വളരെ ചെറുപ്പം തൊട്ടേ സിനിമയുടെ ഭാഗമായ നടിയാണ് നമിത പ്രമോദ്. ടെലിവിഷനിലൂടെ വെള്ളിത്തിരയിലെത്തിയ നമിതയുടെ ഏറ്റവും പുതിയ ചിത്രം കപ്പ് ആണ്.
സിനിമയില്‍ വന്നിട്ട് ദീര്‍ഷനാളായെങ്കിലും വളരെ സെലക്ടീവായി മാത്രം സിനിമ ചെയ്യുന്ന താരമാണ് നമിത. സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ഒരു സമയത്ത് ആലോചിച്ചതിനെ കുറിച്ച് സംസാരിക്കുകയാണ് മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ നമിത.
‘എന്റെ ഒരു യങ് പിരീഡ് തൊട്ട് ഞാന്‍ വളര്‍ന്നത് ശരിക്കും സിനിമയില്‍ തന്നെയാണ്. ലൊക്കേഷനില്‍ പോകുമ്പോള്‍ പരീക്ഷ, തിരിച്ചുവന്നാലും പഠിത്തം. പക്ഷേ സിനിമയില്‍ ആതുകൊണ്ട് ഒരുപാട് എക്‌സ്‌പോഷര്‍ കിട്ടിയിരുന്നു.
ഒരു നോര്‍മല്‍ സ്റ്റുഡന്റിന് കിട്ടുന്നതിനേക്കാള്‍ വലിയ എക്‌സ്‌പോഷര്‍ ആയിരുന്നു തീര്‍ച്ചയായും അത്. പല തരത്തിലുള്ള ആളുകളെ കാണാനും പരിചയപ്പെടാനും പറ്റി. എന്നാല്‍ ഇതാണ് എന്റെ ജോലി എന്ന് ഞാന്‍ ഉള്‍കൊണ്ടിരുന്നില്ല.
കുറച്ച് നാള്‍ വരെ ഒന്ന് സ്യുച്ച് ചെയ്താലോ എന്ന ആലോചന ഉണ്ടായിരുന്നു. പുറത്തെവിടെയെങ്കിലും പഠിക്കാന്‍ പോയാലോ എന്നൊക്കെ ആലോചിച്ചിരുന്നു.
ഇപ്പോഴും എന്റെ ഡിസ്റ്റന്റ് റിലേറ്റീവ്‌സ് ഒക്കെ കുടുംബത്തില്‍ നിന്ന് ആരെങ്കിലും പുറത്ത് പഠിക്കാന്‍ പോയാലൊക്കെ എന്നെ വിളിച്ചിട്ട് ചോദിക്കും മോള്‍ക്കും കൂടി എന്തെങ്കിലും കോഴ്‌സ് പഠിക്കാന്‍ പോയിക്കൂടെ എന്ന്.
കിഷ്‌കിന്ധാകാണ്ഡത്തിന് ആദ്യം തീരുമാനിച്ച പേര് ഇതായിരുന്നു: ആസിഫ് അലി
നമുക്ക് ഓള്‍ റെഡി ഒരു ജോബ് ഉണ്ടല്ലോ. പക്ഷേ അത് അവര്‍ മനസിലാക്കില്ല. പുറത്തുപോകുന്നതും പഠിക്കുന്നതും എല്ലാം നല്ലതാണ്. പക്ഷേ സിനിമയെ ഞാന്‍ അന്നും ഇന്നും കണ്‍സീവ് ചെയ്യുന്നത് രണ്ട് രീതിയിലാണ്. സിനിമയോടുള്ള എന്റെ കാഴ്ചപ്പാടില്‍ ഇന്ന് ഒരുപാട് മാറ്റങ്ങള്‍ വന്നിട്ടുണ്ട്. ഇന്ന് വളരെ സീരിയസ് ആയിത്തന്നെയാണ് ഞാന്‍ സിനിമയെ സമീപിക്കുന്നത്.
അഭിനയത്തിന്റെ കാര്യമെടുത്താലും ചിലര്‍ നമ്മളുടെ മുഖത്ത് നോക്കി കാര്യം പറയും. എനിക്ക് തോന്നുന്നില്ല ആദ്യം അഭിനയിച്ചപ്പോള്‍ തന്നെ അടിപൊളിയായട്ട് ചെയ്തവര്‍ ഉണ്ടാകുമെന്ന്. അങ്ങനെയുള്ളവര്‍ കുറവായിരിക്കും. തുടര്‍ച്ചയായ പ്രോസസിലാണ് നമ്മള്‍ മോള്‍ഡ് ആയി വരികയെന്നാണ് ഞാന്‍ കരുതുന്നത്,’ നമിത പറഞ്ഞു.
തന്നെക്കാള്‍ പക്വതയുള്ള കഥാപാത്രങ്ങളെയാണ് പല സിനിമകൡും അവതരിപ്പിച്ചിരിക്കുന്നതെന്നും ഒരു തരലത്തിലും തനിക്ക് പേഴ്‌സണലി റിലേറ്റ് ചെയ്യാന്‍ സാധിക്കുന്ന കഥാപാത്രങ്ങളായിരുന്നില്ല അവയൊന്നുമെന്നും നമിത പറഞ്ഞു.
Content Highlight: Actress Namitha Pramod about her Movie life