‘ പദവിയില്‍ തുടര്‍ന്നാല്‍ ആരോപണം ഞങ്ങളിലേക്കും വരും; മോഹന്‍ലാല്‍ ഒളിച്ചോടിപ്പോയെന്ന് പറഞ്ഞു’

മോഹന്‍ലാല്‍ എവിടെയായിരുന്നു, ഒളിച്ചോടി പോയെന്ന് പറഞ്ഞു. എവിടേക്കും പോയിട്ടില്ല: എന്തിനും ഏതിനും അമ്മയെ കുറ്റപ്പെടുത്തുന്നു: മോഹന്‍ലാല്‍

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി നടന്‍ മോഹന്‍ലാല്‍. താന്‍ എങ്ങോട്ടും ഒളിച്ചോടിയിട്ടില്ലെന്നും മറ്റ് തിരക്കുകളിലായതുകൊണ്ടാണ് പ്രതികരിക്കാതിരുന്നതെന്നും ഒരുപാട് കഷ്ടപ്പെട്ട് വളര്‍ത്തിക്കൊണ്ടുവന്ന മലയാളം ഇന്‍ഡസ്ട്രിയെ എല്ലാവരും ചേര്‍ന്ന് തകര്‍ക്കരുതെന്നും മോഹന്‍ലാല്‍ പറഞ്ഞു. അമ്മയെ മാത്രം കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും ഒരുപാട് സംഘടനകള്‍ ഉള്ള മേഖലയാണ് സിനിമയെന്നും മോഹന്‍ലാല്‍ പറഞ്ഞു.

‘മോഹന്‍ലാല്‍ എവിടെയായിരുന്നു, ഒളിച്ചോടി പോയെന്ന് പറഞ്ഞു. എവിടേക്കും പോയിട്ടില്ല. കഴിഞ്ഞ കുറേ നാളായി കേരളത്തില്‍ ഇല്ലായിരുന്നു. ഗുജറാത്തിലും ബോംബെയിലും ചെന്നൈയിലുമായിരുന്നു. ഭാര്യയുടെ സര്‍ജറിയുമായി ബന്ധപ്പെട്ട് ആശുപത്രിയില്‍ ഇരിക്കേണ്ടി വന്നു. പിന്നെ ബറോസുമായി ബന്ധപ്പെട്ട തിരക്കില്‍പ്പെട്ടുപോയി. പെട്ടെന്ന് വരാന്‍ സാധിച്ചില്ല.

എന്റെ സിനിമയുടെ റിലീസൊക്കെ മാറ്റിവെച്ചു. ഈ സാഹചര്യത്തില്‍ റിലീസ് ചെയ്യാന്‍ പറ്റില്ല. സിനിമ സമൂഹത്തിന്റെ ഭാഗമാണ്. മറ്റെല്ലായിടത്തും സംഭവിക്കുന്നത് സിനിമയിലും സംഭവിക്കും. പ്രോത്സാഹിപ്പിക്കുകയല്ല. എല്ലാ മേഖലയിലും ഇത്തരം കാര്യങ്ങള്‍ ഉണ്ടാകാറുണ്ട്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സ്വാഗതാര്‍ഹമാണ്.

പൃഥ്വിരാജിനും സുപ്രിയയ്ക്കുമെതിരെ അവന്‍ കേസുകൊടുക്കാനുള്ള സാധ്യതയുണ്ട്: നവ്യ നായര്‍

ഞാന്‍ രണ്ട് തവണ അവരുടെ മുന്‍പില്‍ പോയിരുന്നു. എന്നോട് ചോദിച്ച ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞു. എനിക്കറിയാവുന്ന കാര്യങ്ങളാണ് പറഞ്ഞത്. മൊത്തം സിനിമയെ പറ്റിയാണ് എന്നോട് ചോദിച്ചത്. അതെനിക്ക് പറയാന്‍ കഴിയില്ല. എനിക്ക് ചുറ്റുമുള്ള കാര്യങ്ങളാണ് പറഞ്ഞത്.

അമ്മ ഒരു ട്രേഡ് യൂണിയന്‍ സ്വഭാവമുള്ള അസോസിയേഷനല്ല. കുടുംബം പോലെയാണ്. 500 പേരുള്ള ഫാമിലി. അവരുടെ വെല്‍ഫയറിന് വേണ്ടി തുടങ്ങിയ ഒരു ആശയമാണ്. ഇപ്പോള്‍ വലിയ പേരുള്ള അസോസിയേഷനാണ്. കൂടെയുള്ളവരുടെ നന്മയ്ക്ക് വേണ്ടിയാണ് തുടങ്ങിയത്. അതിലേക്ക് ഒരുപാട് പേര്‍ വന്ന് ചേര്‍ന്നു. അതില്‍ ആദ്യം മുതല്‍ സഞ്ചരിക്കുന്ന ആളാണ്.

