തിലകന്റെ മകനായിട്ടും അന്ന് ദുല്‍ഖറിന്റെയും അച്ഛന്റെയും ബന്ധം കണ്ട് എനിക്ക് അസൂയ തോന്നി: ഷോബി തിലകന്‍

ദുല്‍ഖര്‍ സല്‍മാന്റെ കരിയറിലെ രണ്ടാമത്തെ സിനിമയായിരുന്നു ഉസ്താദ് ഹോട്ടല്‍. അഞ്ജലി മേനോന്റെ തിരക്കഥയില്‍ അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ഈ സിനിമ 2012ലായിരുന്നു പുറത്തിറങ്ങിയത്. ദുല്‍ഖറിന് പുറമെ തിലകന്‍, നിത്യ മേനോന്‍, സിദ്ദിഖ് തുടങ്ങിയ മികച്ച താരനിര തന്നെയായിരുന്നു ഉസ്താദ് ഹോട്ടലില്‍ ഒന്നിച്ചത്.

ഫൈസിയായി ദുല്‍ഖറും കരീംക്കയായി തിലകനും എത്തിയതോടെ ഇവരുടെ കോമ്പോ എല്ലാവര്‍ക്കും പ്രിയപ്പെട്ടതായി മാറിയിരുന്നു. തിലകന്റെ മരണത്തിന് മുമ്പ് റിലീസ് ചെയ്ത അവസാനത്തെ സിനിമ എന്ന നിലയിലും ഈ ചിത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ ദുല്‍ഖറിനെയും തിലകനെയും കുറിച്ച് പറയുകയാണ് ഷോബി തിലകന്‍. ജിഞ്ചര്‍ മീഡിയ എന്റര്‍ടൈമെന്റിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Also Read: അന്ന് മോഹന്‍ലാല്‍ സാര്‍ എന്നെ സജസ്റ്റ് ചെയ്തു; എന്റെ മുഴുവന്‍ പേരുപോലും അദ്ദേഹത്തിന് അറിയില്ലായിരുന്നു: വിനയ

shobi thilakan

‘ഒരാളെ കുറിച്ച് അഭിപ്രായം ചോദിച്ചാല്‍ അതിന് മറുപടി പറയാന്‍ ഒരുപാട് മടിയുള്ള ആളാണ് അച്ഛന്‍. ഒരിക്കല്‍ അച്ഛന്റെ കൂടെ ഫ്‌ളൈറ്റില്‍ ഇരിക്കുമ്പോള്‍ ഞാന്‍ ചുമ്മാ അദ്ദേഹത്തോട് ദുല്‍ഖറിനെ കുറിച്ച് ചോദിച്ചു. ദുല്‍ഖര്‍ എങ്ങനെയുണ്ട് എന്നാണ് ഞാന്‍ ചോദിച്ചത്. ‘ആഹ്, അവന്‍ കുഴപ്പമില്ല. അവന്റെ പ്രായം വെച്ച് നോക്കുമ്പോള്‍ നന്നായി ചെയ്യുന്നുണ്ട്’ എന്നാണ് അച്ഛന്‍ മറുപടി പറഞ്ഞത്.

സത്യത്തില്‍ അച്ഛന്റെ ഭാഗത്ത് നിന്ന് അങ്ങനെയൊരു അഭിപ്രായം വരാന്‍ കുറച്ച് പ്രയാസമാണ്. അത്രമാത്രം എക്‌സ്ട്രാ ഓര്‍ഡിനറി പെര്‍ഫോമന്‍സ് ചെയ്ത ഒരാളാണെങ്കില്‍ മാത്രമേ അച്ഛന്‍ അങ്ങനെയൊരു അഭിപ്രായം പറയുകയുള്ളൂ. അവന്റെ പ്രായം വെച്ച് നോക്കുമ്പോള്‍ നന്നായി ചെയ്യുന്നുണ്ടെന്ന് പറയണമെങ്കില്‍ അച്ഛന് അത്രമാത്രം അവനില്‍ വിശ്വാസമുണ്ടെങ്കിലോ അല്ലെങ്കില്‍ അവന്‍ നന്നായി ചെയ്തിട്ടോ തന്നെയാണ്.

Also Read: നരന്റെ ആ വേർഷൻ കണ്ട് ആന്റണി പെരുമ്പാവൂർ ദേഷ്യപ്പെട്ടു, ഈ സിനിമ വേണ്ടായെന്ന് പറഞ്ഞു: രഞ്ജൻ പ്രമോദ്

കാരണം അല്ലെങ്കില്‍ അച്ഛന്‍ അങ്ങനെ പറയില്ല. അവര്‍ തമ്മിലുള്ളത് കെമിസ്ട്രിയെന്ന് പറഞ്ഞ് വിശേഷിപ്പിക്കാമോയെന്ന് എനിക്ക് അറിയില്ല. ദുല്‍ഖര്‍ ഉപ്പൂപ്പയെന്ന് വിളിക്കുന്നതില്‍ തന്നെ വലിയ ഇന്റിമസി ഫീല് ചെയ്യുന്നുണ്ട്. അറിഞ്ഞു കൊണ്ട് തന്നെയാകാം അച്ഛനെ ആ കഥാപാത്രത്തില്‍ ഇട്ടതെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ഞാന്‍ തിലകന്റെ മകനാണ്. ആ എനിക്ക് പോലും അവരോട് അസൂയ തോന്നിയിട്ടുണ്ട്,’ ഷോബി തിലകന്‍ പറയുന്നു.

Content Highlight: Shobi Thilakan Talks About Relation Of Dulquer Salmaan And Thilakan