ആ സിനിമയില്‍ ഞാന്‍ അഭിനയിക്കണമെന്നാണ് പ്രിയന്‍ പറയുന്നത്; ആദ്യ നായകന് തന്നെ ആ ഭാഗ്യം ലഭിക്കുക അപൂര്‍വം: മോഹന്‍ലാല്‍

മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട കൂട്ടുകെട്ടുകളില്‍ ഒന്നാണ് മോഹന്‍ലാല്‍ പ്രിയദര്‍ശന്‍. 1984 ല്‍ പൂച്ചക്കൊരു മൂക്കുത്തി എന്ന സിനിമയിലൂടെ സംവിധാന രംഗത്തേക്കെത്തിയ പ്രിയദര്‍ശന്‍ തന്റെ ആദ്യസിനിമയില്‍ നായകനാക്കിയത് മോഹന്‍ലാലിനെ ആയിരുന്നു. ചിത്രം, താളവട്ടം, തേന്മാവിന്‍കൊമ്പത്ത്, കാലാപാനി തുടങ്ങി എണ്ണിയാല്‍ തീരാത്തത്ര ഹിറ്റുകള്‍ ഈ കൂട്ടുകെട്ടില്‍ പിറന്നിരുന്നു.

ഇപ്പോള്‍ നൂറ് സിനിമ എന്ന അപൂര്‍വ നേട്ടത്തിലേക്ക് അടുക്കുകയാണ് പ്രിയദര്‍ശന്‍. പ്രിയദര്‍ശനെ കുറിച്ചും നൂറാമത്തെ സിനിമയെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് മോഹന്‍ലാല്‍. പ്രിയദര്‍ശന്റെ നൂറാമത്തെ സിനിമയില്‍ തന്നോട് അഭിനയിക്കണമെന്നാണ് പറഞ്ഞിരിക്കുന്നതെന്നാണ് മോഹന്‍ലാല്‍ പറയുന്നത്.

നിവിന് മറുപടിയുമായി പരാതിക്കാരി; മയക്കുമരുന്നു നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചു; തന്നെ അറിയില്ലെന്ന വാദം കള്ളം

ആദ്യസിനിമയിലെ നായകനെ വെച്ച് തന്നെ നൂറാമത്തെ സിനിമയും ചെയ്യാന്‍ കഴിയുക എന്നത് ഒരു അപൂര്‍വ നേട്ടമാണെന്നും മോഹന്‍ലാല്‍ പറയുന്നു.

എന്നിലൂടെ സിനിമയില്‍ എത്തിയ ആളാണ് പ്രിയദര്‍ശന്‍. പ്രിയനെ നവോദയയിലേക്ക് കൊണ്ടുപോകുന്നത് ഞാനായിരുന്നു. പിന്നീട് അതൊരു കൂട്ടുകെട്ടായി മാറി.

പ്രിയന്റെ ആദ്യ സിനിമ പൂച്ചയ്‌ക്കൊരു മൂക്കൂത്തിയാണ്. ഒരു മൂന്ന് സിനിമ കൂടി ചെയ്താല്‍ 100 സിനിമയാവും. നൂറാമത്തെ സിനിമയില്‍ ഞാന്‍ അഭിനയിക്കണമെന്ന് പറഞ്ഞിരിക്കുകയാണ്.

ഇതൊക്കെ സിനിമകളില്‍ തന്നെ വളരെ അപൂര്‍വ്വമായ കാര്യമാണ്. നൂറ് സിനിമകള്‍ ചെയ്യുക എന്നത് തന്നെ വലിയ പ്രയാസമാണ്. ആദ്യത്തെ സിനിമയിലെ നായകന്‍ തന്നെ നൂറാമത്തെ സിനിമയിലും അഭിനയിക്കുക എന്നതൊക്കെ മലയാളത്തില്‍ മാത്രമേ സാധിക്കൂ. പ്രിയന്‍ മലയാളത്തില്‍ അദ്ദേഹം മലയാളത്തില്‍ മാത്രമല്ലല്ലോ സിനിമകള്‍ ചെയ്തത്. തമിഴിലും തെലുങ്കിലും ഹിന്ദിയിലുമൊക്കെ ചെയ്തിട്ടുണ്ടല്ലോ.

‘ബറോസിന്റെ കാസ്റ്റിങ്ങിലും ഒരു പ്രത്യേകതയുണ്ട്..’ അത് പ്രണവാണോ? മറുപടിയുമായി മോഹന്‍ലാല്‍

നമ്മുടെ മലയാള സിനിമയുടെ ചരിത്രമെടുത്ത് നോക്കിയാല്‍ 2000, 3000 സിനിമയൊക്കെ ചെയ്ത ആര്‍ട്ടിസ്റ്റുകളുണ്ട്. സുകുമാരി ചേച്ചിയൊക്കെ എത്ര സിനിമ ചെയ്‌തെന്ന് തന്നെ അറിയില്ല.

അത്തരത്തില്‍ എണ്ണം പോലും അറിയാത്തത്ര സിനിമകള്‍ ചെയ്ത ക്യാമറാമാന്മാരും സംവിധായകരുമുണ്ട്. ചന്ദ്രകുമാറൊക്കെ 150 സിനിമയില്‍ കൂടുതല്‍ ചെയ്തിട്ടുണ്ട്. ഐ.വി ശശി, ശശികുമാര്‍ സാര്‍ ഇവരൊക്കെ അക്കൂട്ടത്തില്‍ വരുന്ന ആളുകളാണ്,’ മോഹന്‍ലാല്‍ പറഞ്ഞു.

Content Highlight: Mohanlal About Priyadarshan Upcoming Movie