സെറ്റുകളിലെ ഏറ്റവും വലിയ തെമ്മാടികള്‍ അവരാണ്; ഇത്രയും നന്മയുള്ളവര്‍ വേറെയില്ലെന്നായിരിക്കും നമ്മള്‍ കരുതിയിട്ടുണ്ടാകുക: അര്‍ച്ചന കവി

മലയാള സിനിമയില്‍ നിലവിലുണ്ടായിരിക്കുന്ന വിവാദങ്ങളെ കുറിച്ചും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ കുറിച്ചുമൊക്കെയുള്ള തന്റെ നിലപാട് വ്യക്തമാക്കി നടി അര്‍ച്ചന കവി. താന്‍ എന്നും അതിജീവിതകള്‍ക്കൊപ്പാണെന്നും ഒരാളില്‍ നിന്നും തനിക്ക് മോശം അനുഭവമുണ്ടായില്ലെന്നു കരുതി അയാള്‍ മറ്റൊരാളെ വേദനിപ്പിക്കില്ല എന്ന് താന്‍ അര്‍ത്ഥമാക്കുന്നില്ലെന്നും അര്‍ച്ചന കവി പറഞ്ഞു.

ആരോപണവിധേയന്‍ നിരപരാധിത്വം തെളിയിച്ച് വരുന്നതുവരെ അതിജീവിതയ്‌ക്കൊപ്പം നില്‍ക്കണമെന്നും തന്റെ നിലപാട് അതാണെന്നും അര്‍ച്ചന കവി പറഞ്ഞു.

‘ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് വന്നതിനുശേഷം ഒരുപാടുപേര്‍ ആരോപണവിധേയരായിട്ടുണ്ട്. ഞാന്‍ സിദ്ദിഖ് സാറിനൊപ്പം ജോലിചെയ്തിട്ടുണ്ട്. ഇപ്പോഴും ഞാനദ്ദേഹത്തെ സാര്‍ എന്നാണ് വിളിക്കുന്നത്.

ചിലര്‍ കിട്ടുമോ എന്ന് ചോദിക്കും, അതിന്റെ അര്‍ത്ഥം പോലും അറിയാത്ത പ്രായമായിരുന്നു; കാസ്റ്റിങ് കൗച്ചിനെ കുറിച്ച് ഗായത്രി

അച്ഛനെപ്പോലുള്ളയാളാണ്. ജോലി സ്ഥലത്ത് നല്ല അനുഭവമേ അദ്ദേഹത്തിനൊപ്പം ഉണ്ടായിട്ടുള്ളൂ. അദ്ദേഹത്തിനെതിരെ ഒരു ആരോപണം വന്നപ്പോള്‍ ഞാനും ഞെട്ടിപ്പോയി.

കൂടാതെ അത്രയുംതന്നെ വേദനിക്കുകയുംചെയ്തു. എന്നാല്‍ എനിക്ക് മോശം അനുഭവമുണ്ടായില്ലെന്നുകരുതി അയാള്‍ മറ്റൊരാളെ വേദനിപ്പിക്കില്ല എന്ന് ഞാന്‍ അര്‍ത്ഥമാക്കുന്നില്ല.

ഞാന്‍ ആ അതിജീവിതയ്‌ക്കൊപ്പമാണ് നില്‍ക്കുന്നത്. ആരോപണവിധേയന്‍ നിരപരാധിത്വം തെളിയിച്ച് വരുന്നതുവരെ അതിജീവിതയ്‌ക്കൊപ്പം നില്‍ക്കും’, അര്‍ച്ചന കവി പറഞ്ഞു.

ഇത്രയും നന്മ ചെയ്യുന്നവര്‍ ഈ ഭൂമിയില്‍ വേറെയുണ്ടാവില്ലെന്ന് ചിലരെക്കുറിച്ച് വിചാരിക്കും. അവരായിരിക്കും സിനിമാ സെറ്റുകളിലെ യഥാര്‍ത്ഥ തെമ്മാടികള്‍.

നമ്മുടെ മനസിന്റെ ദൗര്‍ബല്യം എന്താണെന്ന് അറിയുന്ന അവര്‍ ഷോട്ടെടുക്കുന്നതിന് തൊട്ടുമുന്‍പ് എല്ലാവരുടേയും മുന്നില്‍വെച്ച് അപമാനിക്കുംവിധം സംസാരിക്കുമെന്നും അസ്വസ്ഥത തോന്നുമെങ്കിലും ക്യാമറയ്ക്ക് മുന്നില്‍ അഭിനയിക്കേണ്ടിവരുമെന്നും അര്‍ച്ചന പറഞ്ഞു.

