പരിചയപ്പെട്ട ഉടനെ എന്നോട് കടം ചോദിച്ച നടി, എന്തൊരു കോണ്‍ഫിഡന്‍സാണെന്ന് തോന്നി: ദിലീഷ് പോത്തന്‍

പരിചയപ്പെട്ട ഉടനെ തന്നോട് കടം ചോദിച്ച ഒരു നടിയെ കുറിച്ച് പറയുകയാണ് സംവിധായകനും നടനുമായ ദിലീഷ് പോത്തന്‍. മറ്റാരുമല്ല ദിലീഷിന്റെ സഹപാഠിയും മലയാളത്തിലെ ഏവരുടേയും പ്രിയപ്പെട്ട താരവുമായ സുരഭിയെ കുറിച്ചാണ് ദിലീഷ് സംസാരിച്ചത്.

പഠനത്തിന്റെ ഭാഗമായാണ് തങ്ങള്‍ പരിചയപ്പെട്ടതെന്നും പരിചയപ്പെട്ട് ഏതാനും മിനുട്ടുകള്‍ക്കുള്ളില്‍ സുരഭി തന്നോട് പൈസ കടം ചോദിച്ചെന്നുമാണ് ദിലീഷ് പോത്തന്‍ ദി ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. എന്തൊരു കോണ്‍ഫിഡന്‍സാണ് ഇതെന്ന് തനിക്ക് അപ്പോള്‍ തോന്നിയെന്നും ദിലീഷ് പറയുന്നു.

‘ ഞങ്ങള്‍ രണ്ടുപേരും അഡ്മിഷന്‍ എടുക്കാന്‍ വേണ്ടി വന്നതാണ്. ഞാന്‍ വര്‍ഷങ്ങളായി ആളുകളോട് കടം വാങ്ങിയും കൊടുത്തുമൊക്കെ ജീവിക്കുന്ന ഒരാളാണ്. സുഹൃത്തുക്കളുമൊക്കെയായി സാമ്പത്തിക ഇടപാടുകള്‍ എനിക്ക് ഉണ്ടാകാറുണ്ട്. പലരും എന്നോട് കടം ചോദിച്ചിട്ടുമുണ്ട്.

96 കോടി! ; മലയാളത്തില്‍ നിന്ന് മോഹന്‍ലാല്‍, ബോളിവുഡില്‍ നിന്ന് ഷാരൂഖ് ഖാന്‍ ; ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ നികുതിയടയ്ക്കുന്ന താരങ്ങളുടെ പട്ടിക

എന്നാല്‍ പരിചയപ്പെട്ട ഉടനെ കടംചോദിച്ച ഒരാള്‍ സുരഭിയായിരുന്നു. എനിക്ക് ഒരു അത്ഭുതമുണ്ടായിരുന്നു. എന്തൊരു കോണ്‍ഫിഡന്‍സാണ്. ഇത്ര പെട്ടെന്ന് ഒരാളോട് പൈസ കടം ചോദിക്കാന്‍ കഴിയുന്നല്ലോ എന്നോര്‍ത്തിട്ട്. ഞങ്ങള്‍ രണ്ടുപേരും അവിടെ ചേരാന്‍ ഇരിക്കുകയായിരുന്നു.

എന്റെ ഒരു പേപ്പര്‍ പെന്റിങ് ഉണ്ടായിരുന്നു. എനിക്ക് അന്ന് അഡ്മിഷന്‍ എടുക്കാന്‍ പറ്റില്ല. അവളുടെ പേപ്പര്‍ റെഡിയാണ്. അവള്‍ക്ക് അഡ്മിഷന്‍ എടുക്കാം. പക്ഷേ ഫണ്ട് എന്തോ ഷോര്‍ട്ടായി. എന്നോട് അമേരിക്കയിലാണ് ജനിച്ചുവളര്‍ന്നത് എന്നൊക്കെയാണ് പറഞ്ഞത്. പക്ഷേ നല്ല കോഴിക്കോടന്‍ സ്ലാംഗുണ്ടായിരുന്നു (ചിരി), ദിലീഷ് പോത്തന്‍ പറഞ്ഞു.

സെറ്റുകളിലെ ഏറ്റവും വലിയ തെമ്മാടികള്‍ അവരാണ്; ഇത്രയും നന്മയുള്ളവര്‍ വേറെയില്ലെന്നായിരിക്കും നമ്മള്‍ കരുതിയിട്ടുണ്ടാകുക: അര്‍ച്ചന കവി

ഗോളമാണ് ദിലീഷ് പോത്തന്റെ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ഗോളത്തിന്റെ കഥ പറയുമ്പോഴെല്ലാം താന്‍ അതില്‍ പൂര്‍ണമായും ഇന്‍വോള്‍വ്ഡ് ആയിരുന്നെന്നും പ്രേക്ഷകര്‍ക്കും അങ്ങനെ ഇന്‍വോള്‍വ് ആകാന്‍ പറ്റുമെന്ന പ്രതീക്ഷ തനിക്കുണ്ടായിരുന്നെന്നും ദിലീഷ് പോത്തന്‍ പറയുന്നു.

Content Highlight: Director Actor Dileesh Pothan share a Funny Experience With Actress Surabhi Lakshmi