കിഷ്‌കിന്ധാകാണ്ഡം എന്ന സിനിമയിലെ അപ്പുപ്പിള്ള എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് കയ്യടി നേടുകയാണ് നടന്‍ വിജയരാഘവന്‍. സിനിമ കണ്ടിറങ്ങിയ ഓരോ പ്രേക്ഷകന്റേയും മനസില്‍ അപ്പുപ്പിള്ള മായാതെ കിടക്കുകയാണ്. കരിയറിലെ ഏറ്റവും മികച്ചതെന്ന് പറയാവുന്ന പ്രകടനമാണ് ചിത്രത്തില്‍ വിജയരാഘവന്‍ കാഴ്ചവെച്ചത്.
കിഷ്‌കിന്ധാകാണ്ഡത്തിന്റെ ഭാഗമായതിനെ കുറിച്ച് മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയാണ് വിജയരാഘവന്‍. കഥകേട്ടതിനുശേഷം ഈ സിനിമയുമായി സഹകരിക്കാമെന്ന് താന്‍ വാക്കുകൊടുത്തെന്നും കഥയിലുള്ള വിശ്വാസവും കഥാപാത്രത്തിനോടുതോന്നിയ താത്പര്യവുമാണ് കിഷ്‌കിന്ധാകാണ്ഡവുമായി തന്നെ ചേര്‍ത്തുനിര്‍ത്തിയതെന്നുമാണ് വിജയരാഘവന്‍ പറയുന്നത്.
മമ്മൂട്ടിയും വിനായകനും നേര്‍ക്കുനേര്‍; മമ്മൂട്ടി കമ്പനിയുടെ ഏഴാമത്തെ ചിത്രത്തിന് ആരംഭം
‘സംവിധായകന്‍ ദ്വിന്‍ജിത്ത് അയ്യത്താനും തിരക്കഥാകൃത്ത് ബാഹുല്‍ രമേഷുംചേര്‍ന്ന് വീട്ടില്‍വന്നാണ് കിഷകിന്ധാകാണ്ഡത്തിന്റെ കഥ വിവരിച്ചത്.
തിരക്കഥ വായിക്കുകയായിരുന്നില്ല, കാര്യങ്ങള്‍ വിശദമായി പറഞ്ഞുതരുകയായിരുന്നു. ആദ്യകേള്‍വിയില്‍ത്തന്നെ കഥ ഇഷ്ടപ്പെട്ടു. ശക്തമായ കഥയും അതുപറയുന്ന രീതിയുമാണ് ഈ സിനിമയിലേക്കെന്നെ അടുപ്പിച്ചത്.
പാട്ടോ തമാശയോ അടിപിടിരംഗങ്ങളോ ഒന്നുമില്ലെങ്കിലും പ്രേക്ഷകനെ രസിപ്പിക്കുന്ന സിനിമയായിരിക്കുമിതെന്ന് അന്നുതന്നെ ഞാന്‍ പറഞ്ഞു. പ്രേക്ഷകര്‍ സ്വീകരിക്കുമോയെന്ന അവരുടെ സംശയത്തിനുമുന്നില്‍ ഞാന്‍ കൈമലര്‍ത്തി. കാരണം അത്തരമൊരു പ്രവചനം അസാധ്യമാണ്, സിനിമകളുടെ ഭാവിയെക്കുറിച്ചൊന്നും മുന്‍കൂട്ടി പറയാനാകില്ല.
വിജയിക്കുമെന്ന് ഞാനുറപ്പിച്ച പലസിനിമകളും പ്രേക്ഷകര്‍ തള്ളിക്കളഞ്ഞിട്ടുണ്ട്. തിയേറ്ററുകളില്‍ വലിയതോതില്‍ ആഘോഷിക്കപ്പെട്ട ചില ചിത്രങ്ങളൊന്നും എനിക്കിഷ്ടമായിട്ടും ഇല്ല. അതുകൊണ്ടുതന്നെ അങ്ങനെയുള്ള കാര്യങ്ങളിലൊന്നും അഭിപ്രായം പറഞ്ഞില്ല,’ വിജയരാഘവന്‍ പറഞ്ഞു.
കിഷ്‌കിന്ധാകാണ്ഡത്തിന് ആദ്യം തീരുമാനിച്ച പേര് ഇതായിരുന്നു: ആസിഫ് അലി
സിനിമ നന്നാകുമ്പോഴും കഥാപാത്രം ശ്രദ്ധിക്കപ്പെടുമ്പോഴും അഭിനന്ദിക്കാനായി പലരും വിളിക്കാറുണ്ട്. എന്നാല്‍, ഈ സിനിമയെക്കുറിച്ചു ചിലര്‍ പറഞ്ഞ കമന്റുകള്‍ മുന്‍പ് കേട്ടിട്ടില്ലാത്തതാണ്. അതില്‍ പ്രധാനം കിഷ്‌കിന്ധാകാണ്ഡം എന്ന സിനിമ രണ്ടാംതവണ കാണുമ്പോള്‍ മറ്റൊരുസിനിമയായി അനുഭവപ്പെടുന്നു എന്നതാണ്.
ആദ്യകാഴ്ചയില്‍ അപ്പുപിള്ള എന്ന കഥാപാത്രത്തെ മനസ്സിലാക്കാതെ ദുരൂഹത അന്വേഷിച്ചാണ് പ്രേക്ഷകന്‍ സിനിമ ആസ്വദിക്കുന്നത്. കഥാപാത്രത്തിന്റെ അവസ്ഥയും അയാള്‍ പുലര്‍ത്തുന്ന ജാഗ്രതയെന്തിനെന്നും മനസ്സിലാക്കിക്കഴിയുമ്പോള്‍ അപ്പുപിള്ളയുടെ മാനസികാവസ്ഥയില്‍, കഥയിലൂടെ സഞ്ചരിക്കാനും അയാളെ സ്‌നേഹിക്കാനും കാഴ്ചക്കാരന് കഴിയും. സിനിമയെക്കുറിച്ചും കഥാപാത്രത്തെക്കുറിച്ചും ലഭിക്കുന്ന എല്ലാ നല്ലവാക്കുകള്‍ക്കും നന്ദി,’ വിജയരാഘവന്‍ പറഞ്ഞു.
Content Highlight: Actor Vijayaraghavan about Kishkindakandam movie