ആ സിനിമയില്‍ നിന്ന് നയന്‍താരയും പൃഥ്വിരാജും പിന്മാറി, ഞാന്‍ ഇടപെട്ട് മാറ്റിയെന്നാണ് പൃഥ്വി കരുതിയത്: സിബി മലയില്‍

അമൃതം എന്ന സിനിമയിലേക്ക് നടി നയന്‍താരയെയും നടന്‍ പൃഥ്വിരാജിനേയും കാസ്റ്റ് ചെയ്തതിനെ കുറിച്ചും പിന്നീട് രണ്ട് പേരും സിനിമയില്‍ നിന്ന് പിന്മാറിയതിനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് സംവിധായകന്‍ സിബി മലയില്‍.

അമൃതത്തില്‍ ജയറാമിന്റെ അനുജന്റെ കഥാപാത്രം ചെയ്യേണ്ടിയിരുന്നത് പൃഥ്വിരാജ് ആയിരുന്നെന്നും പൃഥ്വി-നയന്‍താര പെയര്‍ ആയിരുന്നു ഉദ്ദേശിച്ചിരുന്നതെന്നും സിബി മലയില്‍ പറയുന്നു.

‘ നയന്‍താരയെ ആയിരുന്നു അമൃതത്തിലേക്ക് ആദ്യം കാസ്റ്റ് ചെയ്തിരുന്നത്. ഭാവന ചെയ്ത റോളിലായിരുന്നു നയന്‍താരയെ കാസ്റ്റ് ചെയ്തിരുന്നത്. ജയറാമിന്റെ പെയറായിട്ട് പദ്മപ്രിയയും ജയറാമിന്റെ അനുജന്റെ ക്യാരക്ടര്‍ ചെയ്യുന്ന ആളുടെ പെയറായിട്ട് നയന്‍താരയേയുമായിരുന്നു തീരുമാനിച്ചത്.

ആ റോൡലേക്ക് ആദ്യം തീരുമാനിച്ചത് പൃഥ്വിരാജിനെ ആയിരുന്നു. പൃഥ്വി-നയന്‍താര എന്ന രീതിയിലായിരുന്നു ആലോചിച്ചിരുന്നത്. അങ്ങനെ നയന്‍താര പടത്തിന്റെ പൂജയ്‌ക്കൊക്കെ വന്നു. അറ്റന്റ് ചെയ്തിട്ട് തിരിച്ചുപോയി.

സിനിമയുടെ ഷൂട്ടിങ് തുടങ്ങുന്ന ഒരു ഘട്ടമായപ്പോള്‍ അവര്‍ക്ക് പെട്ടെന്ന് ഒരു തമിഴ് പടം വന്നു. പച്ചൈക്കുരുവിയെന്ന പടമോ മറ്റോ ആണ്. ശരത്കുമാറിന്റെ കൂടെയായിരുന്നു. അങ്ങനെ ആ പടം വന്നപ്പോള്‍ അവര്‍ എന്നെ വിളിച്ചു. ഡേറ്റുമായി ക്ലാഷാകുമെന്നൊക്കെ പറഞ്ഞ് അവര്‍ അതില്‍ നിന്ന് ഒഴിവായി,’ സിബി മലയില്‍ പറഞ്ഞു.

എന്റെ ആ കഥാപാത്രം അയ്യപ്പ ബൈജു പോലെ ആവരുതെന്ന് നിര്‍ബന്ധമുണ്ടായിരുന്നു: ആസിഫ് അലി

പൃഥ്വിരാജ് ചിത്രത്തില്‍ നിന്നും ഒഴിയാനിടയായ കാരണവും സിബി മലയില്‍ പറയുന്നുണ്ട്. ‘അമൃതം എന്ന ചിത്രത്തിലേക്ക് ജയറാമിന്റെ അനിയനായി പൃഥ്വിരാജിനെ കാസ്റ്റ് ചെയ്തു. എഴുത്തുകാരനും നിര്‍മാതാവുമൊക്കെ പോയി പൃഥ്വിയോട് കഥ പറഞ്ഞു. പിന്നീട് നിര്‍മാതാക്കള്‍ എന്നോട് പറഞ്ഞു, അദ്ദേഹം ചോദിക്കുന്ന പ്രതിഫലം കൂടുതലാണ് എന്ന്.

അതില്‍ എനിക്ക് ഇടപെടാന്‍ പറ്റില്ല, അതു നിങ്ങള്‍ തീരുമാനിക്കുക, നിങ്ങള്‍ക്കെന്താണോ ആ കഥാപാത്രത്തിന് ബഡ്ജറ്റ് ഉള്ളത്, അതു പറയുക. അത് അദ്ദേഹത്തിനു പറ്റുമെങ്കില്‍ അദ്ദേഹം ചെയ്യട്ടെ, അല്ലെങ്കില്‍ വേറെ ഓപ്ഷന്‍ നോക്കാം എന്നു പറഞ്ഞു.

എടാ മോനേ ഹാപ്പിയല്ലേ; ആ രണ്ട് ഫാന്‍സ് എന്നെ കൊണ്ട് ഫഹദിനെ വിളിപ്പിച്ചു: ടൊവിനോ

അവര്‍ തമ്മില്‍ സംസാരിച്ചിട്ട് പ്രതിഫലത്തിന്റെ കാര്യത്തില്‍ ധാരണയിലെത്തിയില്ല. അങ്ങനെയാണ് ആ വേഷത്തിലേക്ക് അരുണ്‍ എത്തിയത്. വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഞാന്‍ മനസ്സിലാക്കുന്നത്, പൃഥ്വി ധരിച്ചിരിക്കുന്നത് ഞാനാണ് ആ സിനിമയില്‍ നിന്ന് അദ്ദേഹത്തെ മാറ്റിയതെന്നാണ്. അതിലെനിക്കിപ്പോഴും ക്ലാരിറ്റിയില്ല. അതൊരു അകല്‍ച്ചയായി ഇപ്പോഴും പൃഥ്വിയുടെ മനസ്സില്‍ കിടപ്പുണ്ട്. അത് മാറുമോ എന്നറിയില്ല, മാറേണ്ട ഘട്ടങ്ങള്‍ കഴിഞ്ഞു.’ സിബി മലയില്‍ പറഞ്ഞു.

Content Highlight: Director Sibi Malayil About Prithviraj and Nayanthara