മൂന്ന് വ്യത്യസ്ത കഥാപാത്രങ്ങളില്‍ മൂന്ന് വ്യത്യസ്ത ഗെറ്റപ്പുകളില്‍ ടൊവിനോ തകര്‍ത്താടിയ ചിത്രമാണ് അജയന്റെ രണ്ടാം മോഷണം. ചിത്രത്തിലെ തന്റെ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രത്തെ കുറിച്ച് സംസാരിക്കുകയാണ് ടൊവിനോ.
അജയന്റെ രണ്ടാം മോഷണത്തില്‍ തനിക്ക് ഏറ്റവും ഇഷ്ടം മാണിക്യന് എന്ന കഥാപാത്രത്തെയാണെന്നും അതിനൊരു കാരണമുണ്ടെന്നും ടൊവി പറയുന്നു.
‘ അജയനേയും മണിയനേയും കുഞ്ഞിക്കേളവുവിനേയും എടുത്താല്‍ എന്റെ പേഴ്സണല്‍ ഫേവറേറ്റ് മണിയനാണ്. പക്ഷേ എന്റെ സുഹൃത്തുക്കള്‍ ചിലര്‍ക്ക് അജയനെയാണ് ഏറ്റവും ഇഷ്ടപ്പെട്ടതെന്നാണ്. അത് സിനിമയായി കാണുമ്പോഴായിരിക്കും ചിലപ്പോള്‍ മനസിലാകുക. പക്ഷേ എനിക്കെന്തോ മണിയന്റെ ആ റോനെസും പരിപാടികളുമൊക്കെ ഭയങ്കര ഇഷ്ടമായിരുന്നു,’ ടൊവിനോ പറഞ്ഞു.
ഏറ്റവും ചാലഞ്ചിങ് ആയത് ഏത് കഥാപാത്രമാണെന്ന ചോദ്യത്തിന് മണിയനും അജയനും ഒരുപോലെ ചലഞ്ചിങ് ആയിരുന്നെന്നും കുഞ്ഞിക്കേളവിന്റെ കാര്യം എടുത്താലും കുതിരയൊക്കെ വലിയ ചലഞ്ചിങ് തന്നെ ആയിരുന്നെന്നും ടൊവിനോ പറയുന്നു.
‘ ചെറുതായി പരിക്കൊക്കെ പറ്റിയിരുന്നു. തലയില്‍ വാള് കുത്തിക്കയറി, താടിക്ക് തീപിടിച്ച് മുഖം പൊള്ളി. വാളുകൊണ്ട് മുറിഞ്ഞിട്ട് തലയില്‍ സ്റ്റിച്ചുണ്ടായിരുന്നു. ഞാന്‍ ചാടിവെട്ടുന്ന ഒരു സീനാണ്. റോപ്പിലാണ് ഉള്ളത്. ഫൈറ്റര്‍ പുള്ളി തിരിഞ്ഞതിന്റേയും എന്റേയും ടൈമിങ് മാറിപ്പോയിട്ട് വാള് വന്ന് നെറ്റിയില്‍ കുത്തി. ഞാന്‍ റോപ്പിലാണ് ലാന്റിങ് ആയതുകൊണ്ട് എനിക്ക് എന്നെ തന്നെ കണ്ട്രോള് ചെയ്യാന്‍ പറ്റുന്നുണ്ടായിരുന്നില്ല.
എനിക്ക് സാറ്റ്ലൈറ്റ് വാല്യു ഇല്ലെന്നാണ് അന്ന് അവര്‍ പറഞ്ഞത്: ടൊവിനോ
പറയുമ്പോള്‍ ഷൂട്ട് കഴിഞ്ഞതാണ്. ഞാന്‍ എല്ലാവരേയും കെട്ടിപ്പിടിച്ച് യാത്രയൊക്കെ പറഞ്ഞ് ഇറങ്ങിയതാണ്. അപ്പോഴാണ് ഒരു ഷോട്ടും കൂടി എടുത്താല്‍ ഭംഗിയുണ്ടായിരിക്കുമെന്ന് പറഞ്ഞ് അതെടുക്കാന്‍ വന്നതാണ്. അപ്പോള്‍ തന്നെ കിട്ടി. ഞാന്‍ അന്ന് ആകെ ഒരു മണിക്കൂറേ വര്‍ക്ക് ചെയ്തിട്ടുള്ളൂ. അതിനുള്ളില്‍ തന്നെ കിട്ടി. അപ്പോള്‍ തന്നെ ഡോക്ടര്‍ വന്ന് സ്റ്റിച്ച് ചെയ്ത ശേഷമാണ് ബാക്കി സീനുകള്‍ ഷൂട്ട് ചെയ്തത്,’ ടൊവിനോ പറഞ്ഞു.
Content Highlight: Tovino About His favorite character on ARM