ഞാൻ ജീവിതത്തിൽ ഏറ്റവും വിഷമിച്ചത് അദ്ദേഹം മരിച്ചപ്പോഴാണ്: സിബി മലയിൽ

മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങൾ സമ്മാനിച്ച കൂട്ടുകെട്ടാണ് സിബി മലയിൽ – ലോഹിതദാസ്. മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ തനിയാവർത്തനം ആയിരുന്നു ഈ കൂട്ടുകെട്ടിൽ പിറന്ന ആദ്യ ചിത്രം. ഒന്നാമത്തെ സിനിമയിലൂടെ തന്നെ ഏറെ ശ്രദ്ധ നേടാൻ ഇരുവർക്കും കഴിഞ്ഞു.

അജയന്റെ രണ്ടാം മോഷണം രാജുവേട്ടൻ ആദ്യം കാണണമെന്നാണ് ഞാൻ ആഗ്രഹിച്ചത്, കാരണമുണ്ട്: ടൊവിനോ
ശേഷം കിരീടം, ചെങ്കോൽ,ഭരതം, ദശരഥം തുടങ്ങി ഒന്നിച്ച ചിത്രങ്ങളെല്ലാം വലിയ വിജയത്തിനൊപ്പം കലാമൂല്യം കൊണ്ടും ചർച്ചചെയ്യപ്പെട്ടു. മോഹൻലാൽ, മമ്മൂട്ടി എന്നിവർക്ക് മികച്ച കഥാപാത്രങ്ങൾ നൽകാനും ലോഹിതാദാസ് എന്ന തിരക്കഥാകൃത്തിന് കഴിഞ്ഞു.

തങ്ങൾ ഒരു സിനിമ കൂടി ചെയ്യാൻ ആഗ്രഹിച്ചിരുന്നുവെന്നും എന്നാൽ കഥ കേൾക്കാൻ രണ്ട് ദിവസം ബാക്കിയുള്ളപ്പോൾ ലോഹിതദാസ് ഈ ലോകത്തോട് വിടപറഞ്ഞെന്നും സിബി മലയിൽ പറയുന്നു. ജീവിതത്തിൽ ഏറ്റവും വിഷമം തോന്നിയ ദിവസമായിരുന്നു അതെന്നും അതിനുശേഷം സിനിമ ഉപേഷിക്കാമെന്ന് തോന്നിയെന്നും സിബി പറയുന്നു. തന്റെ ആദ്യ ചിത്രമായി പ്ലാൻ ചെയ്ത ദേവദൂതൻ നടക്കാതെ വന്നപ്പോഴും സമാന ദുഃഖമായിരുന്നുവെന്നും സിബി മലയിൽ മാതൃഭൂമി ഗൃഹലക്ഷ്മി മാഗസിനോട് പറഞ്ഞു.

അവർ പറയുന്നത് കേട്ട് ഇത് ടൈം ട്രാവൽ സിനിമയാണോയെന്ന് ചോദിച്ചവരുണ്ട്: ടൊവിനോ തോമസ്
‘എന്തും പറയാനാവുന്ന ബന്ധമായിരുന്നു എനിക്കും ലോഹിക്കും ഇടയിൽ. ആ ഇഴയടുപ്പമാകാം ഒരു പക്ഷേ, ഞങ്ങളുടെ സിനിമയുടെ മാറ്റുകൂട്ടിയതും. ലോഹിക്കൊപ്പം വീണ്ടുമൊരു സിനിമചെയ്യാനുള്ള ഒരുക്കത്തിലായിരുന്നു ഞാൻ. അതേപ്പറ്റി ഞങ്ങൾ സംസാരിക്കുകയും ചെയ്‌തു.

കഥകേൾക്കാൻ ഞാൻ പോകുന്നതിന് രണ്ടുദിവസം മുൻപ് ലോഹി മരിച്ചു. ജിവിതത്തിൽ ഞാൻ ഏറ്റവും സങ്കടപ്പെട്ട ദിവസങ്ങളിലൊന്നാണത്. മറികടക്കുക എനിക്ക് അത്ര എളുപ്പമായിരുന്നില്ല. അതേ വ്യാപ്‌തിയിൽ പിന്നെ ഞാൻ സങ്കടമറിയുന്നത് ‘ദേവദൂതനി’ലുടെയാണ്. ഞാൻ ചെയ്യേണ്ടിയിരുന്ന ആദ്യസിനിമ അതായിരുന്നു.

അന്നത് നടന്നില്ല. മുടങ്ങിപ്പോയപ്പോൾ ഏറെ വിഷമിച്ചു. അത് കാരണം ഇനി സിനിമയിലേക്കില്ലെന്നുപോലും ഉറപ്പിച്ചു. പിന്നെ ജീവിതം മാറി. തീരുമാനങ്ങൾ മാറി. വിജയത്തിന്റെ സന്തോഷങ്ങളറിഞ്ഞു. ആ ആത്മവിശ്വാസത്തിൽ തന്നെയാണ് ദേവദൂതനിലേക്കെത്തുന്നത്. വലിയ പ്രതീക്ഷകളോടെ പുറത്തിറക്കിയ സിനിമയുടെ പരാജയം എന്നെ തകർത്തുകളഞ്ഞു. വിജയത്തിൽ കൂടെ നിൽക്കാൻ ആളുകളുണ്ടാകുമെന്നും പരാജയത്തിൽ തനിച്ചായിരിക്കുമെന്നും ഞാൻ മനസിലാക്കി. സിനിമ വേണ്ടെന്ന് വെച്ച് മാറി നിന്നു.

ഗോട്ടിന്റെ ആദ്യ ചര്‍ച്ചയില്‍ നായികയായി സ്‌നേഹയല്ലായിരുന്നു: വെങ്കട് പ്രഭു
എന്നിലുള്ള വിശ്വാസം നഷ്ടപ്പെട്ടു. ആ ആത്മവിശ്വാസത്തകർച്ച പിന്നീടുള്ള സിനിമകളിൽ പ്രതിഫലിച്ചു. തെറ്റായ തീരുമാനങ്ങളെടുത്തു. പക്ഷേ, 24 വർഷങ്ങൾക്കുശേഷം ദേവദൂതൻ പിന്നെയുമെത്തിയപ്പോൾ സന്തോഷമുണ്ട്. പല തലമുറകളിൽപ്പെട്ടവർ പുതിയ കാലത്ത് ആ സിനിമ കണ്ടു. തിയേറ്ററിലെ ആൾക്കൂട്ടത്തിനിടയിലിരുന്ന് ഞാനും കണ്ടു. ഇപ്പോഴെനിക്ക് ആത്മവിശ്വാസമുണ്ട്. എൻ്റെ നല്ല സിനിമകൾ വരാനിരിക്കുന്നതേയുള്ളൂ എന്ന ആത്മവിശ്വാസം,’സിബി മലയിൽ പറയുന്നു.

 

Content Highlight: Sibi Malayil Talk About Lohithadas And mohanlal