പ്രണവ് മോഹന്‍ലാല്‍, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ചിത്രമാണ് വര്‍ഷങ്ങള്‍ക്കുശേഷം. ഹൃദയത്തിന് ശേഷം വിനീത് സംവിധാനം ചെയ്ത ചിത്രം തിയേറ്ററില്‍ വലിയ ചലനമുണ്ടാക്കിയെങ്കിലും ഒ.ടി.ടി റിലീസിന് പിന്നാലെ വലിയ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു.
സിനിമയുടെ സെക്കന്റ് ഹാഫിലെ പ്രണവ് മോഹന്‍ലാലിന്റെ ലുക്കും ചില ഡയലോഗുകളും തിരക്കഥയുടെ ബലമില്ലായ്മയുമെല്ലാം വിമര്‍ശിക്കപ്പെട്ടു. പ്രണവിന്റെ മേക്കപ്പിനൊക്കെ വലിയ ട്രോളുകളായിരുന്നു കിട്ടിയത്.
വര്‍ഷങ്ങള്‍ക്കുശേഷം എന്ന ചിത്രത്തില്‍ ധ്യാനിന്റേയും പ്രണവിന്റേയും പ്രായമായ വേഷത്തില്‍ എത്തേണ്ടിയിരുന്നത് താനും ശ്രീനിവാസനുമായിരുന്നെന്ന് പറയുകയാണ് മോഹന്‍ലാല്‍. വിനീത് തന്നോട് കഥ പറഞ്ഞിരുന്നെന്നും താന്‍ ഓക്കെയായിരുന്നുവെന്നും മോഹന്‍ലാല്‍ പറയുന്നു. എന്നാല്‍ അവിടെ പ്രശ്‌നമായത് ശ്രീനിവാസന്റെ കാര്യത്തിലാണെന്നും മോഹന്‍ലാല്‍ പറയുന്നു.
‘ ശ്രീനിവാസനും ഞാനുമായി ഒരുമിച്ച് ഒരു സിനിമ ചെയ്യാന്‍ തയ്യാറായതാണ്. വര്‍ഷങ്ങള്‍ക്കുശേഷം എന്ന സിനിമയിലെ അവരുടെ പ്രായമായ ഭാഗം ഞങ്ങള്‍ ഒരുമിച്ച് ചെയ്യാനിരുന്നതായിരുന്നു. പക്ഷേ ഫിസിക്കലായിട്ട് അദ്ദേഹത്തിന് അത് വയ്യ. അദ്ദേഹത്തിന്റെ മകന്‍ അതില്‍ വളരെയധികം താത്പര്യം പ്രകടിപ്പിച്ച് എന്റെയടുത്ത് വന്ന് കഥ പറഞ്ഞു.
ഞാന്‍ പറഞ്ഞത് എനിക്ക് ഈ സിനിമ ചെയ്യുന്നതില്‍ ഒരു പ്രയാസവുമില്ല. പക്ഷേ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി. അത് പരിഗണിക്കണ്ടേ. ഇതില്‍ ട്രാവല്‍ ചെയ്യുന്ന രംഗങ്ങള്‍ ഉണ്ട്, കാര്‍ ഓടിക്കണം, ഒരുപാട് കാര്യങ്ങളുണ്ട്. അതൊക്കെ സാധിക്കുമോ എന്ന് ചോദിച്ചപ്പോള്‍ പിന്നെ അയാളും ആലോചിച്ചും. അങ്ങനെയാണ് അത് വേണ്ടെന്ന് വെക്കുന്നത്,’ മോഹന്‍ലാല്‍ പറഞ്ഞു.
Content Highlight: Actor Mohanlal About Varshangalkku shesham Movie