‘ഞാനാദ്യം വിചാരിച്ചു ഇറച്ചിക്കട ഉദ്ഘാടനം ആയിരിക്കുമെന്ന്’ ; ആ കമന്റ് കണ്ട് പൊട്ടിച്ചിരിച്ചുപോയി: ഹണി റോസ്

മലയാളികളുടെ പ്രിയ നടിയാണ് ഹണി റോസ്. സിനിമയിലെ കഥാപാത്രങ്ങളേക്കാള്‍ ഇന്ന് ഹണി റോസ് തിളങ്ങളുന്നത് വിവിധ ഉദ്ഘാടന വേദികളിലാണ്. ഹണി റോസ് എത്തുന്ന എല്ലാ വേദികളിലും ആരാധകര്‍ നിറയാറുണ്ട്. താരത്തിന്റെ ഔട്ട് ഫിറ്റും ലുക്കുകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

ഉദ്ഘാടനം സ്റ്റാര്‍ എന്ന ട്രോളുകളെ കുറിച്ചും കണ്ട് പൊട്ടിച്ചിരിച്ചുപോയ ട്രോളുകളെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ ഹണി റോസ്.

രസകരമായ ട്രോളുകളൊക്കെ അതേ വൈബോടെ ആസ്വദിക്കാറുണ്ടെന്നും എന്നാല്‍ ടോണും ഭാഷയുമൊക്കെ മാറുമ്പോഴാണ് അത് നമ്മളെ ബാധിക്കാറെന്നും ഹണി റോസ് പറയുന്നു.

മമ്മൂട്ടിയുടെ ആ ചിത്രം വലിയ വിജയമായപ്പോഴാണ് എനിക്ക് ആത്മവിശ്വാസം വന്നത്: വിജയരാഘവൻ

‘ രസകരമായ പല ട്രോളുകളും ഞാന്‍ അതേ വൈബോടെ ആസ്വദിക്കാറുണ്ട്. റേച്ചലിന്റെ പോസ്റ്റര്‍ ഇറങ്ങിയപ്പോള്‍ കണ്ട രസകരമായ കമന്റ് ‘ഞാനാദ്യം വിചാരിച്ചു ഇറച്ചിക്കട ഉദ്ഘാടനം ആയിരിക്കുമെന്ന്’ എന്നായിരുന്നു. ഇതേപോലെയുള്ള രസകരമായ ട്രോളുകള്‍ കണ്ട് പൊട്ടിച്ചിരിച്ചിട്ടുണ്ട്.

അതുപോലെ അയര്‍ലന്റില്‍ പോയ സമയത്ത് ഗതാഗതമന്ത്രി ജാക്ക് ചാംബേഴ്സ് പങ്കുവച്ച സെല്‍ഫി വൈറലായി മാറി. അല്ല മലയാളികള്‍ വൈറലാക്കി മാറ്റി എന്ന് വേണം പറയാന്‍.

അവിടെ ഞാന്‍ പത്ത് ദിവസം ഉണ്ടായിരുന്നു. അദ്ദേഹം പങ്കുവച്ച പോസ്റ്റിന്റെ താഴെ പിറ്റേ ദിവസം നോക്കുമ്പോള്‍ മൊത്തം മലയാളം കമന്റുകള്‍.

‘ഹായ് ജാക്കേട്ടാ സുഖാണോ’ എന്ന് ചോദിച്ചാണ് തുടങ്ങുന്നത്. ‘മോളുടെ കല്യാണം വിളിക്കാന്‍ വന്നവരും’ മറ്റുമായി ആ പോസ്റ്റിന് താഴെ മലയാളികളെക്കൊണ്ട് നിറഞ്ഞു.

നോബിയും ജോമോനും കൂടി നില്‍ക്കുമ്പോള്‍ കറക്ടാണ്, അസീസും സിജുവും ഓക്കെയാണ്, അമിതും ഞാനുമായിട്ട് ചേര്‍ച്ചയുണ്ടോയെന്ന് എനിക്ക് സംശയമായിരുന്നു: കോട്ടയം നസീര്‍

ഇതിന് പുറമേ നല്ല കൂടിയ കമന്റ്‌സും ഉണ്ടായിരുന്നു. അതായിരുന്നു എന്റെ ടെന്‍ഷന്‍. മിനിസ്റ്റര്‍ എങ്ങാനും ട്രാന്‍സ്ലേറ്റ് ചെയ്ത് നോക്കിയാല്‍ അയര്‍ലന്റില്‍ നിന്ന് തിരിച്ച് പോരാന്‍ പറ്റാതാവുമോ എന്ന് ഞാന്‍ ഭയന്നു.

രസകരമായ ഇത്തരം ട്രോളുകളൊക്കെ അതേ രസത്തിലേ ഞാനും എടുത്തിട്ടുള്ളൂ. പക്ഷേ ഇതിന്റെ ടോണും ഭാഷയുമൊക്കെ മാറുമ്പോഴാണ്. അത് നമ്മളെ ബാധിക്കുന്നത്.

അങ്ങനെ ബാധിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് നമ്മളാണ്. പറയുന്നവര്‍ പറയട്ടെ, നമ്മുടെ ജോലിയുമായി മുന്നോട്ട് പോവുക എന്നേയുള്ളൂ.

നൂറ് മെസേജില്‍ പത്തെണ്ണമാകും ഇത്തരത്തിലുള്ളത്. ബാക്കിയുള്ള തൊണ്ണൂറ് മെസേജിന് മാത്രം പ്രാധാന്യം കൊടുത്താല്‍ പ്രശ്‌നം തീര്‍ന്നു. പിന്നെ ഇത്തരം കമന്റും മെസേജും ഇടുന്നവരില്‍ ഭൂരിഭാഗത്തിനും സ്വന്തമായി ഐഡന്റിറ്റി ഇല്ല എന്നതാണ് രസകരം.

ഞാനൊരു വിഡ്ഢിയാണെന്ന് തോന്നേണ്ടെന്ന് കരുതി; എന്നാല്‍ രജിനി സാറിന്റെ ചോദ്യം എന്നെ ഞെട്ടിച്ചു: മഞ്ജു വാര്യര്‍

നമുക്കൊന്നും ഇങ്ങനെ ഒരു പോസ്റ്റിന് താഴെ കുത്തിയിരുന്ന് കമന്റിടാന്‍ സമയം കാണില്ല, എനിക്ക് തോന്നുന്നു ഇത്തരത്തില്‍ നെഗറ്റിവിറ്റി പരത്തുന്നവര്‍ അങ്ങനെ ഒരു പണിയും ഇല്ലാത്ത, ഫ്രസ്‌ട്രേറ്റഡ് ആയ, കുറേ കഷ്ടപ്പാടും ബുദ്ധിമുട്ടും അനുഭവിക്കുന്ന ആരെങ്കിലുമൊക്കെയാവാം.

ഞാന്‍ നന്നായില്ല, അങ്ങനിപ്പോ നീയും നന്നാവണ്ട എന്ന മനോഭാവമുള്ളവര്‍ ഇല്ലേ, അവരാവാം. അതിനെ അങ്ങനെ വിട്ട് കളഞ്ഞാല്‍ മതി. ജീവിതത്തിലേക്ക് എടുക്കണ്ടേതില്ല, ഹണി റോസ് പറഞ്ഞു.

Content Highlight: Actress Honey Rose About Inaguration and Trolls