ഞാന്‍ പവര്‍ ഗ്രൂപ്പിലുള്ള ആളല്ല, എനിക്ക് അതിനെ കുറിച്ച് അറിയില്ല: മോഹന്‍ലാല്‍

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്ന പ്രകാരം മലയാള സിനിമയിലുള്ള പവര്‍ ഗ്രൂപ്പിനെ പറ്റി തനിക്ക് അറിയില്ലെന്ന് നടന്‍ മോഹന്‍ലാല്‍. അങ്ങനെയൊരു പവര്‍ ഗ്രൂപ്പിനെ കുറിച്ച് തനിക്ക് അറിയില്ലെന്നും ആദ്യമായാണ് അങ്ങനെ ഒരു കാര്യം കേള്‍ക്കുന്നതെന്നും മോഹന്‍ലാല്‍ പറഞ്ഞു.

റിപ്പോര്‍ട്ടില്‍ പറഞ്ഞതുപ്രകാരം ആരെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെ തെളിവുണ്ടെങ്കില്‍ നടപടിയെടുക്കട്ടേയെന്നും മോഹന്‍ലാല്‍ പറഞ്ഞു.

കുറ്റം ചെയ്തില്ലെന്ന് പറഞ്ഞ് തിരിച്ചുവന്നവരില്ലേ. ഞങ്ങള്‍ ഇതില്‍ പെട്ടെന്ന് എന്ത് തീരുമാനം എടുക്കാനാണ്. കോടതിക്ക് മുന്നിലിരിക്കുന്ന കാര്യത്തില്‍ എന്താണ് പറയേണ്ടത്. ഇത് സംഭവിച്ചുപോയില്ലേ. ഇനി സംഭവിക്കാതിരിക്കാന്‍ നമുക്ക് നോക്കാം.

‘ പദവിയില്‍ തുടര്‍ന്നാല്‍ ആരോപണം ഞങ്ങളിലേക്കും വരും; മോഹന്‍ലാല്‍ ഒളിച്ചോടിപ്പോയെന്ന് പറഞ്ഞു’

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ എനിക്ക് വേറെ മറുപടിയില്ല. സര്‍ക്കാരുണ്ട് കോടതിയുണ്ട്. വേറെ സംവിധാനങ്ങളുണ്ട്. ഞാന്‍ അതില്‍ കൂടുതല്‍ എന്ത് പറയാനാണ്.

വല്ലാത്ത ചോദ്യങ്ങള്‍ ചോദിച്ചാല്‍ എനിക്ക് പ്രതികരിക്കാനാവില്ല. ഒരു സുപ്രഭാതത്തില്‍ പത്തിരുപത് കേസുകള്‍ വരുമ്പോള്‍ എന്താണ് ചെയ്യേണ്ടത്. നമുക്ക് അറിയില്ല, മോഹന്‍ലാല്‍ പറഞ്ഞു.

ഒരു ഇന്‍ഡസ്ട്രി തകര്‍ന്നുപോകുന്ന കാര്യമാണ് ഇതെല്ലാം. ഞങ്ങള്‍ എന്താണ് ചെയ്യേണ്ടത്. 10000 ത്തിലേറെ പേര്‍ ജോലി ചെയ്യുന്ന ഇന്‍ഡസ്ട്രിയാണ്. വളരെയധികം കഷ്ടപ്പെട്ട് ഉണ്ടാക്കിയെടുത്ത ഇന്‍ഡസ്ട്രിയാണ്. ഒരുപാട് ആക്ടേഴസ് ഉള്ള ഉണ്ടായിരിക്കൊണ്ടിരിക്കുന്ന ഇന്‍ഡസ്ട്രിയാണ്. ദയവുചെയ്ത് അതിനെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടാകരുത്.

പൃഥ്വിരാജിനും സുപ്രിയയ്ക്കുമെതിരെ അവന്‍ കേസുകൊടുക്കാനുള്ള സാധ്യതയുണ്ട്: നവ്യ നായര്‍

ഇതിന് പിന്നില്‍ ഒരു സര്‍ക്കാരുണ്ട്, കമ്മിറ്റിയുണ്ട്. സര്‍ക്കാര്‍ തീരുമാനമെടുക്കുന്നുണ്ട്. കുറ്റം ചെയ്ത് എന്ന് പറയുന്നവര്‍ക്ക് പിന്നാലെ പൊലീസ് ഉണ്ട് അത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. അതില്‍ ആധികാരികമായി അഭിപ്രായം ചോദിച്ചുകഴിഞ്ഞാല്‍ ആണ് അല്ല എന്ന് അഭിപ്രായം പറയാനുള്ള അവസരമില്ല.

മലയാള സിനിമ ഇന്‍ഡസ്ട്രി നിശ്ചമായിപ്പോകും. അത് മുന്നോട്ടു ചലിക്കേണ്ടതുണ്ട്.

ഒരുപാട് പേര്‍ പറയുന്നു ഇങ്ങനെയല്ല ചെയ്തത് ഇങ്ങനെയാണ് ചെയ്യേണ്ടത് എന്ന്. ആയിക്കോട്ടെ ഇലക്ഷന്‍ വെക്കാം മത്സരിക്കാം ഇനി മത്സരിക്കാതെ എടുക്കാം. അവര്‍ക്ക് അമ്മയെ മുന്നോട്ടു നയിക്കാം. ഇതൊരു തോല്‍വിയോ ഒളിച്ചോട്ടമോ അല്ല. വീണ്ടും തുടര്‍ന്നാല്‍ ആരോപണം ഞങ്ങളിലേക്കാണ് വരുന്നത്. അത് നിര്‍ത്തണം. മലയാള സിനിമയെ രക്ഷിക്കണം., മോഹന്‍ലാല്‍ പറഞ്ഞു.

Content Highlight: Mohanlal about Power Group on Malayalam Film Industry