തന്റെ സിനിമയെ കുറിച്ചും സിനിമ പറയുന്ന രാഷ്ട്രീയത്തെ കുറിച്ചും സംസാരിക്കുകയാണ് സംവിധായകന് ജിയോ ബേബി. ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണും കാതലുമൊന്നും എന്തെങ്കിലും ഒരു രാഷ്ട്രീയം പറഞ്ഞുകളയാം എന്ന് കരുതി എടുത്തതല്ലെന്നും പകരം തനിക്ക് കുറച്ചുകൂടി പരിചയമുള്ള കാര്യങ്ങളെ സിനിമയിലേക്ക് കൊണ്ടുവരുന്ന രീതിയാണ് താന്‍ പിന്തുടരുന്നതെന്നും ജിയോ ബേബി പറഞ്ഞു. ഒപ്പം കാതലിന്റെ സെറ്റില്‍ താന്‍ ബോധപൂര്‍വം കൊണ്ടുവന്ന ചില മാറ്റങ്ങളെ കുറിച്ചും ജിയോ സംസാരിച്ചു.
‘ഇത്രയും ജനപ്രിയമാകുമെന്ന് കരുതിയെടുത്ത സിനിമയല്ല ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍. അടുത്ത സിനിമ രാഷ്ട്രീയം പറയുന്ന സിനിമയാവണം എന്ന് തീരുമാനിച്ച് ചെയ്യുന്നതല്ല.
എനിക്ക് കുറച്ച് കൂടി പരിചയമുള്ള കാര്യങ്ങള്‍ സിനിമയാക്കുന്നുവെന്നേയുള്ളൂ. ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിലെ നിമിഷയുടെയും സുരാജിന്റെയും കാരണവരുടേയും കഥാപാത്രം ഞാന്‍ തന്നെയാണ്.
ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ എന്റെ ജീവിതത്തിലും മാറ്റങ്ങളുണ്ടാക്കിയിട്ടുണ്ട്. ചിത്രത്തിന് ലഭിച്ച സ്വീകാര്യത ഒരു തരത്തില്‍ എന്റെ കണ്ണുതുറപ്പിച്ചു. കുടുംബത്തിനുള്ളില്‍ ഓരോ ചെറിയ കാര്യം ചെയ്യുമ്പോഴും അഭിപ്രായം ചോദിക്കാന്‍ തുടങ്ങി.
ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ ചെയ്യുമ്പോള്‍ സംവിധാന സഹായിയായോ, ടീമിലോ ഒരു സ്ത്രീ ഉണ്ടായിരുന്നില്ല., എന്നാല്‍ ‘കാതലി’ലേക്ക് എത്തിയപ്പോള്‍ അണിയറയിലെ സ്ത്രീകളുടെ എണ്ണം വര്‍ധിച്ചു.
നരന്റെ ആ വേർഷൻ കണ്ട് ആന്റണി പെരുമ്പാവൂർ ദേഷ്യപ്പെട്ടു, ഈ സിനിമ വേണ്ടായെന്ന് പറഞ്ഞു: രഞ്ജൻ പ്രമോദ്
അതൊക്കെ ഞാന്‍ ബോധപൂര്‍വം കൊണ്ടുവന്ന മാറ്റങ്ങള്‍ തന്നെയാണ്. സിനിമകളിലെ ക്രിയേറ്റീവ് ഹെഡ് എന്റെ പങ്കാളി ബീനയാണ്. ടീമില്‍ പെണ്‍കുട്ടികള്‍ വന്നത് ക്രിയേറ്റീവായി സിനിമയെ സഹായിച്ചിട്ടുണ്ട്,’ ജിയോ പറഞ്ഞു.
നമ്മുടെ സിനിമ കണ്ട് തിയറ്ററിലെത്തുന്ന ആളുകള്‍ ചിരിക്കുന്നത് സന്തോഷമുള്ള കാര്യമാണ്. കുറച്ച് കൂടി എന്റര്ടൈനിങ്ങായ സിനിമകള്‍ ചെയ്യണമെന്ന് ആഗ്രഹമുണ്ട്. അതോടെ നമ്മുടെ സിനിമകള്‍ക്ക് നേരെയുയരുന്ന വിമര്‍ശനങ്ങള്‍ നല്ലതാണ്. അത് പോസിറ്റീവായ മാറ്റങ്ങള്‍ക്ക് വഴി വയ്ക്കും, ജിയോ ബേബി പറഞ്ഞു.