2005 ല്‍ റിലീസ് ചെയ്ത മയൂഖം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ നടനാണ് സൈജു കുറുപ്പ്. അവിടുന്നിങ്ങോട്ട് പ്രേക്ഷകരെ ചിരിപ്പിക്കുകയും കരയിപ്പിക്കുകയുമൊക്കെ ചെയ്ത ഒട്ടനവധി കഥാപാത്രങ്ങള്‍ സൈജു ചെയ്തിട്ടുണ്ട്.
2015ല്‍ റിലീസായ ആട് എന്ന സിനിമയിലെ അറക്കല്‍ അബു എന്ന കോമഡി കഥാപാത്രമാണ് സൈജുവിനെ കൂടുതല്‍ ജനപ്രിയനാക്കിയത്. അവിടുന്നങ്ങോട്ട് സൈജു കോമഡി റോളുകളിലേക്കും വഴിമാറിയിരുന്നു.
വിഷ്ണു ശശിശങ്കറിന്റെ സംവിധാനത്തിലെത്തിയ മാളികപ്പുറത്തില്‍ ഒരു മികച്ച കഥാപാത്രത്തെയാണ് സൈജു അവതരിപ്പിച്ചത്. ദേവനന്ദയുടെ അച്ഛനായി എത്തിയ സൈജുവിന്റെ കഥാപാത്രം പ്രേക്ഷകര്‍ക്ക് ഒരു നൊമ്പരമാകുന്നുണ്ട്.
പരിചയപ്പെട്ട ഉടനെ എന്നോട് കടം ചോദിച്ച നടി, എന്തൊരു കോണ്‍ഫിഡന്‍സാണെന്ന് തോന്നി: ദിലീഷ് പോത്തന്
മാളികപ്പുറം സിനിമയിലെ ചില രംഗങ്ങളെ കുറിച്ചും അത് ഡബ്ബ് ചെയ്യുമ്പോള്‍ താന്‍ നേരിട്ട വിഷമത്തെ കുറിച്ചും സംസാരിക്കുകയാണ് സൈജു. സിനിമയുടെ ഡബ്ബിങ് സമയത്ത് സൈജു കരയുന്ന ഒരു വീഡിയോയും ആ സമയത്ത് വൈറലായിരുന്നു. അന്നത്തെ സംഭവത്തെ കുറിച്ച് സംസാരിക്കുകയാണ് സൈജു.
‘ എന്നെ റോട്ടിലിട്ട് അടിക്കുമ്പോള്‍ എടാ എന്റെ മോള് കാണുന്നെടാ എന്ന് ഞാന്‍ ശ്രീജിത്ത് രവിയുടെ കഥാപാത്രത്തോട് പറയുന്നുണ്ട്. ആ സീന്‍ ഷൂട്ട് ചെയ്തു. ഡബ്ബ് ചെയ്ത ശേഷം ഞാന്‍ അത് ഒന്നുകൂടി കാണണമെന്ന് പറഞ്ഞു. അത് കണ്ടപ്പോള്‍ ഞാന്‍ അതിലേക്ക് അങ്ങ് ഇറങ്ങിപ്പോയി.
ഞാന്‍ എന്റെ മോള് മയൂഖയെയാണ് അപ്പോള്‍ ദേവനന്ദയില്‍ കണ്ടത്. എന്നെ ആരെങ്കിലും പരസ്യമായിട്ടോ അല്ലെങ്കില്‍ രഹസ്യമായിട്ടോ തന്നെ അടിച്ചാല്‍ അവള്‍ക്ക് എത്രമാത്രം ഫീല്‍ ചെയ്യുമെന്നാണ് ഞാന്‍ ഓര്‍ത്തത്. അവള് ഭയങ്കരമായി വിഷമിക്കില്ല എന്ന സാധനമാണ് എന്റെ ഉള്ളില്‍ വന്നത്.
ആ ഡബ്ബിങ് സ്റ്റുഡിയോയില്‍ ഞാന്‍ ഒറ്റക്കാണ്. മറ്റുള്ളവര്‍ അപ്പുറത്താണല്ലോ. പിന്നെ ലൈറ്റും ഇല്ല. പിറകിലാണ് അവര്‍ ഇരിക്കുന്നത്. അവര്‍ കാണില്ലല്ലോ എന്ന ധാരണയില്‍ ഞാന്‍ അങ്ങ് കരഞ്ഞുപോയി,’ സൈജു പറയുന്നു.
Content Highlight: Actor Saiju Kurup About Malikapuram scene