തണ്ണീര്‍മത്തന്‍ ദിനങ്ങളിലെ ഒരു കോമഡിയും എനിക്ക് പേഴ്‌സണലി എന്‍ജോയ്‌ചെയ്യാന്‍ പറ്റിയിട്ടില്ല: മാത്യു തോമസ്

പ്രേക്ഷകനെന്ന നിലയിലും നടനെന്ന നിലയിലും തന്റെ സുഹൃത്തുക്കളുടെ സിനിമയിലെ വളര്‍ച്ചയെ വലിയ സന്തോഷത്തോടെയാണ് കാണുന്നതെന്ന് നടന്‍ മാത്യു തോമസ്. നസ്‌ലെന്റേയും അനശ്വരയുടേയും മമിതയുടേയും സംഗീതേട്ടന്റേയുമെല്ലാം സിനിമയിലെ ഉയര്‍ച്ചകളില്‍ താന്‍ ഏറെ ഹാപ്പിയാണെന്നായിരുന്നു ദി ക്യൂവിന് നല്‍കിയ അഭിമുഖത്തില്‍ മാത്യു പറഞ്ഞത്.

‘ ഇവരുടെയാക്കെ വളര്‍ച്ചയില്‍ ഞാന്‍ ഹാപ്പിയാണ്. എനിക്ക് തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ പേഴ്‌സണലി എന്‍ജോയ്‌ചെയ്യാന്‍ പറ്റിയിട്ടില്ല. കാരണം ഞാന്‍ അതില്‍ ഉണ്ടല്ലോ. അതിന്റെ കോമഡികളോ ഒന്നും 100 ശതമാനം എക്‌സൈറ്റ്‌മെന്റില്‍ ആസ്വദിക്കാന്‍ പറ്റിയിട്ടില്ല.

ആ സിനിമയുടെ കളക്ഷനെപ്പറ്റി വിജയ് എന്നോട് ചോദിച്ചു: മാത്യു തോമസ്

അതേസമയം സൂപ്പര്‍ശരണ്യ കാണുമ്പോള്‍ അത് കിട്ടിയിട്ടുണ്ട്. പ്രേമലു കാണുമ്പോള്‍ എനിക്ക് ഭയങ്കരമായി കിട്ടിയിട്ടുണ്ട്. ആസ് ഏന്‍ ഓഡിയന്‍ ഞാന്‍ ഭയങ്കര ഹാപ്പിയാണ്. നസ്‌ലെന്റെ ഓരോ പരിപാടി വരുന്നു എന്നറിയുമ്പോള്‍ ഭയങ്കര എക്‌സൈറ്റ്‌മെന്റാണ്. ഇപ്പോള്‍ ഖാലിദ് റഹ്‌മാന്റെ കൂടെ ഒരു പരിപാടി വരുന്നുണ്ടല്ലോ.

അതുപോലെ അനശ്വരയുടെ നേരും ഓസ്‌ലറുമൊക്കെ കണ്ടപ്പോള്‍ ഭയങ്കരമായി ഇഷ്ടപ്പെട്ടു. രസമായി ചെയ്തിട്ടുണ്ടല്ലോ. നേരിനെ കൊണ്ടുപോകുന്നത് തന്നെ അനശ്വരയാണല്ലോ. ഭയങ്കര ഗ്രേസാണ്. മമിതയും അങ്ങനെ തന്നെയാണ്. ആസ് എ ഹ്യൂമണ്‍ ബീംഗ്‌സ് എല്ലാവരും പാവങ്ങളാണ്.

മെയ്യഴകന്റെ സക്രിപ്റ്റ് വായിച്ച ശേഷം ചേട്ടന്‍ എന്നോട് ഒറ്റക്കാര്യമേ ചോദിച്ചുള്ളൂ: കാര്‍ത്തി

സംഗീതേട്ടന്റെ കാര്യത്തിലും ഹാപ്പിയാണ്. സംഗീതേട്ടനുമായി തണ്ണീര്‍മത്തന്‍ മുതലുള്ള ബന്ധമാണ്. അതില്‍ അസോസിയേറ്റുമാണ് സ്‌പോര്‍ട്ട് എഡിറ്ററുമായിരുന്നു. എന്തും നമുക്ക് പറഞ്ഞ് തരും. സംഗീതേട്ടന്റെ പ്രേമലു വന്നു, അവാര്‍ഡ് കിട്ടി അതൊന്നും നമ്മള്‍ പ്രതീക്ഷിക്കുന്നില്ലല്ലോ. ഇനി വരാനിരിക്കുന്ന ബ്രൊമാന്‍സില്‍ സംഗീതേട്ടനുമുണ്ട്. അതിലൊക്കെ ഞാന്‍ ഭയങ്കര ഹാപ്പിയാണ്,’ മാത്യു പറഞ്ഞു.

Content Highlight: Mathew Thomas about Naslen Anaswara and Mamitha