ജോലി, വിവാഹം, കുട്ടികള്‍; സമൂഹത്തിന്റെ വ്യവസ്ഥാപിതരീതികളോട് യോജിപ്പില്ല, താത്പര്യമില്ലാത്തവരെ അവരുടെ ഇഷ്ടത്തിനു വിടണം: ചിന്നു ചാന്ദ്‌നി

തമാശ, ഭീമന്റെ വഴി, കാതല്‍, ഗോളം തുടങ്ങി ഇതുവരെ ചെയ്ത സിനിമകളിലെല്ലാം ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച നടിയാണ് ചിന്നു ചാന്ദ്‌നി. വിശേഷം എന്ന ചിത്രത്തിലെ നായിക വേഷവും ചിന്നുവിന്റെ കയ്യില്‍ ഭദ്രമായിരുന്നു.

പുനര്‍വിവാഹിതരാകുന്ന ഷിജുവിന്റേയും സജിതയുടേയും ജീവിതമാണ് സിനിമ പറയുന്നത്. വിവാഹം കഴിഞ്ഞ് ഏറെ നാള്‍ കഴിയുന്നതിന് മുന്‍പ് തന്നെ വിശേഷമായില്ലേ എന്ന ചോദ്യത്തെ അഭിമുഖീകരിക്കേണ്ടി വരുന്ന, അതിന്റെ സമ്മര്‍ദ്ദങ്ങള്‍ താങ്ങാന്‍ കഴിയാതെ ചികിത്സയ്ക്കായി ഓടേണ്ടി വരുന്ന സമൂഹത്തിലെ നിരവധിയാളുടെ പ്രതിനിധിയാണ് സജിതയും ഷിജുവും.

സിനിമ ചര്‍ച്ചചെയ്യുന്ന സാമൂഹികവ്യവസ്ഥിതികളോടുള്ള തന്റെ കാഴ്ചപ്പാടിനെ കുറിച്ച് പറയുകയാണ് നടി ചിന്നു ചാന്ദ്‌നി. സമൂഹം ഇതുവരെ പറഞ്ഞുവെച്ച രീതികളോട് പൊരുത്തപ്പെട്ടുപോകുന്ന ചിലരുണ്ടാവാമെന്നും എന്നാല്‍ താന്‍ അങ്ങനെ അല്ലെന്നുമാണ് ചിന്നു ചാന്ദ്‌നി പറയുന്നത്.

അവസരത്തിനായി അന്ന് ആന്റണി പെരുമ്പാവൂരിന് മെസേജ് അയച്ചപ്പോൾ അദ്ദേഹം മറ്റൊരു നമ്പർ തന്നു: ദീപക് പറമ്പോൽ

‘ ഇന്ന പ്രായത്തില്‍ ജോലി, വിവാഹം, കുട്ടികള്‍ എന്നൊക്കെയുള്ള സമൂഹത്തിന്റെ വ്യവസ്ഥാപിതരീതികളോട് എനിക്ക് യോജിപ്പില്ല. അങ്ങനെ തോന്നുന്നവര്‍ അവര്‍ക്കിഷ്ടമുള്ളതുപോലെ ചെയ്‌തോട്ടെ. അനുഗമിക്കാന്‍ താത്പര്യമില്ലാത്തവരെ അവരുടെ ഇഷ്ടത്തിനു വിടണം.

വിവാഹത്തെക്കുറിച്ച് ഞാനിപ്പോള്‍ ചിന്തിക്കുന്നേയില്ല. ധാരാളം സിനിമകള്‍ചെയ്യണം. നല്ല സിനിമകള്‍ നിര്‍മിക്കണം. അങ്ങനെയുള്ള കൊച്ചുകൊച്ച് സ്വപ്നങ്ങള്‍ മാത്രമേ എനിക്കുള്ളൂ.

സമൂഹം ഇതുവരെ പറഞ്ഞുവെച്ച രീതികളോട് പൊരുത്തപ്പെട്ടുപോകുന്ന ചിലരുണ്ടാവാം. എനിക്ക് ഒരുപാട് സുഹൃത്തുക്കളുണ്ട്. അക്കൂട്ടത്തില്‍ ചെറിയപ്രായത്തിലേ വിവാഹസ്വപ്നങ്ങളുമായിനടന്ന് കൃത്യമായി ആസൂത്രണം നടത്തി ജീവിക്കുന്നവരുണ്ട്.

ഇതുവരെ സംസ്ഥാന അവാര്‍ഡൊന്നും കിട്ടിയില്ലല്ലേ എന്ന അയാളുടെ പരിഹാസത്തിന് എനിക്ക് പകരം മറുപടി പറഞ്ഞത് അദ്ദേഹമായിരുന്നു: ഹരിശ്രീ അശോകന്‍

വേറെ ചിലര്‍ക്ക് കല്യാണംകഴിക്കാന്‍ തോന്നുന്നതേയുള്ളൂ. അതിനുപറ്റുന്ന ആളെ ഇനി കണ്ടുപിടിക്കാം എന്ന ചിന്തയിലാണ്. ചിലര്‍ മുപ്പത്തഞ്ചുവയസ്സുകഴിഞ്ഞ് അവരുടെ പാഷന്‍ തിരിച്ചറിഞ്ഞ് അതിലേക്ക് വഴിമാറുന്നു. സമൂഹത്തിന്റെ വ്യവസ്ഥാപിത രീതികളോട് പൊതുവെ യോജിപ്പില്ലാത്ത ഒരാളാണ് ഞാന്‍,’ ചിന്നു ചാന്ദ്‌നി പറയുന്നു.

Content Highlight: don’t agree with the established ways of society says actress Chinnu Chandni