‘നിങ്ങളെ കണ്ടാല്‍ ശ്രീദേവിയെ മാത്രമേ ഓര്‍മ വരുന്നുള്ളൂ..’ ലാല്‍ സാറിന്റെ ആ വാക്കുകള്‍ ഇന്നും മറന്നിട്ടില്ല: വിനയ

ഫാസില്‍ സംവിധാനം ചെയ്ത് 1993ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു മണിച്ചിത്രത്താഴ്. സിനിമയില്‍ ‘ശ്രീദേവി’ എന്ന കഥാപാത്രമായി എത്തിയത് വിനയ പ്രസാദാണ്. ഈ ഒരൊറ്റ സിനിമയിലൂടെ തന്നെ മലയാളികള്‍ക്കെല്ലാം ഏറെ പ്രിയപ്പെട്ട നടിയായി മാറാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നു.

Also Read: ടൊവിനോയുടെ നായികയാണെന്ന് പറഞ്ഞപ്പോള്‍ പെട്ടെന്ന തല കറങ്ങുന്നതുപോലെ തോന്നി: സുരഭി ലക്ഷ്മി

ഇന്നും മലയാളത്തിലെ ഏറ്റവും മികച്ച സൈക്കോളജിക്കല്‍ ഹൊറര്‍ ത്രില്ലറായി കണക്കാക്കപ്പെടുന്ന മണിച്ചിത്രത്താഴില്‍ മോഹന്‍ലാല്‍ ആയിരുന്നു നായകനായി എത്തിയത്. ഈ സിനിമ പുറത്തിറങ്ങിയ ശേഷം പിന്നീട് കുറേ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് താന്‍ മോഹന്‍ലാലിനെ കണ്ടതെന്ന് പറയുകയാണ് വിനയ.

സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയിരുന്നു അവര്‍. തന്നെ കാണുമ്പോള്‍ ശ്രീദേവിയേയും മണിച്ചിത്രത്താഴും മാത്രമാണ് ഓര്‍മ വരുന്നുള്ളൂവെന്നാണ് അന്ന് മോഹന്‍ലാല്‍ പറഞ്ഞതെന്നും വിനയ കൂട്ടിച്ചേര്‍ത്തു.

Also Read: തിയേറ്ററുകളില്‍ പൊടിപാറിക്കാന്‍ അറക്കല്‍ മാധവനുണ്ണി എത്തുന്നു; വല്യേട്ടന്‍ റീ റിലീസിന്

‘മണിച്ചിത്രത്താഴ് എനിക്ക് ഒരുപാട് സ്‌പെഷ്യലാണ്. ആ സിനിമ കഴിഞ്ഞിട്ട് കുറേ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഞാന്‍ മോഹന്‍ലാല്‍ സാറിനെ പിന്നെ കണ്ടത്. ഏതോ ഒരു പരിപാടിയില്‍ വെച്ചായിരുന്നു ഞങ്ങളുടെ ആ കൂടികാഴ്ച. അന്ന് മോഹന്‍ലാല്‍ സാര്‍ എന്നോട് ഒരു കാര്യം പറഞ്ഞിരുന്നു. അത് ഇന്നും ഞാന്‍ ഓര്‍ക്കുന്നു.

നിങ്ങളെ കാണുമ്പോള്‍ എനിക്ക് ശ്രീദേവിയെ മാത്രമേ ഓര്‍മ വരുന്നുള്ളൂ. നിങ്ങളെ കാണുമ്പോള്‍ മണിച്ചിത്രത്താഴ് മാത്രമേ ഓര്‍മ വരുന്നുള്ളൂവെന്നായിരുന്നു മോഹന്‍ലാല്‍ സാര്‍ പറഞ്ഞത്. അത് എനിക്ക് കിട്ടിയ ഒരു കോമ്പ്‌ളിമെന്റായിട്ടാണ് ഞാന്‍ കാണുന്നത്. അങ്ങനെ വിശ്വസിക്കാനാണ് എനിക്ക് ഇഷ്ടം,’ വിനയ പ്രസാദ് പറയുന്നു.

Content Highlight: Vinaya Prasad Talks About Mohanlal And Manichithrathazhu