മോഹന്‍ലാലിനെ സൂപ്പര്‍ താരപദവിയില്‍ എത്തിച്ച സിനിമയാണ് രാജാവിന്റെ മകന്‍. ചിത്രത്തിന്റെ ക്ലൈമാക്‌സില്‍ മോഹന്‍ലാലിന്റെ കഥാപാത്രം വെടിയേറ്റു മരിക്കുന്നതാണ്. അന്നത്തെ ആ ക്ലൈമാക്‌സ് പലര്‍ക്കും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിരുന്നില്ലെങ്കിലും ചിത്രം സൂപ്പര്‍ഹിറ്റായി. താനായിരുന്നു ആ സിനിമയുടെ സംവിധായകനെങ്കില്‍ ഒരിക്കലും അങ്ങനെ ഒരു ക്ലൈമാക്‌സ് ചിത്രത്തിന് നല്‍കില്ലായിരുന്നു എന്ന് പറയുകാണ് സംവിധായകന്‍ നിഥിന്‍ രണ്‍ജി പണിക്കര്‍.
രാജാവിന്റെ മകന്റെ ക്ലൈമാക്‌സ് ഇന്നും തനിക്ക് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ലെന്നും അത് താന്‍ ഒരു ലാല്‍ ഫാന്‍ ആയതുകൊണ്ട് മാത്രമല്ലെന്നും മറിച്ച് വിന്‍സന്റ് ഗോമസ് എന്ന കഥാപാത്രത്തോടുള്ള ഇഷ്ടം കൊണ്ട് കൂടിയാണെന്നുമാണ് നിഥിന്‍ പറയുന്ത്.
അത്തരമൊരു ക്ലൈമാക്‌സ് എഴുതാന്‍ ഡെന്നിസ് ജോസഫ് എന്ന എഴുത്തുകാരനു കിട്ടിയ ധൈര്യത്തെ സമ്മതിക്കണമെന്നും നായകന്മാര്‍ മരിക്കുന്ന പല സിനിമകളുംസൂപ്പര്‍ ഹിറ്റായിട്ടുണ്ടെങ്കില്‍ ഇത് അതുപോലെയല്ലെന്നും നിഥിന്‍ പറയുന്നു.
‘രാജാവിന്റെ മകന്‍ ഒരു ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ്. അതില്‍ ഉറപ്പായും നായകന്‍ ജയിക്കണം. പക്ഷേ, തമ്പി കണ്ണന്താനവും ഡെന്നിസ് ജോസഫും അതു സമ്മതിച്ചില്ല. മാത്രമല്ല അയാളുടെ ശത്രുവായ കൃഷ്ണദാസിനെ സിനിമയില്‍ നിയമം പോലും വിലങ്ങു വയ്ക്കുന്നുമില്ല. ചുരുക്കത്തില്‍ നായകന്‍ തോല്‍ക്കുകയും വില്ലന്‍ ജയിക്കുകയുമാണ്. എന്നിട്ടും പടം സൂപ്പര്‍ ഹിറ്റായി. ആ രണ്ടു മഹാപ്രതിഭകള്‍ക്കൊപ്പം മോഹന്‍ലാല്‍ എന്ന മഹാനടന്റെ അഭിനയമികവിനും ഒരു ബിഗ് സല്യൂട്ട് നല്‍കിയേ തീരൂ,’ നിഥിന്‍ രണ്‍ജി പണിക്കര്‍ പറഞ്ഞു.
എന്നെങ്കിലുമൊരിക്കല്‍ രാജാവിന്റെ മകന്‍ റീമേക്ക് ചെയ്യാന്‍ ഭാഗ്യമുണ്ടായാല്‍, ക്ലൈമാക്‌സില്‍ വില്ലനെ ജയിക്കുന്ന ഒരു വിന്‍സെന്റ് ഗോമസിനെ സൃഷ്ടിക്കണം എന്ന് ആഗ്രഹിച്ചിട്ടുണ്ടെന്നും നിഥിന്‍ പറയുന്നു.
രാജാവിന്റെ മകനെ വീണ്ടും ചിത്രീകരിക്കുകയാണെങ്കില്‍ കഥയില്‍ വരുത്താവുന്ന മാറ്റങ്ങളെ കുറിച്ചും നിഥിന്‍ രണ്‍ജി പണിക്കര്‍ പറയുന്നുണ്ട്.
‘1986ല്‍ രാജാവിന്റെ മകന്‍ ചിത്രീകരിച്ചത് വളരെ ചെലവു ചുരുക്കിയാണ് എന്ന്പറഞ്ഞു കേട്ടിട്ടുണ്ട്. അതിനെ കുറച്ചുകൂടി വിശാലമായ ക്യാന്‍വാസിലേക്ക് മാറ്റി വേണം ചിന്തിക്കാന്‍.
സ്പിരിറ്റ് കള്ളക്കടത്തുകാരന്‍ മാത്രമായ വിന്‍സെന്റ് ഗോമസ് എന്ന അധോലോക നായകനെ പുതിയ തലമുറയ്ക്ക് ഉള്‍ക്കൊള്ളാന്‍ പറ്റിക്കോളണമെന്നില്ല. അയാള്‍ക്ക് രാജ്യാന്തര ബിസിനസ് സാമ്രാജ്യം ഉണ്ടായിരിക്കണം. കേന്ദ്രസംസ്ഥാന സര്‍ക്കാരുകളിലും പൊലീസ് തലപ്പത്തുമെല്ലാം അയാള്‍ക്ക് വലിയ ബന്ധങ്ങള്‍ ഉണ്ടായിരിക്കും.
കൃഷ്ണദാസിന്റെയും ആന്‍സിയുടെയുമൊക്കെ കഥാപാത്രങ്ങളും ഇതുപോലെ തന്നെ കാഴ്ചയിലും ജീവിതരീതിയിലും ചിന്തയിലുമെല്ലാം കാലത്തിനൊത്ത് മാറിയിരിക്കും. വലിയ ബിസിനസ് മാഗ്‌നറ്റുകളുമായി ബന്ധമുള്ള രാഷ്ട്രീയക്കാരനായിരിക്കണം കൃഷ്ണദാസ്. പക്ഷേ ആ സോഫ്റ്റ്‌നസ് അതേപോലെ നിലനില്‍ക്കുകയും വേണം,’ നിഥിന്‍ പറയുന്നു.
Content Highlight: Nithin Renji Panicker about Rajavinte Makan Movie and Mohanlal