ബേസിലും സിജു സണ്ണിയും രാജേഷ് മാധവനും പറഞ്ഞെങ്കിലും അന്ന് ഞാനത് കാര്യമായെടുത്തില്ല: സുരേഷ് കൃഷ്ണ

സോഷ്യല്‍ മീഡിയ ഇളക്കിമറിക്കുകയാണ് കണ്‍വിന്‍സിങ് സ്റ്റാര്‍ സുരേഷ് കൃഷ്ണ. ചിരിയുടെ പെരുമഴയാണ് ഓരോ ട്രോളുകളും. സിനിമകളില്‍ അദ്ദേഹം ചെയ്ത കഥാപാത്രങ്ങളെ വെച്ച് ട്രോളുകളും ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്.

ക്രിസ്ത്യന്‍ ബ്രദേഴ്‌സ്, കാര്യസ്ഥന്‍, തുറുപ്പുഗുലാന്‍, മഞ്ഞുപോലൊരു പെണ്‍കുട്ടി, രാമലീല തുടങ്ങി നിരവധി സിനിമകളിലെ സുരേഷ് കൃഷ്ണയുടെ കണ്‍വിന്‍സിങ് സീനുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുന്നത്.

ഇതിന് പിന്നാലെ പോസ്റ്റുമായി സുരേഷ് കൃഷ്ണ എത്തിയിരുന്നു. സിനിമയിലെ ‘കണ്‍വിന്‍സിങ്’ ഡയലോഗിനെ ഓര്‍മിപ്പിക്കുന്ന തരത്തില്‍ ‘നിങ്ങള്‍ ലൈക്ക് അടിച്ചിരി, ഞാന്‍ ഇപ്പൊ വരാം’ എന്ന അടിക്കുറിപ്പോടെ തന്റെ തന്നെ ചിത്രമാണ് സുരേഷ് കൃഷ്ണ പോസ്റ്റ് ചെയ്തിരുന്നത്.

ആ വീഡിയോ ഞാന്‍ എഡിറ്റ് ചെയ്ത് സോഷ്യല്‍മീഡിയയില്‍ ഇട്ടു; പിന്നെ ഒരു പോക്കായിരുന്നു, എട്ട് ദിവസം എട്ട് മില്യണ്‍: മനോജ് കെ. ജയന്‍

സിനിമയില്‍ അഭിനയിക്കുന്ന ഒരു ഘട്ടത്തില്‍ പോലും തന്റെ കഥാപാത്രങ്ങള്‍ക്ക് ഇങ്ങനെ ഒരു സാമ്യതയുണ്ടെന്ന് താന്‍ തിരിച്ചറിഞ്ഞിരുന്നില്ലെന്ന് പറയുകയാണ് സുരേഷ് കൃഷ്ണ. തന്നെ സംബന്ധിച്ച് തികച്ചും അപ്രതീക്ഷിതമാണ് ഇങ്ങനെയൊരു ട്രെന്‍ഡെന്നും സുരേഷ് കൃഷ്ണ പറയുന്നു.

‘മരണമാസ് എന്ന കോമഡി സിനിമയില്‍ അഭിനയിച്ചു കൊണ്ടിരിക്കുമ്പോള്‍ ബേസില്‍ ജോസഫ്, സിജു സണ്ണി, രാജേഷ് മാധവന്‍ തുടങ്ങിയവരും ലൊക്കേഷനിലുള്ള മറ്റുള്ളവരുമാണ് ‘കണ്‍വിന്‍സിങ് സ്റ്റാര്‍’ എന്ന മീം ട്രെന്‍ഡിങ് ആണെന്ന് എന്നോട് പറയുന്നത്.

നായികയാക്കാന്‍ കൊള്ളില്ലെന്ന് പറഞ്ഞവര്‍ക്ക് സുരഭിയുടെ മറുപടി; ദേശീയ അവാര്‍ഡിന് ശേഷം ചാന്‍സ് ചോദിച്ച സംഭവത്തെ കുറിച്ച് താരം

ഇത് അറിഞ്ഞപ്പോള്‍ വളരെ ലാഘവത്തോടെയാണ് ഞാന്‍ അതെടുത്തത്. വില്ലന്മാരില്‍ തന്നെ പല തരമുണ്ടെന്ന് ഈ ട്രെന്‍ഡ് കാണുമ്പോഴാണ് മനസിലാകുന്നത്’, സുരേഷ് കൃഷ്ണ കൊച്ചി ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

മറ്റ് കഥാപാത്രങ്ങള്‍ക്ക് ഞാന്‍ ഒരു നല്ലവനെന്ന് തോന്നും. എന്നാല്‍ അവസാനം വഞ്ചിക്കും. അവര്‍ക്ക് ദ്രോഹമാകുന്ന തരത്തിലുള്ള തീരുമാനമെടുക്കാന്‍ ‘കണ്‍വിന്‍സ്’ ചെയ്യുന്ന കഥാപാത്രങ്ങളാണ് ഞാന്‍ ചെയ്തവയില്‍ മിക്കവയുമെന്ന് തിരിച്ചറിയുന്നത് ഇപ്പോഴാണ്‌.

എമ്പുരാനിലെ പാട്ടിനായി പൃഥ്വിയോട് റഫറന്‍സ് ചോദിച്ചു, മറുപടി ഇതായിരുന്നു: ദീപക് ദേവ്

കഴിഞ്ഞ 33 വര്‍ഷമായി താന്‍ ഇന്‍ഡസ്ട്രിയിലുണ്ട്, ഹരിഹരന്‍, ജോഷി, ഷാജി എന്‍ കരുണ്‍ തുടങ്ങിയ നിരവധി മുതിര്‍ന്ന സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്.

വളരെ റഫ് ആയ പേഴ്‌സണാലിറ്റി ഉള്ളയാളാണ് താനെന്നാണ് പലരും കരുതുന്നത്. എന്നാല്‍ ചെറുപ്പക്കാരായ ധാരാളം സുഹൃത്തുക്കള്‍ എനിക്കുണ്ട്. ഞാന്‍ സോഷ്യല്‍ മീഡിയയില്‍ സജീവമല്ല, എന്റെ പേജ് പോലും വെരിഫൈഡ് അല്ല. സുരേഷ് കൃഷ്ണ പറയുന്നു.

Content Highlight: Actor Suresh Krishnas New Convincing Dialogue