അഞ്ചും പത്തും വര്‍ഷം മുന്‍പ് നടന്ന കാര്യങ്ങള്‍ എന്തിനാണ് ഇപ്പോള്‍ തുറന്നുപറയുന്നതെന്ന് ചോദിക്കുന്നവരുണ്ട്. എന്റെ പ്രായത്തിലുള്ളവര്‍ പോലും ഈ ചോദ്യം ചോദിക്കുന്നുണ്ട്.

പരിക്കുപറ്റിയാല്‍ ഓരോരുത്തര്‍ക്കും മുറിവുണങ്ങുന്നത് വ്യത്യസ്ത സമയങ്ങളിലായിരിക്കും. അതുകൊണ്ട് എന്തുകൊണ്ട് ഇത്തരം കാര്യങ്ങള്‍ തുറന്നുപറയുന്നതിന് ഇത്രയും സമയമെടുക്കുന്നതെന്തിനെന്ന് ചോദിക്കുന്നത് ദയവുചെയ്ത് നിര്‍ത്തണം.

അവര്‍ തുറന്നുപറയാനായി വന്നല്ലോ, അവരെ എങ്ങനെ സഹായിക്കണം എന്നാണ് ആലോചിക്കേണ്ടത്. സ്വന്തം വീട്ടില്‍ നടക്കുമ്പോള്‍ മാത്രമേ നമുക്ക് ഇവരുടെ വിഷമങ്ങള്‍ മനസിലാവൂ. അങ്ങനെയല്ലാത്തപക്ഷം അതൊരു വിഷമകരമായ കാര്യമാണെന്നും അര്‍ച്ചന കവി പറഞ്ഞു.

ഇപ്പോള്‍ ഒരു ഇന്റര്‍വ്യൂ ഹിറ്റാകണമെങ്കില്‍ ബേസിലിനേയും ധ്യാനിനേയും കുറിച്ച് പറയേണ്ട അവസ്ഥ: ടൊവിനോ

ഇക്കാര്യങ്ങളിലെല്ലാം ഡബ്ല്യൂ.സി.സിയോടാണ് ആദ്യമായി നന്ദി പറയാനുള്ളത്. സിനിമാ ഇന്‍ഡസ്ട്രിയുടെ ചരിത്രത്തില്‍ ഇങ്ങനെയൊന്ന് സംഭവിച്ചിട്ടില്ല. അവരില്‍ കുറച്ചുപേരെ വ്യക്തിപരമായി അറിയാം. അവരുടെ ആ യാത്ര അത്ര എളുപ്പമായിരുന്നില്ലെന്നും അറിയാം. അവരെക്കുറിച്ചോര്‍ത്ത് അഭിമാനം തോന്നുന്നുവെന്നും അര്‍ച്ചന കവി പറഞ്ഞു.

നിലവില്‍ സിനിമാ ഇന്‍ഡസ്ട്രിയില്‍ നടക്കുന്ന ലൈംഗിക ചൂഷണത്തിനേക്കുറിച്ചാണ് എല്ലാവരും സംസാരിക്കുന്നത്. ഈ ഇന്‍ഡസ്ട്രിയില്‍ നിലനില്‍ക്കുന്ന ഏറ്റവും മോശം കാര്യം വൈകാരികമായതും സാമ്പത്തികപരമായതുമായ ദുരുപയോഗമാണ്.

ഒരുപാട് ചിത്രങ്ങളില്‍ അഡ്വാന്‍സ് കിട്ടിയതിനുശേഷം ബാക്കി പ്രതിഫലം കിട്ടിയിട്ടുണ്ടാവില്ല. പടത്തിന്റെ ബജറ്റ് കൂടിപ്പോയി, അടുത്ത പടംതന്ന് പരിഹരിക്കാം എന്നൊക്കെയായിരിക്കും നിര്‍മാതാവ് പറയുക. ഒരു ചിത്രത്തിന്റെ കരാറൊപ്പിടുമ്പോള്‍ അതില്‍ കാണിച്ചിരിക്കുന്നതിന്റെ പകുതി പ്രതിഫലമെങ്കിലും കിട്ടിയാല്‍ നന്നായിരുന്നു എന്നാണ് പലരും ചിന്തിക്കുന്നത്, അര്‍ച്ചന പറഞ്ഞു.

Content Highlight: Actress Archana Kavi about Malayalam Cinema Industry and The Real Culprits