ബാലതാരമായി മലയാള സിനിമയിലെത്തിയ നടിയാണ് അനിഘ സുരേന്ദ്രന്‍. മലയാളം, തമിഴ്, തെലുങ്ക് തുടങ്ങി ഒരു പാന്‍ ഇന്ത്യന്‍ താരമായി പിന്നീട് അനിഘ മാറി.
2010-ല്‍ പുറത്തിറങ്ങിയ കഥ തുടരുന്നു എന്ന മലയാള ചിത്രത്തിലൂടെയാണ് അനിഘ അഭിനയരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. തമിഴ് ചിത്രങ്ങളായ യെന്നൈ അറിന്താല്‍, വിശ്വാസ്വം എന്നീ ചിത്രങ്ങളിലെ താരത്തിന്റെ പ്രകടനത്തിന് വലിയ സ്വീകാര്യത ലഭിച്ചിരുന്നു.
രണ്ടിലും അജിത്തിനൊപ്പമായിരുന്നു അനിഘ എത്തിയത്.
2013 ല്‍ പുറത്തിറങ്ങിയ 5 സുന്ദരികള്‍ എന്ന സിനിമയിലെ സേതുലക്ഷ്മി എന്ന കഥാപത്രത്തെ അവതരിപ്പിച്ചതിന് മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡും അനിഘയ്ക്ക് ലഭിച്ചിരുന്നു.
തന്നെ ഇപ്പോഴും ഒരു കൊച്ചുകുട്ടിയായാണ് പ്രേക്ഷകര്‍ കാണുന്നതെന്നും നായികനായി തന്നെ അംഗീകരിക്കാന്‍ പ്രേക്ഷകര്‍ക്ക് ഇപ്പോഴും ഒരു മടിയാണെന്നും പറയുകയാണ് അനിഘ. താന്‍ മുതിര്‍ന്നെന്ന് കാണിക്കാനായി ഒന്നും ചെയ്യുന്നില്ലെന്നും അതുകൊണ്ട് കാര്യമില്ലെന്നും അനിഘ പറയുന്നു.
ആ സമയത്ത് സിനിമയില്‍ നിന്ന് വിട്ടുനിന്നാലോ എന്ന് ആലോചിച്ചിരുന്നു: നമിത പ്രമോദ്
‘ഇപ്പോഴും ഞാന്‍ അതിന്റെ ഒരു പ്രോസസിലാണ്. അത്തരത്തില്‍ ഫീമെയില്‍ ലീഡായി ഞാന്‍ സിനിമയൊന്നും അധികം ചെയ്തിട്ടില്ല. ബാലതാരം ഇമേജ് ബ്രേക്ക് ചെയ്യാന്‍ വേണ്ടി ഒരു എഫേര്‍ട്ടും ഞാന്‍ എടുത്തിട്ടില്ല. സമയം പോകുന്തോറും നാച്ചുറലി അത് ബ്രേക്ക് ചെയ്ത് വരുമെന്നാണ് കരുതുന്നത്. ഞാന്‍ ഇനി ചെറിയ കുട്ടിയല്ലെന്ന് പറയുന്ന രീതിയില്‍ ഒന്നും ചെയ്യുന്നില്ല. ആളുകള്‍ക്ക് എപ്പോള്‍ക്ക് തോന്നുന്നോ അപ്പോള്‍ മതി,’ എന്നായിരുന്നു അനിഘയുടെ പ്രതികരണം.
മറ്റ് ഭാഷകളില്‍ അഭിനയിച്ചപ്പോഴുള്ള എക്‌സ്പീരിയന്‍സ് എങ്ങനെയായിരുന്നെന്ന ചോദ്യത്തിന് തെലുങ്കാണെങ്കിലും തമിഴ് ആണെങ്കിലും നല്ല എക്‌സ്പീരിയന്‍സാണെന്നും മലയാളത്തില്‍ നിന്ന് വന്നതുകൊണ്ട് എല്ലാ ഇന്‍ഡസ്ട്രീസും തന്നെ ട്രീറ്റ് ചെയ്തത് റെസ്‌പെക്ടോടെയാണെന്നും അജിത്ത് സാറിനൊപ്പമാണെങ്കിലും എല്ലാം അങ്ങനെ തന്നെയാണെന്നും അനിഘ പറയുന്നു.
സെലിബ്രറ്റി ലൈഫ് കാരണം നോര്‍മല്‍ ലൈഫ് മിസ് ചെയ്യുന്നുണ്ടോ എന്ന ചോദ്യത്തിന് ഒരിക്കലുമില്ലെന്നും താനിപ്പോഴും നോര്‍മല്‍ ലൈഫില്‍ തന്നെ ജീവിക്കുന്ന ആളാണെന്നുമായിരുന്നു അനിഘയുടെ മറുപടി.
Content Highlight: Actress Anikha Surendran about her Cinema Career and Challenges