ആസിഫ് അലി, സുരാജ് വെഞ്ഞാറമ്മൂട് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രമാണ് അഡിയോസ് അമിഗോ. തിയേറ്ററില്‍ സമ്മിശ്ര പ്രതികരണം നേടിയ ചിത്രം നെറ്റ്ഫ്‌ലിക്‌സില്‍ സ്ട്രീമിങ് തുടങ്ങിയിട്ടുണ്ട്.
നവാഗത സംവിധായകന്‍ നഹാസ് നാസര്‍ ആണ് ചിത്രം സംവിധാനം ചെയ്തത്. തല്ലുമാലയുടെയേയും അയല്‍ വാശിയുടെയേയും സഹ സംവിധായനായിരുന്നു നഹാസ് നാസര്‍. ‘കെട്ടിയോളാണെന്റെ മാലാഖ’എന്ന സൂപ്പര്‍ ഹിറ്റ് സിനിമക്ക് ശേഷം അജി പീറ്റര്‍ തങ്കം തിരക്കഥ ഒരുക്കിയ ചിത്രം കൂടിയായിരുന്നു അഡിയോസ് അമിഗോ.
സിനിമയെ കുറിച്ച് പ്രിന്‍സ് എന്ന കഥാപാത്രമാകാന്‍ താന്‍ നടത്തിയ തയ്യാറെടുപ്പുകളെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നടന്‍ ആസിഫ് അലി.
തങ്കം വന്ന് പ്രിന്‍സിന്റെ ക്യാരക്ടര്‍ പറഞ്ഞപ്പോള്‍ താന്‍ ഭയങ്കര എക്‌സൈറ്റഡ് ആയിരുന്നെന്നും അതുപോലെ തന്നെ ടെന്‍ഷനുമുണ്ടായിരുന്നെന്നും ആസിഫ് പറയുന്നു.
എടാ മോനേ ഹാപ്പിയല്ലേ; ആ രണ്ട് ഫാന്‍സ് എന്നെ കൊണ്ട് ഫഹദിനെ വിളിപ്പിച്ചു: ടൊവിനോ
‘നമ്മള്‍ ഒരു മുഴുനീള കുടിയന്‍ കഥാപാത്രം ചെയ്യുമ്പോള്‍ അത് ബിലീവബിള്‍ ആയിരിക്കണം. കണ്‍സിസ്റ്റന്‍സി മെയിന്റെയ്ന്‍ ചെയ്യണം. ഫിറ്റിന്റെ ലെവല്‍ മെയിന്റെയിന്‍ ചെയ്യണം. ഇയാള്‍ ഉറങ്ങി എണീക്കുമ്പോള്‍ ഇയാള്‍ക്ക് ഒരു സ്വഭാവമായിരിക്കും, അടി തുടങ്ങുമ്പോള്‍ ഒരു സ്വഭാവമായിരിക്കും ഏറ്റവും പീക്കില്‍ എത്തുമ്പോള്‍ വേറൊരു സ്വഭാവമായിരിക്കും. ഈ ഗ്രാഫ് സൂക്ഷിക്കണം.
സീന്‍ ഓര്‍ഡറില്‍ ആണ് ഷൂട്ട് ചെയ്ത് പോകുന്നതെങ്കില്‍ പോലും എനിക്ക് ചില കണ്‍ഫ്യൂഷന്‍സ് ഉണ്ടായിരുന്നു. സത്യം പറഞ്ഞാല്‍ പേടിയുണ്ടായിരുന്നു. പക്ഷേ ആ ക്യാരക്ടര്‍ ഭയങ്കര രസമാണ്.
താന്‍ എന്താ എന്നെ കളിയാക്കാന്‍ വേണ്ടി സിനിമയെടുക്കുകയാണോ എന്ന് മമ്മൂക്ക ചോദിച്ചു: കമല്‍
ജിസ് ജോയ് എന്നോട് പറഞ്ഞ ഒരു കാര്യമുണ്ട്. ഇങ്ങനത്തെ കഥാപാത്രം കിട്ടുക എന്നത് ബ്ലെസിങ് ആണ് എന്ന്. കാരണം എക്‌സിപിരിമെന്റ്് ചെയ്യാന്‍ പറ്റുക. ആ കഥാപാത്രത്തെ ആളുകല്‍ നല്ലത് പറയുക എന്നതൊക്കെ നമുക്ക് ധൈര്യം നല്‍കും.
എന്റെയൊരു പേഴ്‌സണല്‍ ഫേവറൈറ്റ് ക്യാരക്ടറാണ് പ്രിന്‍സ്. ഞാന്‍ എങ്ങനെയാണ് ഇത് ചെയ്തതെന്ന് ഇപ്പോള്‍ കാണുമ്പോള്‍ എനിക്ക് തോന്നിയിട്ടുണ്ട്,’ ആസിഫ് പറഞ്ഞു.
ഏതെങ്കിലും റഫറന്‍സ് ഉണ്ടായിരുന്നോ എന്ന ചോദ്യത്തിന് റഫറന്‍സ് അല്ലെന്നും അയ്യപ്പ ബൈജു പോലെ ആയിപ്പോകരുത് എന്നുണ്ടായിരുന്നു എന്നായിരുന്നു ആസിഫിന്റെ മറുപടി.
സ്റ്റേജില്‍ നമ്മള്‍ കാണുന്ന അയ്യപ്പ ബൈജു പോലെ ആവരുത് എന്നുണ്ടായിരുന്നു. കാരണം നമ്മുടെ ചുറ്റുമുള്ള ആളുകളെ നമ്മള്‍ കാണുന്നുണ്ട്. ചിലര്‍ വെള്ളമടിച്ചു കഴിഞ്ഞാല്‍ നല്ല രസമായി സംസാരിക്കും, ചിലര്‍ വാളുവെക്കും. ചിലര്‍ ആവശ്യമില്ലാത്ത കാര്യങ്ങളില്‍ ഇടപെടും. ചിലര്‍ ഒന്നും സംസാരിക്കില്ല. പലരുടേതും പല ക്യാരക്ടേഴ്‌സാണ്.
പ്രിന്‍സിന് ഒരു സ്വഭാവമുണ്ട്. അദ്ദേഹം പെരുമാറുന്ന രീതിയുണ്ട്. അതൊക്കെയായിരുന്നു ആ കഥാപാത്രത്തോടുള്ള ഇഷ്ടം. പിന്നെ റഫറന്‍സിന്റെ ആവശ്യം ഉണ്ടായിരുന്നില്ല. തങ്കം എനിക്ക് തന്ന സ്‌ക്രിപ്റ്റില്‍ ഇയാല്‍ എന്താണ് എങ്ങനെയാണ് ഇങ്ങനെ ആയതും ഈ രീതിയില്‍ പെരുമാറാനുള്ള കാരണവും എല്ലാം വളറെ ക്ലിയര്‍ ആയിരുന്നു,’ ആസിഫ് പറഞ്ഞു.
Content Highlight: Actor Asif Ali About Adiyos Amigo Character