മോഹന്‍ലാലിന്റെ സംവിധാന സംരംഭമായ ബറോസിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. സിനിമയുടെ ജോലി പൂര്‍ണമായും പൂര്‍ത്തിയായിട്ടില്ല. നിരവധി താരങ്ങള്‍ പെര്‍ഫോം ചെയ്യുന്ന ചിത്രം ത്രിഡി ഫോര്‍മാറ്റിലാണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തുക.
ചിത്രത്തിലെ ഒന്ന് രണ്ട് കഥാപാത്രങ്ങള്‍ സസ്‌പെന്‍സാണെന്നാണ് മോഹന്‍ലാല്‍ പറയുന്നത്. അതില്‍ പ്രണവ് ഉള്‍പ്പെടുമോ എന്ന ചോദ്യത്തിനും മോഹന്‍ലാല്‍ മറുപടി നല്‍കുന്നുണ്ട്.
‘ സിനിമയുടെ കാസ്റ്റിങ്ങില്‍ മിക്കവാറും എല്ലാവരും പുറത്തുനിന്നുള്ളവരാണ്. സ്‌പെയിന്‍, പോര്‍ച്ചുഗല്‍, ഗ്രീസ് തുടങ്ങിയ രാജ്യങ്ങളിലെ അഭിനേതാക്കളാണ്. ഇന്ത്യന്‍സ് ഇതില്‍ ഇല്ല. ഞാനും വേറെ രണ്ട് മൂന്ന് പേരേ ഇന്ത്യക്കാരായി ഉള്ളൂ,’ എന്ന് മോഹന്‍ലാല്‍ പറഞ്ഞപ്പോള്‍ ആ രണ്ട് പേരില്‍ പ്രണവ് ഉണ്ടോ അത് സസ്‌പെന്‍സാണോ എന്ന ചോദ്യത്തിന് അത് സിനിമ കാണുമ്പോള്‍ അറിയാമെന്നായിരുന്നു മോഹന്‍ലാലിന്റെ മറുപടി.
പ്രണവ് ഉണ്ടെന്ന് പറഞ്ഞാലും ഇല്ലെന്ന് പറഞ്ഞാലും അതിന്റെ രസം പോകും. എല്ലാ ആക്ടേഴ്‌സും ടെക്‌നീഷ്യന്‍സുമെല്ലാം പുറത്തുനിന്നുള്ളവരാണ്.
ബാച്ചിലര്‍ പാര്‍ട്ടിയെപ്പറ്റി ആലോചിക്കുമ്പോള്‍ ആദ്യം മനസിലേക്കെത്തുന്ന സീന്‍ അതാണ്: ആസിഫ് അലി
ഞാന്‍ സിനിമയില്‍ വന്നത് മഞ്ഞില്‍വിരിഞ്ഞ പൂക്കൡലൂടെയാണ്. അവരുടെ തന്നെ ഒരു പ്രൊജക്ട് എന്നിലേക്ക് വരുന്നു. ഇതൊരു വലിയ ചാന്‍സാണ്. അങ്ങനെയാണ് അവസാനം ഞാന്‍ ചെയ്യാമെന്ന് തീരുമാനിക്കുന്നത്. അല്ലാതെ ഞാന്‍ ഒരു സിനിമ സംവിധാനം ചെയ്‌തേക്കാം എന്ന് കരുതി ഇറങ്ങിയതല്ല.
ഈ സിനിമയ്ക്ക് ഒരുപാട് പ്രത്യേകതകകളുണ്ട്. വളരെ ചില്‍ഡ്രന്‍ ഫ്രണ്ട്‌ലി ആയിട്ടുള്ള സിനിമയാണ്. കുട്ടികളുടെ ചിത്രം എന്ന് പറയാന്‍ പറ്റില്ല. മുതിര്‍ന്നവരിലെ കുട്ടികള്‍ക്കും അത് ഇഷ്ടമാകും. അങ്ങനെയാണ് തുടങ്ങുന്നത്.
അബ്ദുൾ കലാം സാറിൽ നിന്ന് ആ പുരസ്‌കാരം ഏറ്റുവാങ്ങാൻ കഴിഞ്ഞതാണ് ഏറ്റവും വലിയ അഭിമാനം: മീര ജാസ്മിൻ
ഈ സിനിമയില്‍ ഒരു ചെറിയ കുട്ടി ഉണ്ടായിരുന്നു. യു.എസില്‍ നിന്നുള്ള കുട്ടിയാണ്. ഒരു വര്‍ഷം കൊണ്ട് ഇതിലെ മുഴുവന്‍ ഡയലോഗും പഠിച്ച് എല്ലാം പഠിച്ചപ്പോഴേക്കും അവര്‍ക്ക് തിരിച്ചുപോകേണ്ടി വന്നു. രണ്ടാമതും അവര്‍ വന്നു. അതിന് ശേഷമാണ് കൊവിഡ് വരുന്നത്. അവര്‍ യു.എസിലെ കൊവിഡ് വാക്‌സിന്‍ വിരുദ്ധ കമ്യൂണിറ്റിയില്‍പ്പെടുന്നവരാണ്. അതുകൊണ്ട് തന്നെ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതുകൊണ്ട് അവര്‍ക്ക് ഇന്ത്യയിലേക്ക് വരാനായില്ല. പിന്നെ വേറൊരു കുട്ടിയെ കൊണ്ടുവന്നു. ഒരു ഹാഫ് ബ്രിട്ടീഷ് ഗേള്‍ ആണ് ആ കഥാപാത്രത്തെ ചെയ്തത്,’ മോഹന്‍ലാല്‍ പറഞ്ഞു.
Content Highlight: Actor Mohanlal About Barroz Movie and Pranav Mohanlal