ഇത്രയും പെണ്‍കുട്ടികളുടെ ഹൃദയം തകര്‍ത്തത് സങ്കടം തന്നെയാണ്: സിനിമയോ സ്‌ക്രിപ്‌റ്റോ ഒന്നും എന്റെ വിഷയമായിരുന്നില്ല: സുപ്രിയ

നടന്‍ പൃഥ്വിരാജുമായുള്ള വിവാഹത്തെ കുറിച്ചും സിനിമാ ഇന്‍ഡസ്ട്രിയിലേക്കുള്ള തന്റെ കടന്നുവരവിനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നിര്‍മാതാവും പൃഥ്വിരാജിന്റെ പങ്കാളിയുമായ സുപ്രിയ മേനോന്‍.

പൃഥ്വിയുമായി പരിചയപ്പെട്ട സമയത്തോ വിവാഹശേഷമോ ഒന്നും സിനിമ തന്റെ വിഷയമായിരുന്നില്ലെന്നും പൃഥ്വി ഏത് സിനിമയാണ് ചെയ്യുന്നതെന്നോ അതിന്റെ തിരക്കഥ ഏതാണെന്നോ താന്‍ അന്വേഷിച്ചിട്ടില്ലെന്നും സുപ്രിയ പറയുന്നു.

ഒരുപാട് പെണ്‍കുട്ടികളുടെ ഹൃദയം തകര്‍ത്ത വിവാഹമായിരുന്നല്ലോ നിങ്ങളുടേതെന്ന ചോദ്യത്തിനും രസകരമായ മറുപടിയാണ് സുപ്രിയ നല്‍കുന്നത്.

മണിച്ചിത്രത്താഴില്‍ ആ നടന്റെ കൂടെ അഭിനയിച്ചപ്പോള്‍ കുറച്ചധികം പാടുപെട്ടു: വിനയ പ്രസാദ്

‘ സ്‌ക്രീനില്‍ കാണുന്ന പൃഥ്വിരാജിനെയാണ് എല്ലാവരും സ്‌നേഹിക്കുന്നത്. നേരിട്ടുള്ള പൃഥ്വിവിനെ എത്ര പേര്‍ക്ക് അറിയാന്‍ പറ്റും. എനിക്ക് തോന്നുന്നു ഹാന്‍ഡ്ഫുള്‍ ആയിട്ടുള്ള ആള്‍ക്കാര്‍ക്ക് മാത്രമേ അറിയാമായിരിക്കുള്ളൂ എന്ന്. ക്ലോസ് ഫാമിലി അല്ലെങ്കില്‍ സുഹൃത്തുക്കള്‍.

ഏറ്റവും കൂടുതല്‍ പൃഥ്വിവിനെ അറിയുന്നത് ഞാനാണ്. വിവാഹത്തിന് മുന്‍പുള്ള നാല് വര്‍ഷം ഞങ്ങള്‍ സുഹൃത്തുക്കളായിരുന്നു. ആ സമയത്ത് ഞങ്ങള്‍ എല്ലാത്തിനെ കുറിച്ചും സംസാരിക്കും. ഒരേ ബുക്ക്‌സ് വായിച്ച് അതിനെ കുറിച്ച് സംസാരിക്കും. പൃഥ്വി അദ്ദേഹത്തിന്റെ പോയിന്റും ഞാന്‍ എന്റെ പോയിന്റും പറയും.

ഞാന്‍ ഒരിക്കലും പൃഥ്വി ഈ സിനിമ ചെയ്യുന്നുണ്ടോ ആ സിനിമ ചെയ്യുന്നുണ്ടോ, അതിന്റെ സ്‌ക്രിപ്റ്റ് എന്താണ് അതൊന്നുമായിരുന്നില്ല ഞങ്ങള്‍ സംസാരിച്ചത്.

ഞങ്ങളുടെ റൂം തുറക്കാന്‍ കാത്തിരിക്കും, പൃഥ്വിയോട് ഒരു യാത്ര പോലും പറയാന്‍ പറ്റാതെയാവും; വല്ലാത്തൊരു അവസ്ഥയായിരുന്നു: സുപ്രിയ

മറിച്ച് ഞാന്‍ ഉണ്ടാക്കിയ റിപ്പോര്‍ട്ടുകളെ കുറിച്ചും അതിലെ ചോദ്യങ്ങളെ കുറിച്ചുമൊക്കെയായിരുന്നു ഞാന്‍ ഡിസ്‌കസ് ചെയ്തുകൊണ്ടിരുന്നത്.

പിന്നെ വിവാഹം കുറേ പെണ്‍കുട്ടികളുടെ ഹൃദയം തകര്‍ത്തു എന്ന വാര്‍ത്തയൊക്കെ ഞാനും കേട്ടിരുന്നു. ഇത്രയും പെണ്‍കുട്ടികളുടെ ഹാര്‍ട്ട്‌സ് ബ്രേക്ക് ചെയ്തത് സങ്കടമാണ്. പക്ഷേ എല്ലാവരേയും വിവാഹം കഴിക്കാന്‍ പറ്റില്ലല്ലോ.

ശരിക്കും ആ വ്യക്തിയെയല്ല സ്‌ക്രീനില്‍ കാണുന്ന കഥാപാത്രത്തെയാണ് ആളുകള്‍ സ്‌നേഹിക്കുന്നത്. ക്ലാസ്‌മേറ്റ്‌സിലെ സുകുവായും സ്്വപ്‌നക്കൂടിലെ കുഞ്ഞൂഞ്ഞായുമൊക്കെയാണ് അവര്‍ പൃഥ്വിയെ കാണുന്നത്. റിയല്‍ ലൈഫില്‍ പൃഥ്വിരാജ് എങ്ങനെയാണെന്ന് അറിഞ്ഞാല്‍…..’ സുപ്രിയ പറഞ്ഞു.

Content Highlight: Supriya menon About Her marriage with prithviraj