മലയാളത്തിലെ എക്കാലത്തെയും വലിയ വിജയ ചിത്രങ്ങളിൽ ഒന്നാണ് ആറാംതമ്പുരാൻ എന്ന മോഹൻലാൽ ചിത്രം. മോഹൻലാലിന്റെ താരപരിവേഷം വേണ്ട രീതിയിൽ ഉപയോഗിച്ച ചിത്രം ബോക്സ് ഓഫീസിൽ റെക്കോഡുകളും നേടിയിരുന്നു. രഞ്ജിത്തിന്റെ തിരക്കഥയിൽ ഷാജി കൈലാസ് ഒരുക്കിയ ചിത്രത്തിൽ മഞ്ജു വാര്യർ, സായി കുമാർ, ഒടുവിൽ ഉണ്ണികൃഷ്ണൻ തുടങ്ങിയ വലിയ താരനിര ഒന്നിച്ചിരുന്നു.
ആ സിനിമ വിജയമായപ്പോള്‍ എന്നെ നായകനാക്കാന്‍ പലര്‍ക്കും കോണ്‍ഫിഡന്‍സ് വന്നു: ജഗദീഷ്
ചിത്രത്തിന്റെ ഷൂട്ടിങ് അനുഭവങ്ങൾ പങ്കുവെക്കുകയാണ് മഞ്ജു. ചിത്രത്തിൽ മോഹൻലാൽ മഞ്ജു വാര്യർ അവതരിപ്പിക്കുന്ന ഉണ്ണിമായ എന്ന കഥാപാത്രത്തെ ആദ്യമായി കാണുന്ന രംഗം പ്രേക്ഷകർ മറക്കാനിടയില്ല.
ആ ഷോട്ട് എടുക്കുന്ന ദിവസം തന്റെ പതിനെട്ടാം പിറന്നാളായിരുന്നുവെന്ന് പറയുകയാണ് മഞ്ജു വാര്യർ. പക്ഷെ ആ കാര്യം ആരും അറിഞ്ഞില്ലെന്നും താൻ ആരോടും പറഞ്ഞില്ലെന്നും മഞ്ജു പറയുന്നു. ക്ലബ്ബ് എഫ്.എമ്മിനോട് സംസാരിക്കുകയായിരുന്നു മഞ്ജു.
വിജയ് സേതുപതിക്ക് പകരം 96ല്‍ ആ നടനെയും ഞാന്‍ മനസില്‍ കണ്ടിരുന്നു: സംവിധായകന്‍ പ്രേം കുമാര്‍
‘1997 ലാണ് ആറാംതമ്പുരാന്റെ ഷൂട്ടിങ് നടക്കുന്നത്. ഞാൻ ലാലേട്ടന്റെ കൂടെ ആദ്യമായി അഭിനയിക്കുന്നത് ആറാംതമ്പുരാനിലാണ്. അതിനെ കുറിച്ചുള്ള ഓർമകൾ പറയുകയാണെങ്കിൽ, ആ അമ്പലത്തിലെ സീൻ എടുക്കുമ്പോൾ എന്റെ പിറന്നാൾ ആയിരുന്നു.
എന്റെ പതിനെട്ടാമത്തെ പിറന്നാളായിരുന്നു അന്ന്. പക്ഷെ ആരും അറിഞ്ഞില്ല ആ കാര്യം. ഞാൻ ആരോടും പറഞ്ഞതുമില്ല. പറഞ്ഞിരുന്നെങ്കിൽ എനിക്ക് ചിലപ്പോൾ സമ്മാനമൊക്കെ കിട്ടിയേനെ. അതുപോലെ ഒരുപാട് ഓർമകളുള്ള ചിത്രമാണ് കണ്ണെഴുതി പൊട്ടുംത്തൊട്ട്,’മഞ്ജു വാര്യർ പറയുന്നു.
ആ ചിത്രം തന്നെയാണ് ഇപ്പോഴും എന്റെ ടേണിങ് പോയിന്റ്: ആസിഫ് അലി
രണ്ടാം വരവിൽ മലയാളത്തിന് പുറമേ അന്യഭാഷയിലും തിരക്കുള്ള നടിയായി മഞ്ജു വാര്യർ മാറി. ഇതിനോടകം അജിത്, ധനുഷ്, വിജയ് സേതുപതി തുടങ്ങിയവരോടൊപ്പം അഭിനയിച്ച മഞ്ജുവിന്റെ അടുത്ത സിനിമ രജിനികാന്തിനൊപ്പമുള്ള വേട്ടയനാണ്. കഴിഞ്ഞ ദിവസമിറങ്ങിയ ചിത്രത്തിലെ ഗാനത്തിന് ഗംഭീര പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്.
Content Highlight: Manju Warrior Talk About Shooting EXPERNICE Of Aaram Thamburan Movie