ചെറിയ വേഷങ്ങളിലൂടെ മലയാളത്തിലെത്തി നായക നടനായി ഉയര്‍ന്നു വന്ന വ്യക്തിയാണ് ഷറഫുദ്ദീന്‍. മലയാള സിനിമ തനിക്ക് അപ്രാപ്യമാണെന്ന് തോന്നിയ ഘട്ടത്തിലും സിനിമയോടുള്ള അടങ്ങാത്ത അഭിനിവേശമാണ് തന്നെ ഇവിടെ എത്തിച്ചതെന്ന് ഷറഫുദ്ദീന്‍ വിവിധ വേദികളില്‍ പറഞ്ഞിട്ടുണ്ട്.
സിനിമ ഭയങ്കര ബുദ്ധിമുട്ടാണ് എന്ന് അറിയുന്ന ഒരു പോയിന്റുണ്ടായിരുന്നെന്നും ആ ആഗ്രഹം നടക്കുവാണെങ്കില്‍ നടക്കണമെന്നും എങ്കിലും അതിനു വേണ്ടി ശ്രമിച്ചിട്ട് മൊത്തത്തില്‍ എല്ലാം കുളമായി പോകരുതെന്ന ആഗ്രഹം ഉണ്ടായിരുന്നെന്നും ഷറഫുദ്ദീന്‍ പറയുന്നു.
ബേസില്‍ എന്റെ ഇഷ്ടനടന്‍; ഇന്ന് ഏറ്റവും ഇഷ്ടപ്പെട്ട അഭിനയം അവന്റേത്: ഷീല
പക്ഷേ കൃത്യമായ ശ്രമങ്ങള്‍ തന്റെ ഭാഗത്തുനിന്നും ഉണ്ടായിരുന്നെന്നും സിനിമ കാണലും സിനിമയെക്കുറിച്ചുള്ള പുസ്തകങ്ങള്‍ വായിക്കുകയും ചെയ്യുമായിരുന്നെന്നും ഒരിക്കലും സിനിമ വിട്ടൊരു കളിയുണ്ടായിട്ടില്ലെന്നുമാണ് ഷറഫുദ്ദീന്‍ പറയുന്നത്.
നല്ല നടനാകാന്‍ എന്തുചെയ്യാമെന്ന ചോദ്യത്തിനും രസകരമായ ഒരു മറുപടിയാണ് ഷറഫുദ്ദീന്‍ നല്‍കുന്നത്. ‘എനിക്ക് ചില അഭിനേതാക്കളോട് ചോദിക്കാന്‍ തോന്നിയ ചോദ്യമാണിതെന്നും എനിക്കതിനെക്കുറിച്ച് കൃത്യമായ ധാരണയില്ലെന്നുമായിരുന്നു ഷറഫു പറഞ്ഞത്.
‘ഉദാഹരണത്തിന് മമ്മൂക്കയെക്കുറിച്ച് പറഞ്ഞാല്‍, ഒരുപാടു കാലമായി സാധാരണ കടയില്‍ പോയി ചായ കുടിക്കാനോ ഭക്ഷണം കഴിക്കാനോ മമ്മൂക്കയ്ക്കു പറ്റില്ല. അപ്പോള്‍ ഒരു സാധാരണക്കാരന്റേതായ കാര്യങ്ങള്‍ മമ്മൂക്ക എങ്ങനെയാണ് ഒബ്‌സേര്‍വ് ചെയ്യുന്നത്, സംവിധായകരുടെ കയ്യില്‍ നിന്ന് കിട്ടുന്നതാണോ? സാധാരണക്കാരനായി മമ്മൂക്ക അഭിനയിക്കുന്നത് ഒരു അദ്ഭുതമാണ്,’ ഷറഫുദ്ദീന്‍ പറഞ്ഞു.
സിനിമയില്‍ ഇനിയുള്ള പ്രതീക്ഷകളെ കുറിച്ചും താരം സംസാരിച്ചു. ‘ഓരോ സിനിമ കാണുമ്പോഴും അത് ഏതെങ്കിലുമൊക്കെ തരത്തില്‍ അമ്പരപ്പിക്കുന്നുണ്ട്. അങ്ങനെയൊരു സിനിമ നമുക്കും വരുമെന്ന് പ്രതീക്ഷയുമുണ്ടാകാറുണ്ട്.
ശരിക്കും ഞങ്ങള്‍ ഇരുട്ടിലേക്ക് നോക്കി നില്‍ക്കുകയാണ്. ഞങ്ങള്‍ക്കുള്ള നല്ല സിനിമകള്‍ വരാനായി. ഞങ്ങള്‍ കാണുന്നത് ഇരുട്ട് മാത്രമാണ്. അത് വരുന്നതു പോലു കാണാന്‍ പറ്റുന്നില്ല. പെട്ടെന്നൊരു നല്ല സിനിമ വരും. അതാണ് എനിക്കൊരു ആര്‍ട്ടിസ്റ്റ് എന്ന രീതിയില്‍ തോന്നുന്നത്. അത് വരാന്‍ വേണ്ടി ചാര്‍ജ് ചെയ്ത് റെഡിയായി നില്‍ക്കുക. നല്ല സിനിമകള്‍ കണ്ടുകൊണ്ടിരിക്കുക.
പിന്നെ എന്നെവച്ച് 20 കോടി സിനിമ ചെയ്യാമെന്നു പറഞ്ഞു ഏതെങ്കിലുമൊരു നിര്‍മാതാവ് വന്നാല്‍ ഞാന്‍ ചെയ്യരുതെന്ന് പറയും. അത് തിരിച്ചു കിട്ടില്ല എന്നു എനിക്കറിയാമല്ലോ. സിനിമയുടെ സമ്മര്‍ദ്ദം നമ്മള്‍ മാത്രമല്ലല്ലോ അനുഭവിക്കുന്നത്. പ്രൊഡക്ഷന്‍ കണ്‍ട്രോളറും എക്‌സ്‌ക്യൂട്ടീവ് പ്രൊഡ്യൂസറും എല്ലാവരും ഉണ്ട്. എല്ലാവരും കൂടി ഒരുമിച്ച് മാനേജ് ചെയ്യുക എന്നതാണ് സിനിമയുടെ ആകെത്തുക,’ ഷറഫുദ്ദീന്‍ പറഞ്ഞു.
Content Highlight: Actor Sharaf U Dheen about Mammootty