വീട്ടില്‍ പട്ടിണിയായിരിക്കും, എന്നാലും നല്ല ഡ്രസിട്ടേ പുറത്തിറങ്ങിയിരുന്നുള്ളൂ: സൗബിന്‍

മലയാളികളുടെ പ്രിയതാരമാണ് സൗബിന്‍ ഷാഹിര്‍. വളരെ സ്വാഭാവികമായ അഭിനയ രീതിയാണ് സൗബിന്‍ എന്ന താരത്തെ പ്രേക്ഷകരുമായി അടുപ്പിച്ചത്. വര്‍ഷങ്ങളോളം മലയാള സിനിമയില്‍ അസിസ്റ്റന്റ് ഡയറക്ടറായി വര്‍ക്ക് ചെയ്ത സൗബിന്‍ ഒരു നടനെന്ന രീതിയില്‍ ശ്രദ്ധിക്കപ്പെട്ടു തുടങ്ങുന്നത് അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമത്തിലെ പി.ടി മാഷിലൂടെയാണ്.

തുടര്‍ന്ന് ചാര്‍ളി, കമ്മട്ടിപ്പാടം, അനുരാഗ കരിക്കിന്‍വെള്ളം, മഹേഷിന്റെ പ്രതികാരം, മായാനദി, കുമ്പളങ്ങി നൈറ്റ്‌സ് എന്നീ ജനപ്രിയ ചിത്രങ്ങളിലും സൗബിന്‍ ഭാഗമായി. സുഡാനി ഫ്രം നൈജീരിയയിലൂടെ നായകനായും സൗബിന്‍ തിളങ്ങി. ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായ മഞ്ഞുമ്മല് ബോയ്‌സിലെ കുട്ടേട്ടന്‍ എന്ന കഥാപാത്രത്തെ ഗംഭീരമാക്കാനും സൗബിനായി.

സിനിമയില്‍ എത്തിപ്പെടുന്നതിന് മുന്‍പുള്ള ഒരു കാലത്തെ കുറിച്ചും സെയില്‍സ്മാനായി ജോലി ചെയ്തിരുന്ന സമയത്തെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് സൗബിന്‍.

‘മമ്മൂട്ടി, കുട്ടി, പെട്ടി’ എന്നുപറഞ്ഞ് കളിയാക്കിയ ഒരു കാലമുണ്ടായിരുന്നു സിനിമയില്‍: സിബി മലയില്‍

വീട്ടില്‍ പട്ടിണിയായിരുന്നെങ്കിലും നല്ല ഡ്രസിടാതെ പുറത്തിറങ്ങാത്ത ആളായിരുന്നു താന്‍ എന്നാണ് സൗബിന്‍ അഭിമുഖത്തില്‍ പറഞ്ഞത്.
ആരാണ് സ്വന്തം കോസ്റ്റ്യൂമുകള്‍ സെലക്ട് ചെയ്യുന്നത് എന്ന ചോദ്യത്തിനായിരുന്നു സൗബിന്റെ മറുപടി.

‘ഞാന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ആകുന്നതിനു മുമ്പും അസിസ്റ്റ് ചെയ്യുന്ന സമയത്തുമൊക്കെ സെയില്‍സിലാണ് വര്‍ക്ക് ചെയ്തത്. സെയില്‍സ്മാനായിരുന്നു. പിന്നെ സ്വന്തമായി എനിക്ക് ഡ്രസിന്റെ ഒരു ഷോപ്പ് ഉണ്ടായിരുന്നു.

വണ്ണം കൂടിയതിന്റെ പേരില്‍ പലതവണ ബോഡി ഷെയ്മിങ് നേരിട്ടു; ആ പാട്ട് സീനില്‍ വണ്ണമാണ് എന്റെ പ്ലസ് പോയിന്റ്: അപര്‍ണ ബാലമുരളി

മുംബൈയിലും തായ്ലന്‍ഡിലും ഒക്കെ പോയി അവിടേക്ക് ഡ്രസ് വാങ്ങി വരുമായിരുന്നു. അങ്ങനെയുള്ള കടകളും മറ്റുമുണ്ടായിരുന്നു. പിന്നെ അസിസ്റ്റന്റ് ഡയറക്ടറായി കയറി അസോസിയേറ്റ് ആയി കഴിഞ്ഞപ്പോഴാണ് ഇതൊക്കെ വിടുന്നത്.

കാരണം അത് കുറച്ച് കൂടെ വലിയ ഒരു പണിയായിരുന്നു. വീട്ടിലെ പട്ടിണി കാണിച്ചില്ലെങ്കിലും നല്ല ഡ്രസിട്ടിട്ട് മാത്രമേ ഞാന്‍ പുറത്ത് നടക്കുകയുള്ളൂ,’ സൗബിന്‍ പറഞ്ഞു.

Content Highlight: Soubin Shahir About His Past Life And Costumes