ഞങ്ങൾക്ക് രണ്ടുപേർക്കും പെയറായി വീണ്ടും സിനിമ ചെയ്യണം: നിത്യ മേനോൻ

ആകാശ ഗോപുരം എന്ന മോഹൻലാൽ ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ നടിയാണ് നിത്യ മേനോൻ. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിലും നിത്യ ശ്രദ്ധ നേടിയിട്ടുണ്ട്

അതിൽ ഏറെ ശ്രദ്ധ നേടിയ ചിത്രമായിരുന്നു അഞ്ജലി മേനോൻ സംവിധാനം ചെയ്ത് സൂപ്പർ ഹിറ്റായി മാറിയ ബാംഗ്ലൂർ ഡേയ്സ്. ചിത്രത്തിൽ കുറച്ചുനേരം മാത്രമേ നിത്യയുടെ നതാഷയെന്ന കഥാപാത്രം ഉള്ളുവെങ്കിലും ഓർത്തിരിക്കുന്ന വേഷമായിരുന്നു അത്. ഫഹദ് ഫാസിലിന്റെ പെയറായിട്ടാണ് നിത്യ ചിത്രത്തിൽ എത്തിയത്.

കൊച്ചു കൊച്ചു സന്തോഷങ്ങൾ, കാബൂളി വാല എന്നിവ എന്നെ തേടി വന്നു, നോ പറയാൻ കാരണമുണ്ട്: മേതിൽ ദേവിക

 

തനിക്ക് ഫഹദിനൊപ്പം വീണ്ടും അഭിനയിക്കാൻ താത്പര്യം ഉണ്ടായിരുന്നുവെന്ന് പറയുകയാണ് നിത്യ. എന്നാൽ പിന്നീട് അതിനുള്ള അവസരമൊന്നും വന്നില്ലെന്നും തങ്ങൾ അതിനെ കുറിച്ച് സംസാരിച്ചിരുന്നുവെന്നും നിത്യ മേനോൻ പറയുന്നു. മുമ്പ് ഒന്നിച്ചൊരു പരസ്യത്തിൽ അഭിനയിച്ചിട്ടുണ്ടെന്നും വളരെ ഈസിയായി അഭിനയിക്കുന്ന നടനാണ് ഫഹദെന്നും നിത്യ പറഞ്ഞു. റേഡിയോ സിറ്റി മലയാളത്തോട് സംസാരിക്കുകയായിരുന്നു നിത്യ.

‘ഫഹദിന്റെ കൂടെ ഒരുപാട് സിനിമകൾ ചെയ്യാൻ എനിക്ക് അവസരം ലഭിച്ചിട്ടില്ല. എനിക്ക് ഫഹദിന്റെ കൂടെ ഇനിയും സിനിമ ചെയ്യണമെന്നുണ്ട്. പലരും എന്നോട് പറയാറുമുണ്ട് നിത്യയും ഫഹദും ഇനിയും സിനിമകൾ ചെയ്യണമെന്ന്. ഒരിക്കൽ ഒരു സിനിമ വന്നിരുന്നു. പക്ഷെ അത് ഏതാണെന്ന് എനിക്ക് ഓർമയില്ല.

 

ഞങ്ങൾ എപ്പോഴോ സംസാരിച്ചപ്പോൾ അതിനെ കുറിച്ച് സംസാരിച്ചിരുന്നു, നമുക്കൊന്നിച്ച് ഒരു സിനിമ ചെയ്യണമെന്ന്. പക്ഷെ ഞാൻ ആകെ ബാംഗ്ലൂർ ഡേയ്സ് മാത്രമേ ഫഹദിനൊപ്പം ചെയ്തിട്ടുള്ളൂ. പിന്നെ ടൈറ്റനിന്റെ ഒരു പരസ്യവും ചെയ്തിട്ടുണ്ട്. അതൊക്കെ വളരെ ഷോർട്ട് ആയിട്ടുള്ള ഒന്നാണ്.

ആറാം തമ്പുരാനിലെ ആ ഷോട്ട് എടുക്കുന്ന ദിവസത്തിന് ഒരു പ്രത്യേകതയുണ്ട്: മഞ്ജു വാര്യർ

ഫഹദിന്റെ കൂടെ അഭിനയിക്കാൻ വളരെ എളുപ്പമാണ്. ഏറ്റവും ഈസിയായി അഭിനയിക്കുന്ന ഒരു നടനാണ് ഫഹദ്. എനിക്കങ്ങനെ തോന്നിയിട്ടുണ്ട്. എവിടെയും അഭിനയിക്കാനായി ഫഹദ് ബുദ്ധിമുട്ടുന്നതായി എനിക്ക് തോന്നിയിട്ടില്ല. അതുകൊണ്ട് തന്നെ ഫഹദിനൊപ്പം നതാഷ എന്ന കഥാപാത്രമായി മാറാൻ എളുപ്പമായിരുന്നു. എനിക്ക് തോന്നുന്നത്,ഞങ്ങൾ ഇനിയും ഒന്നിച്ച് സിനിമകൾ ചെയ്യണമെന്നാണ്.

അതുപോലെയാണ് ആസിഫ് അലിയും. ആസിഫിനൊപ്പം ഞാനിപ്പോൾ അഭിനയിച്ചിട്ട് പന്ത്രണ്ട് വർഷമൊക്കെ ആയിട്ടുണ്ടാവും. ആ സമയത്തെ എന്റെ നല്ലൊരു സുഹൃത്തായിരുന്നു ആസിഫ് അലി,’ നിത്യ മേനോൻ പറയുന്നു.

Content Highlight: Nithya Menon Talk About Fahad Fazil