റിപ്പോര്‍ട്ട് വന്നതോടെ ഉറക്കംപോയ നടന്‍മാര്‍; ഇനിയും മുഖംമറച്ചിരിക്കേണ്ട കാര്യമില്ലെന്ന് ഖുശ്ബു

ചെന്നൈ: കഴിഞ്ഞ നാലര വര്‍ഷമായിട്ടും ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടാതിരുന്നത് എന്തുകൊണ്ടാണെന്ന ചോദ്യവുമായി നടി ഖുശ്ബു. റിപ്പോര്‍ട്ട് പുറത്തുവന്നതോടെ പല പുരുഷന്‍മാരുടെയും ഉറക്കം പോയി എന്നും തമിഴിലും ഹേമ കമ്മിറ്റി മാതൃകയില്‍ സമിതിക്കായി ഒരുക്കങ്ങള്‍ തുടങ്ങിയെന്നും ഖുശ്ബു പറഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ വന്ന ആരോപണങ്ങളില്‍ സമഗ്രമായ അന്വേഷണം വേണം. മുകേഷിനെതിരെ ഉയര്‍ന്ന ആരോപണങ്ങളെ രാഷ്ട്രീയവത്ക്കരിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഖുശ്ബു പ്രതികരിച്ചു.

എമ്പുരാനില്‍ മമ്മൂട്ടി പൃഥ്വിരാജിന്റെ അച്ഛന്‍, ഖുറേഷി അബ്രാമിന്റെ ഗോഡ് ഫാദര്‍; അപ്‌ഡേറ്റിനെ കുറിച്ച് ഒ.ടി.ടി പ്ലേ

നേരത്തെയും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ഖുശ്ബു പ്രതികരിച്ചിരുന്നു. മലയാള സിനിമയില്‍ വിവിധ കാലങ്ങളിലായി ചൂഷണം നേരിട്ടവര്‍ അതെല്ലാം ധൈര്യത്തോടെ തുറന്നു പറയണമെന്നായിരുന്നു ഖുശ്ബു പ്രതികരിച്ചത്.

ഇരകള്‍ ഇനിയും മുഖം മറച്ചിരിക്കേണ്ട കാര്യമില്ലെന്നും റിപ്പോര്‍ട്ട് പുറത്തുവന്നതോടെ പല നടന്മാരുടേയും ഉറക്കം പോയില്ലേയെന്നും ഖുശ്ബു ചോദിക്കുന്നു.

ബലാത്സംഗ ശ്രമംവരെയുണ്ടായി ; ഞാന്‍ വഴങ്ങുമോ എന്ന് സംവിധായകന്‍ ഹരിഹരന്‍ ചോദിച്ചു; ഗുരുതര ആരോപണവുമായി ചാര്‍മിള

സംവിധായകന്‍ രഞ്ജിത്തിനെതിരായ ആരോപണത്തെ കുറിച്ച് തനിക്ക് അറിയില്ലെന്നും ഖുശ്ബു പറഞ്ഞു. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു ഖുശ്ബു.