ഞാന്‍ വര്‍ക്ക് ചെയ്തിട്ടുള്ള പല ന്യൂ ഏജ് സംവിധായകര്‍ക്കും ഡയലോഗ് ഇഷ്ടമല്ല, അതിന് ഒറ്റക്കാരണമേയുള്ളൂ: പൃഥ്വിരാജ്

മുഖ്യധാര മലയാള സിനിമയിലെ ഫിലിം മേക്കിങ് ലാംഗ്വേജില്‍ വ്യത്യാസം കൊണ്ടുവന്ന സംവിധായകനാണ് ഷാജി കൈലാസെന്ന് നടനും സംവിധായകനുമായ പൃഥ്വിരാജ്. തന്നെ ഭയങ്കരമായി ഇന്‍ഫ്‌ളുവന്‍സ് ചെയ്ത ഒരു സംവിധായകനാണ് ഷാജി കൈലാസെന്നും തന്റെ സിനിമകളിലെ പല സീനിന്റേയും റഫറന്‍സ് ഷാജി കൈലാസ് പടത്തിലേതാണെന്നും പൃഥ്വി പറയുന്നു.

താന്‍ വര്‍ക്ക് ചെയ്തിട്ടുള്ള ന്യൂ ഏജ് ഫിലിം മേക്കേഴ്‌സിനൊന്നും ഡയലോഗുകള്‍ ഇഷ്ടമല്ലെന്നും അത് ചിത്രീകരിക്കാനുള്ള കോണ്‍ഫിഡന്‍സ് കുറവുകൊണ്ടാണ് അതെന്നും ദി ക്യൂവിന് നല്‍കിയ അഭിമുഖത്തില്‍ പൃഥ്വി പറയുന്നു.

‘മുഖ്യധാര മലയാള സിനിമയുടെ ചരിത്രം പരിശോധിച്ചാല്‍ അവിടെ സിംഗിള്‍ ഹാന്‍ഡഡ്‌ലി ഒരു ഡിഫെറന്‍സ് കൊണ്ടുവന്നിട്ടുള്ള ഡയറക്ടറാണ് ഷാജി കൈലാസ് എന്ന് മനസിലാകും. അദ്ദേഹം വന്ന സമയത്ത് അദ്ദേഹവും പുതിയ ആളായിരുന്നു. ഇപ്പോഴും തമിഴ് ഡയറക്ടര്‍ ധരണിയൊക്കെ ഷാജിയേട്ടനെ പറ്റി സംസാരിക്കുന്നത് കേള്‍ക്കണം. അപ്പോള്‍ നമുക്ക് മനസിലാകും ആ ജനറേഷനെ എത്രത്തോളമാണ് ഷാജിയേട്ടന്‍ ഇന്‍സ്‌പെയര്‍ ചെയ്തിട്ടുള്ളത്, ഇന്‍ഫ്‌ളുവന്‍സ് ചെയ്തിട്ടുള്ളത് എന്ന്.

ആ സീന്‍ ഞാന്‍ വളരെ പേഴ്‌സണലായി എടുത്തു, അതോടെ കയ്യീന്നുപോയി, കരഞ്ഞു: സൈജു കുറുപ്പ്

എന്റേയും ഭയങ്കര ഇന്‍സ്പിരേഷനാണ് അദ്ദേഹം. ഷാജിയേട്ടന്റെ അബ്‌സൊല്യൂട്ട് മാസ്റ്റര്‍ എന്ന് ഞാന്‍ കരുതുന്നത് ഡയലോഗ്‌സ് ഷൂട്ട് ചെയ്യുന്നതാണ്. ഞാന്‍ പലപ്പോഴും പല ന്യൂ ഏജ് ഫിലിം മേക്കേഴ്‌സും ഒന്ന് കോണ്‍ഫിഡന്റ് അല്ലാതെ കണ്ടിട്ടുള്ളത് നാല് പേര് നാല് കസേരയിട്ട് ഇരിക്കുന്ന്, അവര്‍ അങ്ങോട്ടും ഇങ്ങോട്ടും സംസാരിക്കുന്ന സീന്‍ ഷൂട്ട് ചെയ്യുമ്പോഴാണ്. ഒരു എട്ട് പേജ് സീനുണ്ടെങ്കില്‍ ഒരു പോയിന്റ് കഴിഞ്ഞാല്‍ ഇതിനിയെങ്ങനെയാണ് ഷോട്ട് ഡിവൈഡ് ചെയ്യേണ്ടത് എന്ന് അറിയാത്ത ഒരു അവസ്ഥ ഞാന്‍ പലരേയും കണ്ടിട്ടുണ്ട്.

