കോഴിക്കോട്: സിനിമാ നിര്‍മാണവുമായി ബന്ധപ്പെട്ട് പണം വാങ്ങി വഞ്ചിച്ചെന്നാരോപിച്ച് നടന് മോഹന്‍ലാലിനും നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിനുമെതിരായ പരാതി കോഴിക്കോട് അഞ്ചാം അഡീഷണല്‍ ജില്ല സെഷന്‍സ് കോടതി സെപ്റ്റംബര്‍ 13-ലേക്കു മാറ്റി.
നിര്‍മാതാവും സംവിധായകനുമായ കെ.എ. ദേവരാജന്‍ നല്കിയ അപ്പീലിലാണ് നടപടി. മോഹന്‍ലാലും ആന്റണി പെരുമ്പാവൂരും അന്ന് ഹാജരാവണമെന്ന് കോടതി ഉത്തരവില്‍ പറഞ്ഞു.
ദേവരാജന്റെ ചിത്രത്തിനുവേണ്ടി എതിര്‍കക്ഷികള്‍ 30 ലക്ഷംരൂപയുടെ ചെക്ക് 2007 മാര്‍ച്ച് 29-ന് കൈപ്പറ്റിയെന്നും പിന്നീട് സിനിമയ്ക്ക് വേണ്ടി സഹകരിക്കാതെ വഞ്ചിച്ചെന്നുമാണ് പരാതി.
സ്വപ്നമാളിക എന്ന പടത്തെച്ചൊല്ലിയാണ് കേസ്. കോഴിക്കോട് നാലാം ജുഡീ ഷ്യല് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ നേരത്തേ നല്കിയ സ്വകാര്യ അന്യായം തള്ളിയതിനെതിരേ നല്കിയ അപ്പീലാണ് ഇപ്പോള്‍ കോടതി പരിഗണിക്കുന്നത്.