ഉള്ളൊഴുക്ക് എന്ന സിനിമയിലൂടെ വീണ്ടും മലയാളികള്‍ക്ക് ഒരു മികച്ച കഥാപാത്രത്തെ സമ്മാനിച്ച നടിയാണ് പാര്‍വതി തിരുവോത്ത്. അഞ്ജു എന്ന കഥാപാത്രവും അവളുടെ മാനസിക സംഘര്ങ്ങളുമെല്ലാം അതേ അളവില്‍ പ്രേക്ഷകനിലേക്ക് എത്തിക്കാന്‍ പാര്‍വതിക്കായിരുന്നു. പാര്‍വതി തിരുവോത്തിന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളില്‍ ഒന്നായി അഞ്ജു മാറുന്നതും അതുകൊണ്ടാണ്.
സിനിമയിലെ ഇന്റിമേറ്റ് രംഗങ്ങള്‍ ചെയ്യുമ്പോള്‍ തനിക്കും ചില കണ്ഫ്യൂഷനുകളൊക്കെ ഉണ്ടായിരുന്നെന്നും എന്നാല്‍ ക്രിസ്റ്റോക്ക് ആ കാര്യത്തില്‍ ക്ലാരിറ്റി ഉണ്ടായിരുന്നെന്നും പാര്‍വതി പറയുന്നു.
‘അഞ്ജു എന്ന കഥാപാത്രം ആദ്യമായിട്ടാണ് ഇങ്ങനെ ഒരു സിറ്റുവേഷനിലൂടെ കടന്നുപോകുന്നത്. അഞ്ജു അത് അനുഭവിക്കുന്നത് ആദ്യമായിട്ടാണ്. പ്രീ പ്ലാന്‍ഡ് ആയിട്ട് ഞാനൊരു കാര്യം ഒരു ഷോട്ടില്‍ ചെയ്തിട്ടുണ്ടായിരുന്നു. അതിന് ശേഷം ക്രിസ്റ്റോ എനിക്കൊരു നോട്ട് തന്നു.
അഞ്ജുവിന് അത് ആസ്വദിക്കാമെന്നൊരു പെര്മിഷന് എനിക്ക് വേണമായിരുന്നു. അതും എനിക്ക് തോന്നി. എന്റെ മനസില്‍ ഒന്നുകില്‍ ഇത് അല്ലെങ്കില്‍ അത് എന്നുള്ളതാണ്. താത്പര്യമുണ്ട് അല്ലെങ്കില്‍ താത്പര്യമില്ല. പക്ഷേ രണ്ടും കൂടി ഉള്ളൊരു സ്പേസുണ്ട്. കണ്‍ഫ്യൂസിങ് സ്പേസ് ആണ് അത്.
കാരണം ഈ വിവാഹം അഞ്ജു കൂടി ശരിവെച്ചതാണ്. അവളുടെ കൂടെ താത്പര്യത്തില്‍ നടന്നതാണ്. പിന്നെ നമ്മള് ശരിയായ തീരുമാനം എടുത്താലും നമ്മുടെ ഉള്ളില്‍ ഉള്ള കണ്‍ഫ്യൂഷന്‍സ് ഉണ്ടാകും. ആ ഒരു ഹോള്‍ഡിങ് ബാക്ക് നമുക്ക് കാല്‍ക്കുലേറ്റ് ചെയ്ത് അപ്ലൈ ചെയ്യാന്‍ പറ്റില്ല. അത് അഭിനയിച്ച് ട്രൈ ചെയ്ത് ഫെയില്‍ ചെയ്ത് ചെയ്യാനേ പറ്റുള്ളൂ.
അതിലെ ഫസ്റ്റ് ടേക്ക് ഓക്കെ ആയിരുന്നില്ല. ഫസ്റ്റ് ടേക്കില്‍ കുറച്ച് അഗ്രെഷന്‍ ആണ് കാണിക്കുന്നത്. അയാളെ തള്ളി മാറ്റുന്നുണ്ട്, അവള് ഹാപ്പിയല്ല അതൊക്കെ വന്നിട്ടുണ്ടായിരുന്നു.
പരിചയപ്പെട്ട ഉടനെ എന്നോട് കടം ചോദിച്ച നടി, എന്തൊരു കോണ്‍ഫിഡന്‍സാണെന്ന് തോന്നി: ദിലീഷ് പോത്തന്
അഞ്ജു കൂടി സമ്മതിച്ച കല്യാണം ആണല്ലോ എന്ന് ക്രിസ്റ്റോ പറഞ്ഞു. ബട്ട് അഞ്ജു എന്ന് പറഞ്ഞ് എന്റെ ഇന്റലക്ച്വല്‍ മൈന്റില്‍ ഞാന്‍ അഞ്ജുവിന് വേണ്ടി വക്കാലത്ത് പിടിക്കാന്‍ പോയിരുന്നു. അല്ല അങ്ങനെയല്ല എന്ന് ക്രിസ്റ്റോ പറഞ്ഞു.
ക്രിസ്റ്റോന് എന്തെങ്കിലും വേണമെങ്കില്‍ അങ്ങനെയല്ല എന്ന് പറഞ്ഞ് നിര്‍ത്തുകയേ ഉള്ളൂ. നോ നോ ഐ വാണ്ട് ദിസ് എന്ന് പറയില്ല. അതുകൊണ്ട് തന്നെ നമുക്കറിയാം അദ്ദേഹത്തിന്റെ വിഷന്‍ അതല്ല എന്ന്.
ഞാനും ശരിക്ക് സിനിമ കാണുമ്പോഴാണ് അതിന്റെ ഔട്ട്പുട്ട് മനസിലാക്കുന്നത്. അഭിനയിക്കുമ്പോള്‍ എനിക്ക് പല ഡൗട്ടും ഉണ്ടാകും. ബട്ട് ദി എന്‍ഡ് ഓഫ് ദി ഡേ നമ്മള് നമ്മുടെ സംവിധായകനെ വിശ്വസിക്കുക എന്നതാണ്,’ പാര്‍വതി പറഞ്ഞു.
Content Highlight: Actress Parvathy Thiruvoth About The Intimate Scene On Ullozhuk Movie