മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബറോസ്. നിധി കാക്കുന്ന ഭൂതമായി മോഹന്‍ലാല്‍ എത്തുന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകരും. ഇന്റര്‍നാഷണല്‍ ലെവലിലാണ് ചിത്രം മേക്ക് ചെയ്തിരിക്കുന്നത്.
ബറോസിനെ കുറിച്ചും ബറോസിന് ശേഷമുള്ള സിനിമകളെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് കൗമുദി മൂവീസിന് നല്കിയ അഭിമുഖത്തില്‍ മോഹന്‍ലാല്‍.
ഈ സിനിമ ചെയ്യാന്‍ ഒരുപാട് വര്‍ഷത്തെ പരിചയമുള്ള ആളുകള്‍ എനിക്കൊപ്പമുണ്ടായിരുന്നു. വളരെ പ്രത്യേകതയുള്ള സിനിമയാണ് ഇത്. ബ്ലെഡ് ഷെഡോ ഒന്നും ഇല്ല. കുട്ടികള്‍ക്ക് കൂടി കാണാന്‍ പറ്റുന്ന ചിത്രമായതുകൊണ്ട് തന്നെ അതെല്ലാം ശ്രദ്ധിച്ചിട്ടുണ്ട്. ചില സിനിമകള്‍ അതിലെ വയലന്‍സ് കാരണം കാണാന്‍ പറ്റില്ലെന്ന് പറയുന്നത് കേട്ടിട്ടുണ്ട്.
ടൊവിനോക്ക് എന്ത് ഇക്കിളി, കൊക്കെത്ര കുളം കണ്ടതാ; തഗ്ഗുമായി സുരഭി
ഇതില്‍ അത്തരത്തിലൊന്നുമില്ല ആദ്യമായി ഒരു സിനിമ ചെയ്യുമ്പോള്‍ അതെല്ലാം ഒത്തുകിട്ടി എന്നതാണ്. പിന്നെ ബറോസിനെ ഒരു ഇന്ത്യന്‍ സിനിമയായി കാണണ്ട. ഒരു ഇന്റര്‍നാഷണല്‍ മൂവി ആണ്. ആ ഫോര്‍മാറ്റിലേക്ക് ആ സിനിമ മാറി. ഇനി എല്ലാം സിനിമ കണ്ട ശേഷം ആളുകള്‍ പറയണം.
എന്റെ അടുത്ത് പിന്നെ ചോദിക്കല്ലേ, ഇങ്ങനെയൊക്കെ പറഞ്ഞിട്ട് ഇതായിരുന്നോ സിനിമ എന്ന്. ഈ സിനിമ ലോകത്തെ ഏത് ലാംഗ്വേജിലും ഡബ്ബ് ചെയ്യാന്‍ സാധിക്കും. ഭയങ്കര സിനിമ എന്ന് പറയുന്നില്ല. പക്ഷേ ഇങ്ങനെ ഒരു സിനിമ ആരും ഉണ്ടാക്കിയിട്ടുണ്ടാകില്ല എന്ന് ഉറപ്പിച്ച് പറയാം.
ഒരു സിനിമ എങ്ങനെ എന്ന് തീരുമാനിക്കുന്നത് തീര്‍ച്ചയായും സംവിധായകനാണ്. എന്റെ സ്വതന്ത്ര ചിന്തയില്‍ കൂടി വരുന്ന സിനിമയാണ്. വി.എഫ്.എക്സ്, മ്യൂസിക്, സൗണ്ട് എല്ലാത്തിലും പ്രത്യേകതയുണ്ട്.
ഒരു മലയാള സിനിമ അല്ലെങ്കില്‍ ഒരു ആക്ടര്‍ സംവിധാനം ചെയ്യുന്ന സിനിമ എന്ന നിലയില്‍ ആളുകള്‍ ഇഷ്ടപ്പെടും. ഒരുപാട് സ്ട്രെയിന്‍ എടുത്തിട്ടുണ്ട്. സൗണ്ടിന്റെ കാര്യത്തിലൊക്കെ ഇന്റര്‍നാഷണല്‍ ഫീല്‍ കിട്ടാനാണ് പുറത്തുനിന്നുള്ളവരെ കൊണ്ടുവന്നത്, മോഹന്‍ലാല്‍ പറയുന്നു.
ഇനിയും സംവിധാനം ചെയ്യാനുള്ള പ്രേരണ ബറോസ് നല്കുന്നുണ്ടോ എന്ന ചോദ്യത്തിന് അത് ഈ ചിത്രത്തിന്റെ വിജയ പരാജയങ്ങള്‍ നോക്കി തീരുമാനിക്കേണ്ട കാര്യമാണെന്നായിരുന്നു മോഹന്‍ലാലിന്റെ മറുപടി.
ഈ സിനിമയ്ക്കായി മൂന്നാല് വര്‍ഷത്തെ കഷ്ടപ്പാടുകളുണ്ടായിരുന്നു. വലിയ എഫേര്‍ട്ട് ഇതിന്റെ പിന്നിലുണ്ട്. വി.എഫ്.എക്സ് ചെയ്യുന്ന കാര്യത്തിലൊക്കെ വലിയ ചാലഞ്ചുകള്‍ ഉണ്ടായിരുന്നു. ഇനി പ്രേക്ഷകര്‍ കണ്ട് വിലയിരുത്തട്ടെ,’ മോഹന്‍ലാല്‍ പറഞ്ഞു.
Content Highlight: Mohanlal About Barroz Success and Failure