കഴിഞ്ഞ രണ്ട് തവണ പ്രസിഡന്റായി. ഇത്തരം കാര്യങ്ങള്‍ ഏറ്റെടുക്കാന്‍ വൈമുഖ്യമുള്ള ആളാണ് ഞാന്‍. എന്തുകൊണ്ട് എല്ലാവരും എക്‌സിക്യൂട്ടീവില്‍ നിന്ന് മാറി എന്ന് പറഞ്ഞാല്‍ ഉത്തരം പറയേണ്ടത് മലയാള സിനിമ മൊത്തമാണ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സിനിമയിലെ മറ്റ് പല ഭാഗങ്ങളിലുള്ള പല കാര്യങ്ങളും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ആ കാര്യങ്ങളിലേക്ക് ഒരുമിച്ച് നീങ്ങണം.

എനിക്കും ദുരനുഭവമുണ്ടായി, എന്റെ അച്ഛന്റെ പ്രായമുള്ള മനുഷ്യനാണ്, പേടിച്ചിട്ട് ആരോടും പറഞ്ഞില്ല: നവ്യ നായര്‍

എന്തിനും ഏതിനും അമ്മ സംഘടനയെ കുറ്റപ്പെടുത്തുന്നു. എല്ലാവര്‍ക്കും തുറന്ന് സംസാരിക്കാനുള്ള വേദിയായി മാറണം. എല്ലാത്തിലും നമ്മള്‍ അല്ലല്ലോ ഉത്തരം പറയേണ്ടത്. അതിലേക്ക് ഏറ്റവും കൂടുതല്‍ ശരങ്ങള്‍ വരുന്നത് എന്നിലേക്കാണ്. ഞാന്‍ അഭിഭാഷകരുമായും തലമൂത്ത ആളുകളുമായും സംസാരിച്ചിട്ട് എടുത്ത തീരുമാനമാണ് ഞാന്‍ ഇപ്പോള്‍ അതില്‍ നിന്നും മാറി നില്‍ക്കാമെന്ന്.

അമ്മയുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിക്കൊണ്ടല്ല മാറിയത്. പെന്‍ഷന്‍ ഇന്‍ഷൂറന്‍സ് മെഡിക്കല്‍ ക്യാമ്പുകള്‍ ഓണം പ്രോഗ്രാമുകള്‍ എല്ലാം നിര്‍ത്തിവെച്ചുകൊണ്ടല്ല പൂര്‍ണമായും ഒഴിഞ്ഞുമാറിയിട്ടുമില്ല. പ്രസിഡന്റ് സെക്രട്ടറി സ്ഥാനത്ത് തുടരാന്‍ ആര്‍ക്കും അധികാരമില്ല. എല്ലാവരോടും ചോദിച്ചു. ഗൂഗിള്‍ മീറ്റിലൂടെ റിപ്പോര്‍ട്ട് ചെയ്തു. മിനുട്‌സ് റിപ്പോര്‍ട്ട് ചെയ്തു.

ഒരു ഇന്‍ഡസ്ട്രി തകര്‍ന്നുപോകുന്ന കാര്യമാണ്. ഞങ്ങള്‍ എന്താണ് ചെയ്യേണ്ടത്. 10000 ത്തിലേറെ പേര്‍ ജോലി ചെയ്യുന്ന ഇന്‍ഡസ്ട്രിയാണ്. വളരെയധികം കഷ്ടപ്പെട്ട് ഉണ്ടാക്കിയെടുത്ത ഇന്‍ഡസ്ട്രിയാണ്. ഒരുപാട് ആക്ടേഴസ് ഉള്ള ഉണ്ടായിരിക്കൊണ്ടിരിക്കുന്ന ഇന്‍ഡസ്ട്രിയാണ്. ദയവുചെയ്ത് അതിനെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടാകരുത്.

ഇതിന് പിന്നില്‍ ഒരു സര്‍ക്കാരുണ്ട്, കമ്മിറ്റിയുണ്ട്. സര്‍ക്കാര്‍ തീരുമാനമെടുക്കുന്നുണ്ട്. കുറ്റം ചെയ്ത് എന്ന് പറയുന്നവര്‍ക്ക് പിന്നാലെ പൊലീസ് ഉണ്ട് അത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. അതില്‍ ആധികാരികമായി അഭിപ്രായം ചോദിച്ചുകഴിഞ്ഞാല്‍ ആണ് അല്ല എന്ന് അഭിപ്രായം പറയാനുള്ള അവസരമില്ല.

മലയാള സിനിമ ഇന്‍ഡസ്ട്രി നിശ്ചമായിപ്പോകും. അത് മുന്നോട്ടു ചലിക്കേണ്ടതുണ്ട്.

ഒരുപാട് പേര്‍ പറയുന്നു ഇങ്ങനെയല്ല ചെയ്തത് ഇങ്ങനെയാണ് ചെയ്യേണ്ടത് എന്ന് ഇലക്ഷന്‍ വെക്കാം മത്സരിക്കാം മത്സരിക്കാതെ എടുക്കാം. അവര്‍ക്ക് അമ്മയെ മുന്നോട്ടു നയിക്കാം. ഇതൊരു തോല്‍വിയോ ഒളിച്ചോട്ടമോ അല്ല. വീണ്ടും തുടര്‍ന്നാല്‍ ആരോപണം ഞങ്ങളിലേക്കാണ് വരുന്നത്. അത് നിര്‍ത്തണം. മലയാള സിനിമയെ രക്ഷിക്കണം., മോഹന്‍ലാല്‍ പറഞ്ഞു.

Content Highlight: Mohanlal about Hema Commission report