വർഷങ്ങളായി മലയാള സിനിമയിൽ നിറസാന്നിധ്യമാണ് നടൻ വിജയരാഘവൻ. ഈ കാലത്തിനിടയ്ക്ക് പല തരത്തിലുള്ള വ്യത്യസ്ത കഥാപാത്രങ്ങൾ അദ്ദേഹം ചെയ്തു ഫലിപ്പിച്ചു കഴിഞ്ഞു. മലയാളത്തിന്റെ നാടകാചാര്യന്മാരിൽ ഒരാളായ എൻ. എൻ. പിള്ളയുടെ മകനാണ് വിജയ രാഘവൻ.
Also Read: ആ രണ്ട് നടന്മാരുടെ സിനിമകള്‍ ലൈവ് ലൊക്കേഷനില്‍ ഷൂട്ട് ചെയ്യാന്‍ കഴിയില്ല: ഷൈന്‍ ടോം ചാക്കോ
മലയാളസിനിമയിലെ മാറ്റം യഥാര്‍ത്ഥത്തില്‍ ആരംഭിച്ചത് 1970കളിലാണെന്ന് പറയുകയാണ് വിജയരാഘവന്. പി.എന്‍. മേനോന് സംവിധാനം ചെയ്ത ഓളവും തീരവും എന്ന സിനിമയിലൂടെയാണ് മലയാളസിനിമയുടെ ഗതി മാറിയതെന്ന് വിജയരാഘവന് പറഞ്ഞു. അതുവരെ ഇന്‍ഡോറില്‍ മാത്രം തളച്ചിട്ട മലയാളസിനിമയെ ഔട്ട്ഡോറിലേക്ക് കൊണ്ടുവന്നത് ആ സിനിമയിലൂടെയായിരുന്നുവെന്ന് വിജയരാഘവന് പറഞ്ഞു. വിവിധ ലെന്‍സുകളുടെ ഉപയോഗവും ഈ സിനിമയിലൂടെ കാണാന്‍ സാധിച്ചെന്നും വിജയരാഘവന് കൂട്ടിച്ചേര്‍ത്തു.
90കളില്‍ നമ്മള് കാണുന്ന മലയാളസിനിമയുടെ മാറ്റത്തിന്റെ തുടക്കം 70കള്‍ മുതലായിരുന്നെന്നും അദ്ദേഹം പറഞ്ഞു. പിന്നീട് മലയാളത്തില്‍ കെ.ജി. ജോര്‍ജ്, ഭരതന്, പദ്മരാജന് തുടങ്ങി ലെജന്‍ഡറിയായിട്ടുള്ള സംവിധായകര്‍ സിനിമയെ അടിമുടി മാറ്റിയെന്നും വിജയരാഘവന് കൂട്ടിച്ചേര്‍ത്തു. അതില്‍ തന്നെ അസാമാന്യനായിട്ടുള്ള സംവിധായകനാണെന്നും അദ്ദേഹം പറഞ്ഞു. ക്ലബ്ബ് എഫ്.എമ്മിനോട് സംസാരിക്കുകയായിരുന്നു വിജയരാഘവന്.
‘മലയാളസിനിമയുടെ മാറ്റം ശരിക്ക് തുടങ്ങിയത് 70കളിലാണെന്നാണ് എന്റെ അഭിപ്രായം. പി.ബി. മേനോന് സംവിധാനം ചെയ്ത ഓളവും തീരവുമാണ് മലയാളത്തില്‍ മാറ്റത്തിന് തുടക്കം കുറിച്ച സിനിമ. അതുവരെ സ്റ്റുഡിയോയുടെ ഉള്ളില്‍ മാത്രം ഒതുങ്ങിനിന്ന മലയാളസിനിമയെ ഔട്ട്ഡോറിലേക്ക് കൊണ്ടുവന്നത് അദ്ദേഹമാണ്. ആ സിനിമയിലൂടെയാണ് വൈഡ് ഷോട്ടും ലോങ് ഷോട്ടുമൊക്കെ വളരെ നന്നായി ഉപയോഗിച്ചത്. അതിന് മുമ്പ് ക്ലോസപ്പ് വെക്കുന്നതൊക്കെ വളരെ കുറവായിരുന്നു. ലെന്‍സുകളുടെ ഉപയോഗം അദ്ദേഹം മികച്ച രീതിയില്‍ കാണിച്ചുതന്നു.
ആ സിനിമക്ക് ശേഷം മലയാളത്തില്‍ പ്രതിഭാധനരായ ധാരളം സംവിധായകര്‍ കടന്നുവന്നു. ഭരതന്, പദ്മരാജന്, കെ.ജി. ജോര്‍ജ് എന്നിവരുടെയൊക്കെ കാലം സുവര്‍ണകാലഘട്ടമായിരുന്നു. അതില്‍ കെ.ജി. ജോര്‍ജ്ജിനെപ്പോലെയുള്ളവര്‍ അസമാന്യ പ്രതിഭാശാലികളാണ്. പക്ഷേ ആ മാറ്റത്തിന്റൈയെല്ലാം തുടക്കം ഓളവും തീരവും എന്ന സിനിമയിലൂടെയായിരുന്നു എന്ന് മാത്രം,’ വിജയരാഘവന് പറയുന്നു.
Content Highlight: Vijayaraghavan saying Olavum Theeravum was the path breaking movie in Mollywood