മെമ്പര്‍ രമേശന്‍, ഫൂട്ടേജ് എന്നീ ചിത്രങ്ങളിലൂടെ മലയാള സിനിമാ പ്രേക്ഷകരിലേക്ക് എത്തിയ താരമാണ് നടി ഗായത്രി അശോക്. മെമ്പര്‍ അശോകനിലെ അലരേ എന്ന ഗാനത്തിലൂടെയാണ് ഗായത്രി ശ്രദ്ധ നേടുന്നത്. ഫൂട്ടേജിലും മികച്ച ഒരു കഥാപാത്രതതെയാണ് താരം അവതരിപ്പിച്ചത്.
ലഡ്ഡു എന്ന ചിത്രത്തിലൂടെയായിരുന്നു ഗായത്രിയുടെ സിനിമാ അരങ്ങേറ്റം. ഗ്രാഫിക് ഡിസൈനറായി ജോലി ചെയ്തു കൊണ്ടിരിക്കെയാണ് ഗായത്രി സിനിമയിലേക്ക് എത്തുന്നത്. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് ഗായത്രി.
ഇപ്പോള്‍ സിനിമയില്‍ നിന്നും തനിക്ക് നേരിടേണ്ടി വന്ന ഒരു ദുരനുഭവം പങ്കുവെക്കുകയാണ് ഗായത്രി അശോക്. സിനിമയില്‍ എത്തിയ സമയത്തുണ്ടായ കാസ്റ്റിങ് കൗച്ചിനെ കുറിച്ചാണ് താരം തുറന്നുപറഞ്ഞത്.
ചിലര്‍ കിട്ടുമോ എന്ന് ചോദിച്ചെന്നും ഒരു തുടക്കക്കാരിയായ തനിക്ക് ആ ചോദിക്കുന്നതിന്റെ അര്‍ത്ഥം പോലും അന്ന് മനസിലായില്ലെന്നും നിങ്ങള്‍ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് അങ്ങോട്ട് ചോദിക്കാനുള്ള ചങ്കൂറ്റം കാണിച്ചെന്നും ഒറ്റ നോയില്‍ അത് അവസാനിപ്പിച്ചെന്നും താരം പറയുന്നു.
ഇപ്പോള്‍ ഒരു ഇന്റര്‍വ്യൂ ഹിറ്റാകണമെങ്കില്‍ ബേസിലിനേയും ധ്യാനിനേയും കുറിച്ച് പറയേണ്ട അവസ്ഥ: ടൊവിനോ
‘എനിക്ക് ആകെയുള്ള ഓപ്ഷന്‍ നോ പറയുക എന്നതാണ്. ഞാനത് പറഞ്ഞു. ചിലര്‍ കിട്ടുമോ എന്ന് ചോദിക്കും. ഞാന്‍ അപ്പോള്‍ തുടക്കക്കാരിയുമാണ്. എനിക്ക് ഈ കിട്ടുമോ എന്ന് ചോദിക്കുന്നതിന്റെ അര്‍ത്ഥം പോലും അറിയാത്ത പ്രായമാണ്.
നിങ്ങള്‍ എന്താണ് ഉദ്ദേശിക്കുന്നതെന്ന് ചോദിച്ചു. ഗായത്രിയെ അഡ്ജസ്റ്റ്മെന്റിന് കിട്ടുമോ എന്ന് ചോദിച്ചു. ഇല്ല നടക്കില്ലെന്ന് ഞാന്‍ പറഞ്ഞു. എനിക്ക് അവിടെ വേറെ ഒന്നിനുമുള്ള പവറില്ല. നോ പറയാനുള്ള പവര്‍ മാത്രമേ എനിക്കുണ്ടായിരുന്നുള്ളൂ’ ഗായത്രി പറയുന്നു.
ഇതേ പോലൊരു അനുഭവം തെലുങ്ക് സിനിമയില്‍ നിന്നും ഉണ്ടായിരുന്നു. എന്റെ ഫോട്ടോ കണ്ടാണ് അവര്‍ സിനിമയിലേക്ക് ക്ഷണിച്ചത്. ഒരു ഓഡീഷനുണ്ടായിരുന്നു. അത് ചെയ്തു. ശേഷം വെറുതെ സംവിധായകനോട് ഇതിന് ശേഷം എന്താ എന്ന് ചോദിച്ചപ്പോള്‍ ഒരു ലിപ് ലോക്ക് സീനാണെന്ന് പറഞ്ഞു.
വിജയ് സാറിന്റെ ഇപ്പോഴത്തെ പ്രായത്തില്‍ അതുപോലൊരു സിനിമ സാധ്യമല്ല: അര്‍ച്ചന കല്പാത്തി
ലിപ് ലോക്ക് ചെയ്യാന്‍ സമ്മതമല്ലേയെന്ന് ചോദിച്ചു. കഥ ആവശ്യപ്പെടുന്നുണ്ടെങ്കില്‍ ചെയ്യാമെന്ന് ഞാനും പറഞ്ഞു. ശേഷം ഒരു സാധാരണ സീന്‍ ചെയ്തു. അപ്പോള്‍ അവര്‍ വീണ്ടും പറഞ്ഞു. ഇനിയും ഒരു ലിപ് ലോക്കുണ്ടെന്ന്’ എന്തോ ഒരു പന്തികേട് തോന്നി.
കാര്യം തിരക്കിയപ്പോഴാണ് ഞാനുള്ള സീനിലെല്ലാം ലിപ് ലോക്ക് ഉണ്ടെന്ന് പറയുന്നത്. അതോടെ എനിക്കും അമ്മയ്ക്കും പേടിയായി. സിനിമയെ കുറിച്ചുപോലും സംശയമായി. ആ സിനിമ വേണ്ടെന്ന് വെച്ച് ഞങ്ങള്‍ തിരിച്ചുപോന്നു,’ ഗായത്രി പറഞ്ഞു.
മകള്‍ക്ക് നേരിടേണ്ടി വന്ന സാഹചര്യത്തെ കുറിച്ച് നടി കൂടിയായ ബിന്ദുവും പ്രതികരിച്ചു. ‘ഞങ്ങള്‍ക്ക് അങ്ങനെ ഒരു മോശം അനുഭവമുണ്ടായി. ഇവളെക്കുറിച്ചും ഞങ്ങളെക്കുറിച്ചും അറിയുന്നവര്‍ മാന്യമായിട്ടാണ് പെരുമാറുക. ഇതൊന്നും അറിയാത്തവരാണ് മോശമായി പെരുമാറിയത്. ഇവള്‍ കൃത്യമായ മറുപടി നല്‍കുകയും ചെയ്തിട്ടുണ്ട്.
പിന്നെ അമ്മുവിന് നല്ല ക്ലാരിറ്റിയുണ്ട്. എവിടെ എന്ത് പറയണമെന്നും എവിടെ നോ പറയണം എന്നും അവള്‍ക്കറിയാം. അതിന് അവള്‍ക്ക് ഞങ്ങളുടെ സഹായം വേണ്ടതില്ല. ഇല്ല താല്‍പര്യമില്ല, എന്ന് വേഗത്തില്‍ പറഞ്ഞ് നിര്‍ത്തും. അവര്‍ അതില്‍ കൂടുതല്‍ അര്‍ഹിക്കുന്നില്ലെന്നാണ് ഇവള്‍ പറയുക,’ ബിന്ദു പറഞ്ഞു.
Content Highlight: Actress Gayathri Ashok about the casting couch she faced