നാല് പേര്‍ കസേരിയിട്ട് സംസാരിക്കുന്ന സീനില്‍ തന്നെ അതിലൊരു ഗ്രാഫ് വേണം, കാണുന്ന ആള്‍ക്കാരില്‍ ഒരു രോമാഞ്ചം ഫീല്‍ ചെയ്യണം. ഈ സീനിന് ഒരു ക്ലൈമാറ്റിക് എന്‍ഡ് വേണം. അതിലേക്കൊരു ബില്‍ഡ് അപ്പ് വേണം എന്നൊക്കെയാണെങ്കില്‍ കുറച്ച് മിഡ് എടുക്കാം കുറച്ച് ക്ലോസ് എടുക്കാം. അത് കഴിഞ്ഞാല്‍ ഇനി എന്തുചെയ്യുമെന്ന ഒരു അവസ്ഥ പലരിലും ഞാന്‍ കണ്ടിട്ടുണ്ട്.

അതുകൊണ്ടാണ് ഞാന്‍ വര്‍ക്ക് ചെയ്തിട്ടുള്ള പല ന്യൂ ഏജ് ഫിലിം മേക്കേഴ്‌സിനും ഡയലോഗ്‌സ് ഇഷ്ടമല്ല. ഡയലോഗ്‌സ് കുറയ്ക്കാം ഡയലോഗ്‌സ് കുറയ്ക്കാം എന്ന് പറയും. ഒരു വണ്ടി വരുന്നു, ചാടിയിറങ്ങുന്നു, വെടിവെക്കുന്നു പോകുന്നു അതൊക്കെ ക്ലീന്‍ ആയിരിക്കും. കൃത്യം ഷോട്ട് ഡിവിഷന്‍ ഇവര്‍ക്കറിയാം. സ്ലോ മോഷന്‍ എല്ലാം അറിയാം.

പരിചയപ്പെട്ട ഉടനെ എന്നോട് കടം ചോദിച്ച നടി, എന്തൊരു കോണ്‍ഫിഡന്‍സാണെന്ന് തോന്നി: ദിലീഷ് പോത്തന്‍

പക്ഷ ഡയലോഗ് വരുമ്പോള്‍ കുഴപ്പമാണ്. കാരണം ഡയലോഗ് വരുമ്പോഴും ഹൈ സ്പീഡ് വരുമ്പോഴും അതിനുള്ള ലിബേര്‍ട്ടിയില്ല, ക്ലിയര്‍ കമ്യൂണിക്കേഷനായിരിക്കണം, കഥാപാത്രങ്ങള്‍ പറയുന്നത് പ്രേക്ഷകന് കൃത്യമായി മനസിലാകണം. ആ കാര്യത്തില്‍ ഷാജിയേട്ടന്‍ മാസ്റ്ററാണ്, എങ്ങനെ ഒരു ഷോട്ട് ഡിവൈഡ് ചെയ്ത് ആ സീനിന്റെ ടെമ്പോ ബില്‍ഡ് ചെയ്ത് കൊണ്ടുവരാമെന്ന് അദ്ദേഹത്തിന് അറിയാം.

ഞാന്‍ എപ്പോഴും പറയും ലൂസിഫറില്‍ ബോബി സ്റ്റീഫനെ വിളിച്ചുവരുത്തുന്ന ഒരു സീനുണ്ട്. അവിടെ മഹേഷ് വര്‍മയും ബോബിയും സ്റ്റീഫനും മൂന്ന് പേരും വന്ന് അവരുടെ പൊസിഷന്‍സില്‍ ഇരുന്ന് കഴിഞ്ഞാല്‍ പിന്നെ ആ സീനില്‍ ആക്ടേഴ്‌സിന് സീനില്‍ മൂവ്‌മെന്റ്‌സൊന്നും ഇല്ല. ഒരു പോയിന്റില്‍ ലാലേട്ടന്‍ ഒന്ന് എഴുന്നേറ്റ് ഇപ്പുറത്തൂടെ നടക്കുന്നു എന്നത് മാറ്റിയാല്‍ വേറൊന്നുമില്ല.

ആ സീനിന്റെ ആവശ്യം നാര്‍ക്കോട്ടിക് ഈസ് എ ഡേട്ടി ബിസിനസ് എന്ന് പറയുമ്പോഴേക്ക് ഒരു ക്ലൈമാറ്റിക് ഫീല്‍ വരണം, അത് കഴിഞ്ഞ് തിരിഞ്ഞ് നിന്നിട്ട് യുദ്ധം നന്മയും തിന്മയും തമ്മിലല്ല എന്നൊക്കെ പറയുമ്പോള്‍ ഒരു ഗ്രാഫ് ആ സീനിന് വരണം. അതിലൊക്കെയുള്ള എന്റെ റഫറന്‍സ് എല്ലാം ഷാജിയേട്ടന്റേയും ജോഷി സാറിന്റേയും സിനിമകളാണ്. അവരാണ് മാസ്‌റ്റേഴ്‌സ്,’ പൃഥ്വിരാജ് പറഞ്ഞു.

Content Highlight: Actor Prithviraj about Shaji Kailas and New Age Film Makers