‘മോഹന്‍ലാല്‍ ചെയ്യേണ്ടിയിരുന്നത് ഇതായിരുന്നോ?, അതിക്രമങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തൂ എന്ന് പറയാനുള്ള ആര്‍ജ്ജവം കാണിക്കേണ്ടിയിരുന്നില്ലേ: നടി ശാന്തി പ്രിയ

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലുള്ള വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനം രാജിവെച്ച നടന്‍ മോഹന്‍ലാലിന്റെ നിലപാടിനെതിരെ വിമര്‍ശനവുമായി നടി ശാന്തി പ്രിയ.

ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയായവര്‍ക്കൊപ്പം നില്‍ക്കുകയാണ് മോഹന്‍ലാല്‍ ചെയ്യേണ്ടിയിരുന്നതെന്നും പകരം രാജിവെച്ച് ഓടിപ്പോയത് ശരിയായില്ലെന്നും നടി പറഞ്ഞു.

‘അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തു നിന്ന് രാജിവെക്കുകയല്ല മോഹന്‍ലാല്‍ ചെയ്യേണ്ടിയിരുന്നത്. അതില്‍ ഒരു കാര്യവുമില്ല. അദ്ദേഹം ഇരകളെ പിന്തുണയ്ക്കുകയും അവരെ വഴികാട്ടുകയും അവര്‍ക്കൊപ്പം നില്‍ക്കുകയുമാണ് ചെയ്യേണ്ടിയിരുന്നത്.

ഞങ്ങള്‍ ഇവിടെയുണ്ട്, ഞങ്ങളെ വിശ്വസിക്കാം. ദയവായി അതിക്രമങ്ങള്‍ക്കെതിരെ നിങ്ങള്‍ ശബ്ദം ഉയര്‍ത്തൂ. ഞങ്ങളോട് വന്ന് സംസാരിക്കൂ.- എന്നായിരുന്നു അദ്ദേഹം പറയേണ്ടിയിരുന്നത്. ഇങ്ങനെയായിരുന്നു അദ്ദേഹം ഇടപെടേണ്ടിയിരുന്നത്.

ലാലേട്ടന്‍ എന്റെ ലവറും മമ്മൂക്ക വല്യേട്ടനുമായിരുന്നു: മീര ജാസ്മിന്‍

അതിക്രമങ്ങള്‍ക്ക് ഇരയായവര്‍ക്കും പുതുതലമുറയ്ക്കും നെടുതൂണാവുകയായിരുന്നു അദ്ദേഹം ചെയ്യേണ്ടത്. പകരം അദ്ദേഹം എന്താണ് ചെയ്തത്,’ ശാന്തി പ്രിയ പറഞ്ഞു.

മലയാള സിനിമയില്‍ മാത്രമല്ല സ്ത്രീകള്‍ക്കെതിരെ അതിക്രമം നടക്കുന്നതെന്നും അത് മറ്റ് ഭാഷകളിലും സംഭവിക്കുന്നുണ്ടെന്നും എന്നാല്‍ പലതും പുറത്തുവരുന്നില്ലെന്നും ശാന്തി പ്രിയ പറഞ്ഞു.

നീണ്ട ഷൂട്ടിങ് ദിവസങ്ങളില്‍ ഒരുമിച്ച് ഹോട്ടലില്‍ താമസിക്കേണ്ടി വരുന്ന അവസരങ്ങളില്‍ ഇതിനുള്ള ചാന്‍സ് കൂടുതലാണ്: ‘സിദ്ദിഖിനെ കുറിച്ച് കേട്ടപ്പോള്‍ ഞെട്ടി’: ലാല്‍

മലയാളത്തിലും ബോളിവുഡിലും മാത്രം നടക്കുന്ന കാര്യമല്ല ഇത്. എല്ലാ ഇന്‍ഡസ്ട്രിയിലും നടക്കുന്നുണ്ട്. രണ്ട് വര്‍ഷത്തിനു ശേഷം തെലുങ്ക് സിനിമയിലെ ആരെങ്കിലും ഇതുപോലെ രംഗത്തെത്തും.

ഇത് അവസാനിക്കണമെങ്കില്‍ ഇന്ന് ഇതിനെതിരെ എല്ലാവരും രംഗത്തെത്തണം. ഇപ്പോള്‍ നമ്മള്‍ ശക്തമായി പ്രതികരിച്ചാല്‍ ഇനി വരുന്ന തലമുറയ്‌ക്കെങ്കിലും ഭയപ്പെടേണ്ടിവരില്ല, ‘നടി ഭാനു പ്രിയയുടെ സഹോദരി കൂടിയായ ശാന്തി പ്രിയ പറഞ്ഞു.