ചെറുപ്പം തൊട്ടേ ലാലേട്ടന്‍ ഫാനായ ഞാന്‍ ആ സിനിമകള്‍ കണ്ടതോടെ മമ്മൂക്ക ഫാനായി: അദിതി ബാലന്‍

201ല്‍ റിലീസായ അരുവിയിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്ന നടിയാണ് അദിതി ബാലന്‍. നവാഗതനായ അരുണ്‍ പ്രഭു സംവിധാനം ചെയ്ത ചിത്രത്തില്‍ അദിതിയുടെ പ്രകടനത്തെ നിരവധിപ്പേര്‍ പ്രശംസിച്ചു. ഏഴ് വര്‍ഷമായി സിനിമാരംഗത്ത് നില്‍ക്കുന്ന അദിതി വാരിവലിച്ച് സിനിമകള്‍ ചെയ്യാതെ ഓരോ സിനിമയും ശ്രദ്ധാപൂര്‍വം ചെയ്യുന്ന നടിയാണ്. പടവെട്ടിലൂടെ മലയാളത്തിലും ശാകുന്തളത്തിലൂടെ തെലുങ്കിലും അദിതി തന്റെ സാന്നിധ്യമറിയിച്ചു. നാനി നായകനായ സരിപ്പോധാ ശനിവാരമാണ് അദിതിയുടെ പുതിയ ചിത്രം.

Also Read: ബൈജു ഉണ്ടെങ്കില്‍ ഞാന്‍ ഇല്ലെന്ന് ബിജു മേനോന്‍, ഇതോടെ ഞാന്‍ കുഴപ്പത്തിലായി: മനോജ് കെ. ജയന്‍

ജനിച്ചതും വളര്‍ന്നതും തമിഴ്‌നാട്ടിലാണെങ്കിലും കുട്ടിക്കാലത്ത് കൂടുതലും മലയാളസിനിമകളാണ് കണ്ടിട്ടുള്ളതെന്ന് പറയുകയാണ് അദിതി. ഒരുപാട് സിനിമകള്‍ കണ്ടിട്ടുള്ള തനിക്ക് ഏറ്റവും ഇഷ്ടമുള്ള ചിത്രം മണിച്ചിത്രത്താഴാണെന്ന് അദിതി പറഞ്ഞു. ചെറുപ്പം മുതല്‍ക്കേ മോഹന്‍ലാലിന്റെ കടുത്ത ആരാധികയായിരുന്നു താനെന്നും അദിതി പറഞ്ഞു.

എന്നാല്‍ ഈയടുത്ത കാലത്ത് മമ്മൂട്ടി ചെയ്തുവെച്ച കാതല്‍, നന്‍പകല്‍ നേരത്ത് മയക്കം പോലുള്ള സിനിമകള്‍ കണ്ടപ്പോള്‍ മമ്മൂട്ടിയുടെ ഫാനായി മാറിയെന്നും അദിതി കൂട്ടിച്ചേര്‍ത്തു. സമീപകാലത്ത് ചെയ്തുവെച്ച റോളുകളിലൂടെ മമ്മൂട്ടി റീ ഇന്‍വെന്റ് ചെയ്യുകയാണെന്നും കാതല്‍ പോലെ റെലവന്റായിട്ടുള്ള സിനിമകള്‍ അദ്ദേഹത്തില്‍ നിന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും അദിതി പറഞ്ഞു. റെഡ് എഫ്.എം മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദിതി ഇക്കാര്യം പറഞ്ഞത്.

Also Read: ഞങ്ങളുടെ സൗഹൃദത്തിന് ഒന്നും സംഭവിച്ചിട്ടില്ല, അന്നദ്ദേഹം പറയാൻ ശ്രമിച്ച കാര്യങ്ങൾ വേറെ രീതിയിൽ മാറിയതാവാം: മോഹൻലാൽ

‘പല ഭാഷകളില്‍ ഒരുപാട് സിനിമകള്‍ കണ്ടിട്ടുണ്ടെങ്കിലും എന്റെ ഫേവറെറ്റ് ചിത്രം മണിച്ചിത്രത്താഴാണ്. ക്ലാസിക് എന്ന് പറയാന്‍ പറ്റുന്ന സിനിമയാണ് അത്. അതുപോലെ കുട്ടിക്കാലത്ത് ഞാന്‍ ലാലേട്ടന്റെ വലിയൊരു ഫാനായിരുന്നു. ആ സമയത്ത് കൂടുതലും മലയാളസിനിമകള്‍ മാത്രമായിരുന്നു കണ്ടത്. അങ്ങനെയാണ് എനിക്ക് ലാലേട്ടനോട് ആരാധന തോന്നിയത്.

പക്ഷേ ഈയടുത്ത് മമ്മൂട്ടി സാറിന്റെ സിനിമകള്‍ കണ്ടു. ഓരോ സിനിയിലും അദ്ദേഹം സ്വയം റീ ഇന്‍വെന്റ് ചെയ്യുകയാണ്. കാതല്‍, നന്‍പകല്‍ നേരത്ത് മയക്കം സിനിമകളൊക്കെ അതിന്റെ ഉദാഹരണങ്ങളാണ്. ലാലേട്ടനോടുള്ള സ്‌നേഹം ഒട്ടും കുറയാതെ തന്നെ ആ സിനിമകള്‍ കാരണം ഞാന്‍ മമ്മൂട്ടി ഫാനായി. കാതല്‍ പോലെ റെലവന്റായിട്ടുള്ള സിനിമകള്‍ അദ്ദേഹത്തില്‍ നിന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല,’ അദിതി ബാലന്‍ പറഞ്ഞു.

Content Highlight: Aditi Balan about Mammootty and Kaathal movie