ആ നടന് നാഷണല്‍ അവാര്‍ഡ് കിട്ടിയില്ലെങ്കില്‍ അവാര്‍ഡിന്റെ മേലെയുള്ള എന്റെ വിശ്വാസം പോകുമെന്ന് അന്ന് ഞാന്‍ പറഞ്ഞിരുന്നു: എം.ആര്‍. രാജകൃഷ്ണന്‍

കഴിഞ്ഞ 18 വര്‍ഷമായി ഓഡിയോഗ്രഫി രംഗത്ത് നിറഞ്ഞുനില്‍ക്കുന്നയാളാണ് എം.ആര്‍ രാജകൃഷ്ണന്‍. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ ഭാഷകളിലായി നൂറിലധികം ചിത്രങ്ങളില്‍ രാജകൃഷ്ണന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2019ല്‍ റിലീസായ രംഗസ്ഥലം എന്ന ചിത്രത്തിലെ ഓഡിയോഗ്രഫിക്ക് ദേശീയ അവാര്‍ഡ് ലഭിച്ചു. നാല് തവണ കേരള സംസ്ഥാന അവാര്‍ഡും രാജകൃഷ്ണന്‍ സ്വന്തമാക്കിയിട്ടുണ്ട്.

Also Read: ആ നിവിൻ പോളി ചിത്രം എനിക്ക് നഷ്ടമായി, ഷൂട്ട്‌ വീണ്ടും തുടങ്ങാൻ കാത്തിരിക്കുകയാണ്: പ്രിയങ്ക മോഹൻ

കന്നഡയിലെ ഹിറ്റ് ചിത്രമായ കാന്താരക്ക് ഓഡിയോഗ്രഫി ചെയ്ത അനുഭവം പങ്കുവെക്കുകയാണ് രാജകൃഷ്ണന്‍. ആ സിനിമയിലേക്ക് വളരെ യാദൃശ്ചികമായി താന്‍ എത്തിയതെന്ന് രാജകൃഷ്ണന്‍ പറഞ്ഞു. റിഷബ് ഷെട്ടി എന്ന സംവിധായകന്റെ കഴിവില്‍ ആദ്യമേ വിശ്വാസമുണ്ടായിരുന്നെന്നും എന്നാല്‍ അയാള്‍ മികച്ചൊരു നടനാണെന്ന് തെളിയിച്ചത് കാന്താരയാണെന്നും രാജകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

ആ സിനിമയുടെ റഫ് കോപ്പി റിഷബ് തന്നെ കാണിച്ചെന്നും അതില്‍ തന്നെ ക്ലൈമാക്സ് കണ്ട് താന്‍ വാക്കുകള്‍ കിട്ടാത്ത അവസ്ഥയിലായെന്നും രാജകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു. കാന്താരയിലെ അഭിനയത്തിന് നാഷണല്‍ അവാര്‍ഡ് കിട്ടിയില്ലെങ്കില്‍ അവാര്‍ഡിന്റെ മേലെ തനിക്കുള്ള വിശ്വാസം നഷ്ടപ്പെടുമെന്ന് താന്‍ റിഷബ് ഷെട്ടിയോട് പറഞ്ഞെന്നും രാജകൃഷ്ണന്‍ പറഞ്ഞു. ക്ലബ്ബ് എഫ്.എമ്മിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Also Read: ഉള്ളൊഴുക്കിലെ ഇന്റിമേറ്റ് സീനില്‍ എനിക്ക് ചില കണ്‍ഫ്യൂഷന്‍സ് ഉണ്ടായിരുന്നു: പാര്‍വതി തിരുവോത്ത്

‘കാന്താരയിലേക്ക് ഞാന്‍ ഇന്‍ ആവുന്നത് വളരെ യാദൃശ്ചികമായിട്ടാണ്. എന്നെ വിഷ്വലി കണക്ട് ചെയ്യുന്ന സിനിമകള്‍ മാത്രമേ ഞാന്‍ തെരഞ്ഞെടുക്കാറുള്ളൂ. കാന്താരയുടെ പാച്ച് വര്‍ക്കെല്ലാം കഴിഞ്ഞ് റിഷബ് കൊച്ചിയില്‍ എനിക്ക് വേണ്ടി മാത്രം ഒരു സ്‌ക്രീനിങ് അറേഞ്ച് ചെയ്യുകയായിരുന്നു. തുടക്കമൊക്കെ സാധാരണപോലെ പോയ സിനിമ റിഷബിന്റെ ഇന്‍ട്രോ മുതല്‍ എന്നെ ഹുക്ക് ചെയ്തു. പിന്നീട് ഞാന്‍ ആ സിനിമയുടെ ഉള്ളിലേക്കായി.

പടം കഴിഞ്ഞ് എണീറ്റപ്പോള്‍ അവിടെയുണ്ടായിരുന്ന ഒരു ടേബിളില്‍ അടിച്ച് ഞാന്‍ റിഷബിനോട് ‘ഈ സിനിമയിലെ അഭിനയത്തിന് നിങ്ങള്‍ക്ക് നാഷണല്‍ അവാര്‍ഡ് കിട്ടിയില്ലെങ്കില്‍ ആ അവാര്‍ഡിന്റെ മേലെയുള്ള എന്റെ വിശ്വാസം പോകും’ എന്ന് പറഞ്ഞു. അദ്ദേഹം നല്ല ഡയറക്ടറാണെന്ന് കിറിക് പാര്‍ട്ടി മുതല്‍ അറിയാമായിരുന്നു. പക്ഷേ ഇത്ര വലിയ നടനാണെന്ന് കാന്താര കണ്ടപ്പോള്‍ മനസിലായി,’ രാജകൃഷ്ണന്‍ പറഞ്ഞു.

Content Highlight: Audiographer M R Rajakrishnan about Kantara movie and Rishab Shetty