മലയാളികള്‍ക്ക് പോലും ഏറെ പ്രിയപ്പെട്ട നടനാണ് അരവിന്ദ് സ്വാമി. 1991ല്‍ പുറത്തിറങ്ങിയ മണിരത്‌നം ചിത്രമായ ദളപതിയിലൂടെയാണ് അദ്ദേഹം തന്റെ സിനിമാ കരിയര്‍ ആരംഭിക്കുന്നത്. പിന്നീട് റോജ, ബോംബെ, മിന്‍സാര കനവ്, തനി ഒരുവന്‍ തുടങ്ങിയ വിജയചിത്രങ്ങളുടെ ഭാഗമായിരുന്നു.
ഇപ്പോള്‍ താന്‍ കണ്ടിട്ടുള്ള മലയാള സിനിമയെ കുറിച്ച് പറയുകയാണ് നടന്‍. താന്‍ മഞ്ഞുമ്മല്‍ ബോയ്സ് കണ്ടിട്ടുണ്ടെന്നും ആ സിനിമ ഒരുപാട് ഇഷ്ടപ്പെട്ടുവെന്നുമാണ് അരവിന്ദ് സ്വാമി പറയുന്നത്. എന്നാല്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളിലെ തന്റെ ഏറ്റവും പ്രിയപ്പെട്ട മലയാള സിനിമ കുമ്പളങ്ങി നൈറ്റ്സാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Also Read: അങ്ങനെ ഒന്ന് സംഭവിച്ചിരുന്നെങ്കില്‍ കിഷ്‌കിന്ധാകാണ്ഡം പൊളിഞ്ഞേനെ: കലാസംവിധായകന്‍ സജീഷ് താമരശേരി
‘ഞാന്‍ മലയാള സിനിമകള്‍ കാണാറുണ്ട്. ഒരുപാട് സിനിമകള്‍ കണ്ടിട്ടില്ല. എങ്കിലും ഞാന്‍ മഞ്ഞുമ്മല്‍ ബോയ്സ് കണ്ടിട്ടുണ്ട്. ആ സിനിമ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. പക്ഷെ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളിലെ എന്റെ ഏറ്റവും പ്രിയപ്പെട്ട മലയാള സിനിമ മറ്റൊന്നാണ്. കുമ്പളങ്ങി നൈറ്റ്സാണ് ആ സിനിമ.
2021ലോ 2022ലോ മറ്റോ ആയിരുന്നു ആ സിനിമ പുറത്തിറങ്ങിയത്. എനിക്ക് കൃത്യമായി ഏത് വര്‍ഷമാണെന്ന് ഓര്‍മയില്ല. എങ്കിലും ആ വര്‍ഷത്തെ എന്റെ പ്രിയപ്പെട്ട സിനിമയായിരുന്നു കുമ്പളങ്ങി നൈറ്റ്സ്. പിന്നെ മഞ്ഞുമ്മല്‍ ബോയ്സിന് മുമ്പ് തന്നെ ഞാന്‍ സൗബിന്റെ ഒരു ഫാനാണ്. അദ്ദേഹത്തിന്റെ സിനിമകള്‍ എനിക്ക് ഒരുപാട് ഇഷ്ടമാണ്,’ അരവിന്ദ് സ്വാമി പറയുന്നു.
Also Read: ലാല്‍ സാറിനെ വെച്ചെടുക്കുന്ന സിനിമ പരാജയപ്പെട്ടാല്‍ എന്നെ കാത്തിരിക്കുന്നത് ഇതാണ്: തരുണ്‍ മൂര്‍ത്തി
അരവിന്ദ് സ്വാമി നായകനായ ഏറ്റവും പുതിയ സിനിമയാണ് മെയ്യഴകന്‍. 96ന് ശേഷം സി. പ്രേം കുമാര്‍ രചനയും സംവിധാനവും നിര്‍വഹിച്ച സിനിമയാണ് ഇത്. അരവിന്ദ് സ്വാമിയോടൊപ്പം കാര്‍ത്തിയും ഒന്നിച്ച മെയ്യഴകന്‍ 2ഡി എന്റടൈമെന്റിന് കീഴില്‍ ജ്യോതികയും സൂര്യയും ചേര്‍ന്നാണ് നിര്‍മിച്ചത്.
Content Highlight: Aravind Swamy Says He Is Fan Of Soubin Shahir