റോളുണ്ട്, ഉൾവശി അത് പെർഫോം ചെയ്താൽ നന്നായിരിക്കുമെന്ന് പറഞ്ഞപ്പോൾ അത് ചെയ്യുകയായിരുന്നു.

ഞാന്‍ സിനിമ വിടാനുണ്ടായ കാരണം; മോഹന്‍ലാലും മമ്മൂട്ടിയും തെറ്റ് തെറ്റാണെന്ന് തുറന്നുപറയാനുള്ള ആര്‍ജ്ജവം കാണിക്കണം: സുപര്‍ണ ആനന്ദ്

അത്രേയുള്ളൂ, അവരുടെ വിശ്വാസമായിരുന്നു അതെല്ലാം. അതിനപ്പുറത്ത് ആ കഥാപാത്രത്തെക്കുറിച്ച് കൂടുതൽ ചിന്തിച്ചിട്ടില്ല. ഒരു ഗസ്റ്റ് റോൾ ചെയ്തു എന്നു കരുതി എനിക്ക് എന്തെങ്കിലും നഷ്ടം സംഭവിക്കുമെന്നും ഞാൻ ഒരിക്കലും കരുതുന്നില്ല. നമുക്ക് വേണ്ടപ്പെട്ടവരുടെ സ്നേഹവും സന്തോഷവും മാത്രമായിരുന്നു അതിൽ പ്രധാനം,’ഉർവശി പറയുന്നു.

 

Content Highlight: Urvashi Talk About Her Character In Yodha Movie