മേപ്പടിയാന്റെ കഥ എന്നോട് പറഞ്ഞിരുന്നു, പക്ഷെ ഞാൻ ചെയ്യില്ലെന്ന് പറഞ്ഞു: നിഖില വിമൽ

‘ഭാഗ്യദേവത’ എന്ന ചിത്രത്തിലൂടെ ബാലതാരമായി മലയാള സിനിമയിലേക്ക് അരങ്ങേറിയ നടിയാണ് നിഖില വിമൽ. മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലുമെല്ലാം അഭിനയിച്ച നടിയാണ് നിഖില.

മെത്തേഡ് മാത്യു എന്നാണ് ഞാനവനെ വിളിച്ചിരുന്നത്: നിഖില വിമല്‍

വിഷ്ണു മോഹൻ സംവിധാനം ചെയ്ത കഥ ഇതുവരെ എന്ന ചിത്രമാണ് നിഖിലയുടെ ഏറ്റവും പുതിയ സിനിമ. നർത്തകി മേതിൽ ദേവികയുടെ അരങ്ങേറ്റ ചിത്രം കൂടിയായ കഥ ഇതുവരെയിൽ ബിജു മേനോൻ, ഹക്കിം ഷാ, അനുശ്രീ തുടങ്ങിയവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. കഥ ഇതുവരെ സിനിമ ചെയ്യാനുള്ള സാഹചര്യത്തെ കുറിച്ച് പറയുകയാണ് നിഖില.

ചിത്രത്തിലെ പലരെയും തനിക്ക് മുൻപരിചയമുണ്ടെന്നും ഗുരുവായൂരമ്പല നടയിൽ എന്ന സിനിമയുടെ ഇടവേളക്കിടയിലാണ് ഈ ചിത്രം ചെയ്യുന്നതെന്നും നിഖില പറയുന്നു. സംവിധായകൻ വിഷ്ണു മോഹന്റെ മുൻ ചിത്രമായ മേപ്പടിയാന്റെ കഥ വന്ന് പറഞ്ഞിരുന്നുവെന്നും എന്നാൽ താനത് ചെയ്യില്ലായെന്നായിരുന്നു പറഞ്ഞതെന്നും നിഖില പറഞ്ഞു. സില്ലി മോങ്ക്സ് മോളിവുഡിനോട് സംസാരിക്കുകയായിരുന്നു നിഖില.

ആ സിനിമയിലെ എന്റെ പോസ്റ്റര്‍ കാണുമ്പോള്‍ വലിയ ചമ്മലാണ്; അതിനൊരു കാരണവുമുണ്ട്: മാത്യു തോമസ്

‘കഥ ഇന്നുവരെ എനിക്ക് അറിയാവുന്ന ഒരുപാട് ആളുകൾ വർക്ക്‌ ചെയ്തിട്ടുള്ള സിനിമയാണ്. നമുക്ക് അറിയാവുന്ന കുറച്ചാളുകൾ ഒരു നല്ല സിനിമയെടുക്കുമ്പോൾ അതിന്റെ ഭാഗമായി ഇരിക്കുകയെന്നത് ഒരു സന്തോഷമാണ്.

ആ സന്തോഷത്തിന്റെ പുറത്താണ് കഥ ഇതുവരെ എന്ന ചിത്രം ചെയ്തത്. ഗുരുവായൂരമ്പല നടയിൽ സിനിമയുടെ ഷൂട്ടിനിടയിൽ ഒരു ബ്രേക്ക് ഉണ്ടായിരുന്നു. ആ സമയത്താണ് ഈ സിനിമ സംഭവിക്കുന്നത്. മുമ്പ് ഞാൻ ജോ ആൻഡ്‌ ജോ ചെയ്തപ്പോഴൊക്കെയുള്ളവർ ഈ ചിത്രത്തിലുണ്ട്.

വിഷ്ണുവേട്ടൻ മേപ്പടിയാന്റെ കഥ വന്ന് പറഞ്ഞപ്പോൾ മുതൽ എനിക്ക് അദ്ദേഹത്തെ പരിചയമുണ്ട്. അതുപോലെ അനു മോഹനാണെങ്കിലും അനുശ്രീ ചേച്ചിയാണെങ്കിലും എനിക്ക് ആദ്യമേ അറിയുന്നവരാണ്.

മമ്മൂക്ക ക്യാമറക്ക് മുന്നിൽ വന്ന് നിന്നാൽ ഒരു ഉത്സവ ഫീലാണ്: ഷാജി കൈലാസ്

മേപ്പടിയാന്റെ കഥ എന്നോട് പറഞ്ഞതായിരുന്നു. പക്ഷെ ഞാനത് ചെയ്യില്ലെന്ന് പറഞ്ഞു. അങ്ങനെ കഥ ഇതുവരെയിൽ എനിക്ക് അറിയുന്ന കുറെയാളുകൾ ഉണ്ടായിരുന്നു. നല്ല കഥയായിരുന്നു. അങ്ങനെയൊക്കെയാണ് ഈ സിനിമ ചെയ്യുന്നത്,’നിഖില പറയുന്നു.

Content Highlight: Nikhila Vimal Talk About Meppadiyan Movie