കസേരയില്‍ ഇരിക്കുകയായിരുന്ന രജനീകാന്ത് എന്നെ കണ്ടതും ചാടിയെണീറ്റു, വിറച്ചുപോയി: സാബു മോന്‍

ടി.ജി ജ്ഞാനവേലിന്റെ സംവിധാനത്തിലൊരുങ്ങുന്ന വേട്ടയ്യന്‍ എന്ന ചിത്രത്തില്‍ ഒരു സര്‍പ്രൈസ് റോളുമായി എത്തിയിരിക്കുകയാണ് സാബു മോന്‍. ഫഹദും മഞ്ജുവാര്യരും പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രത്തിന്റെ പ്രിവ്യൂ പുറത്തുവന്നപ്പോഴാണ് ചിത്രത്തില്‍ ഒരു സുപ്രധാന റോളില്‍ സാബുമോനും ഉണ്ടെന്ന കാര്യം ആരാധകര്‍ അറിയുന്നത്. വേട്ടയ്യനെ കുറിച്ചും രജനീകാന്തിനെ കുറിച്ചുമൊക്കെ റിപ്പോര്‍ട്ടര്‍ ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയാണ് സാബു മോന്‍.

ജയ് ഭീം അടക്കമുള്ള ടി.ജി ജ്ഞാനവേലിന്റെ മുന്‍ സിനിമകളെ പോലെ വേട്ടയ്യനും റിയല്‍ സ്റ്റോറിയാണെന്നും പ്രിവ്യുവില്‍ കണ്ടതുപോലെയല്ല സിനിമയെന്നും അവര്‍ വളരെ തന്ത്രപൂര്‍വമാണ് ആ പ്രിവ്യു ഒരുക്കിയിട്ടുള്ളതെന്നും സാബു മോന്‍ പറയുന്നു.

സൂപ്പര്‍സ്റ്റാര്‍ രജനികാന്തിനെ സെറ്റില്‍ വെച്ച് ആദ്യമായി കണ്ട നിമിഷത്തെ കുറിച്ചും സാബുമോന്‍ അഭിമുഖത്തില്‍ സംസാരിക്കുന്നുണ്ട്. കസേരയില്‍ ഇരിക്കുകയായിരുന്ന രജനീകാന്ത് തന്നെ കണ്ടതും ചാടിയെണീറ്റെന്നും തന്റെ കയ്യും കാലും വിറച്ചുപോയെന്നുമാണ് സാബു മോന്‍ പറയുന്നത്.

ആ 100 കോടി ടൊവിച്ചേട്ടന്‍ തൂക്കിയിട്ടുണ്ടേ; ആദ്യ സോളോ നൂറ് കോടിയുമായി ടൊവിനോ; തിളങ്ങി എ.ആര്‍.എം

‘ഞാന്‍ ആരുടെയും ഫാന്‍ അല്ല. പക്ഷെ രജനികാന്തിനെ ഒരുപാട് ഇഷ്ടമാണ്. അദ്ദേഹത്തിന്റെ സിനിമകള്‍ കണ്ടാണ് ഞാന്‍ വളര്‍ന്നത്. അദ്ദേഹത്തെ പോലെ ഒരു ലെജന്‍ഡിനെ നേരിട്ട് കാണാനും ഒന്നിച്ച് സ്‌ക്രീന്‍ ഷെയര്‍ ചെയ്യാനും കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ട്.

നമ്മുടെ നാട്ടിലെ താരങ്ങളെ പോലെയല്ല തമിഴ്നാട്ടിലെ സൂപ്പര്‍സ്റ്റാര്‍സ്. എല്ലാവര്‍ക്കും പോയി കാണാനൊന്നും കഴിയില്ല. ഷൂട്ടിന്റെ ആദ്യ ദിവസം അദ്ദേഹത്തെ കാണാന്‍ പോയത് എനിക്ക് മറക്കാനാകില്ല.

ജോലി, വിവാഹം, കുട്ടികള്‍; സമൂഹത്തിന്റെ വ്യവസ്ഥാപിതരീതികളോട് യോജിപ്പില്ല, താത്പര്യമില്ലാത്തവരെ അവരുടെ ഇഷ്ടത്തിനു വിടണം: ചിന്നു ചാന്ദ്‌നി

എന്റെ മേക്കപ്പ് കഴിഞ്ഞ ശേഷം സംവിധായകന്‍ വന്ന് കണ്ട് ഓക്കെ പറഞ്ഞു. രജനികാന്തിനെ പരിചയപ്പെടുത്തി തരാമെന്ന് പറഞ്ഞു കൊണ്ടുപോയി.

ഒരു ഫാക്ടറി പോലെയുള്ള ഒരു സ്ഥലത്തായിരുന്നു അന്ന് ഷൂട്ട്. രജനികാന്ത് അവിടെ ഒരു ചുവന്ന കസേരയില്‍ ഇരിക്കുന്നതാണ് ഞാന്‍ കണ്ടത്. അദ്ദേഹം എന്നെ കണ്ടതും ചാടിയെണീറ്റു. ഞാന്‍ ആകെ ഞെട്ടിപ്പോയി.

എനിക്ക് കയ്യും കാലും വിറയ്ക്കുന്നുവെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. സാര്‍ അപ്പോള്‍ ചുമലിലൊക്കെ തട്ടി കുറച്ച് സമയം സംസാരിച്ചു. വളരെ എളിമയുള്ള വ്യക്തിയാണ് അദ്ദേഹം.

അഭിനയിക്കുന്നവർക്ക് എല്ലാ സൗകര്യവും ഒരുക്കിയ മലയാള ചിത്രം, അതെല്ലാം ഫോട്ടോ എടുത്ത് വെച്ചോളാൻ ഞാൻ പറഞ്ഞു: നിഖില വിമൽ

പക്ഷെ മേക്കപ്പ് ഇട്ട് കഥാപാത്രമായി വരുന്നതോടെ അദ്ദേഹത്തിന്റെ ബോഡി ലാംഗ്വേജ് മാറും. ഓരോ ആക്ഷനും സ്റ്റൈലൈസ്ഡാകും.

ഓരോ ദിവസവും ആയിരക്കണക്കിന് പേര്‍ രജനികാന്തിനൊപ്പം ഫോട്ടോയെടുക്കാന്‍ എത്തും. ഷൂട്ടിന് ശേഷം കാരവാന് പുറത്ത് അദ്ദേഹം നില്‍ക്കും.

ഓരോരുത്തരായി വന്ന് ഫോട്ടോ എടുക്കും. അതിന് മാത്രമായി ഒരു ഫോട്ടോഗ്രാഫറും അവിടെ ഉണ്ടാകും. അയാളുടെ അടുത്ത് നിന്നുമാണ് ഈ ആരാധകരെല്ലാം ഫോട്ടോ പിന്നീട് വാങ്ങിക്കുന്നത്,’ സാബു മോന്‍ പറഞ്ഞു.

Content Highlight: Actor Sabu Mon About His First Meeting With Rajnikanth