എനിക്ക് പ്രണയത്തില്‍ വിശ്വാസമില്ല; പക്ഷെ കാഞ്ചനമാല ആയതിന് പിന്നില്‍ ഒരു കാരണമുണ്ട്: പാര്‍വതി തിരുവോത്ത്

മലയാളികള്‍ക്ക് ഏറെ പരിചിതയായ നടിയാണ് പാര്‍വതി തിരുവോത്ത്. 2006ല്‍ റിലീസ് ചെയ്ത ‘ഔട്ട് ഓഫ് സിലബസ്’ എന്ന സിനിമയിലൂടെയാണ് നടി തന്റെ സിനിമാ കരിയര്‍ ആരംഭിക്കുന്നത്. 18 വര്‍ഷത്തെ സിനിമാജീവിതത്തില്‍ നിരവധി സിനിമകളുടെ ഭാഗമായ പാര്‍വതി മലയാളത്തിലെ എക്കാലത്തെയും മികച്ച നടിമാരില്‍ ഒരാളായി എളുപ്പം മാറി.

എന്ന് നിന്റെ മൊയ്തീനിലെ കാഞ്ചനമാല, ചാര്‍ളിയിലെ ടെസ എന്നീ കഥാപാത്രങ്ങള്‍ നടിയുടെ കരിയറിലെ മികച്ച കഥാപാത്രങ്ങളില്‍ രണ്ടെണ്ണമാണ്. ഇപ്പോള്‍ ഈ കഥാപാത്രങ്ങളെ കുറിച്ച് പറയുകയാണ് പാര്‍വതി തിരുവോത്ത്. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.

Also Read: മമ്മൂട്ടി ചെയ്ത ആ വേഷത്തിലൊന്നും മോഹന്‍ലാലിനെ സങ്കല്‍പ്പിക്കാനാന്‍ പോലുമാകില്ല: ഭദ്രന്‍

‘ഇന്ന് ഞാന്‍ തിരിഞ്ഞു നോക്കുമ്പോള്‍ മനസിലാക്കുന്ന കുറച്ച് കാര്യമുണ്ട്. ഞാന്‍ സത്യത്തില്‍ എന്റെ കഥാപാത്രങ്ങളെ അത്ര സ്‌ട്രോങ്ങായ സ്ത്രീകളായി കണ്ടിട്ടല്ല തെരഞ്ഞെടുത്തിരുന്നത്. ഉദാഹരണത്തിന് ചാര്‍ളിയിലെ ടെസയെ എടുക്കാം.

അവള്‍ ഒരേ സമയം സ്‌ട്രോങ്ങും എന്തൊക്കെയോ നഷ്ടപ്പെട്ടവളുമായിരുന്നു. അതുപോലെ കാഞ്ചനമാല ആണെങ്കില്‍, അവള്‍ സ്‌ട്രോങ്ങാണെന്നത് പോലെ തന്നെ വളരെ വീക്കുമായിരുന്നു. എന്തുകൊണ്ടാണ് കാഞ്ചനമാലയുടെ കഥ കേട്ടപ്പോള്‍ ഞാന്‍ ആ സിനിമക്ക് സമ്മതം അറിയിച്ചതെന്ന് എനിക്ക് ഇപ്പോഴും ഓര്‍മയുണ്ട്.

Also Read: ഞാന്‍ ആ മലയാള നടന്റെ ഫാന്‍; അദ്ദേഹത്തിന്റെ സിനിമകള്‍ എനിക്ക് ഒരുപാട് ഇഷ്ടമാണ്: അരവിന്ദ് സ്വാമി

വ്യക്തിപരമായി പ്രണയത്തില്‍ വിശ്വസിക്കുന്നത് കൊണ്ടായിരുന്നില്ല അത്. ഞാന്‍ പ്രണയത്തില്‍ വിശ്വസിക്കുന്നില്ല. അതേസമയം കാഞ്ചനമാല എന്നെ പോലെയല്ല. അവള്‍ പ്രണയത്തില്‍ വിശ്വസിക്കുന്നവളാണ്. അതുകൊണ്ട് തന്നെ ഞാന്‍ എങ്ങനെയാകും കാഞ്ചനമാലയെ അവതരിപ്പിക്കുന്നതെന്ന് എനിക്ക് കാണണമായിരുന്നു.

എനിക്ക് കാഞ്ചനമാലയെ വ്യത്യസ്തമായി ചെയ്യാന്‍ കഴിയില്ല. ടെസയുടെ കാര്യവും അങ്ങനെ തന്നെയാണ്. ഞാനും ടെസയും തമ്മില്‍ വളരെയേറെ സാമ്യമുണ്ടെന്ന് ഒരുപാട് ആളുകള്‍ പറയുന്നുണ്ട്. ചില മാനറിസങ്ങളും സിനിമയില്‍ ടെസ ഉപയോഗിച്ച കണ്ണടകളും കാരണമാകാം. അതിനപ്പുറത്തേക്ക് ആ കഥാപാത്രമായി എനിക്ക് സാമ്യതയില്ല എന്നതാണ് സത്യം,’ പാര്‍വതി തിരുവോത്ത് പറയുന്നു.

Content Highlight: Parvathy Thiruvoth Talks About Her Characters In Charlie And Enn Ninte Moitheen Movie