പ്രേമലു എന്ന ചിത്രത്തോടെ തെന്നിന്ത്യ മുഴുവന്‍ ആരാധകരുടെ നടിയായി മാറിയിക്കുകയാണ് മമിത ബൈജു. ചെറിയ വേഷങ്ങളിലൂടെ എത്തി ഇന്ന് മലയാളത്തിലെ മുന്‍നിര നായികമാരില്‍ ഒരാളായി മാറിയിരിക്കുകയാണ് മമിത.
ഡോക്ടറായ അച്ഛന് മകളേയും ഒരു ഡോക്ടര്‍ ആക്കാന്‍ ആഗ്രഹിച്ചെങ്കിലും താന്‍ എത്തിയത് സിനിമയിലാണെന്ന് പറയുകയാണ് മമിത. കുട്ടിക്കാലത്ത് ഡോക്ടറാകാന്‍ ആഗ്രഹിച്ചിരുന്നെന്നും താരം പറയുന്നു.
‘ ഞാനൊരു ഡോക്ടര്‍ ആകണം എന്നായിരുന്നു പപ്പയുടെ ആഗ്രഹം. എന്നാല്‍ ആറേഴു സിനിമകള്‍ കഴിഞ്ഞപ്പോള്‍ ഡോക്ടര്‍ മോഹം ഞാനങ്ങ് ഉപേക്ഷിച്ചു. പപ്പയ്ക്ക് ആദ്യം അതില്‍ വിഷമമുണ്ടായിരുന്നു.
പിന്നെ പപ്പയും അത് ഉള്‍ക്കൊണ്ടു. കാരണം സിനിമാ രംഗം പപ്പയ്ക്കും ഏറെ ഇഷ്ടപ്പെട്ട ഒന്നായിരുന്നു. സിനിമാ സംവിധായകന് ആകുക ആയിരുന്നു പപ്പയുടെ സ്വപ്നം. പക്ഷേ വീട്ടിലെ സാമ്പത്തിക സാഹചര്യങ്ങള്‍ അനുകൂലമായിരുന്നില്ല. മാത്രമല്ല പപ്പ നന്നായി പഠിക്കുന്ന ആളായിരുന്നതുകൊണ്ട് പഠിച്ച് ഡോക്ടറായി. മെഡിക്കല്‍ കോളേജില്‍ ജോലി ചെയ്തു.
അതിന് ശേഷം അമൃത ആശുപത്രിയില്‍ റിസേര്‍ച്ച് ചെയ്തു. അതിന് ശേഷമാണ് ഞങ്ങളുടെ നാട്ടില്‍ തന്നെ സ്വന്തം ക്ലിനിക്ക് തുടങ്ങിയത്. സിനിമ ആഗ്രഹിച്ച് ഡോക്ടറായ ആളാണ് പപ്പ. ഡോക്ടറാകാന്‍ ആഗ്രഹിച്ച് സിനിമാ രംഗം തിരഞ്ഞെടുത്ത ആളാണ് ഞാന്‍,’ മമിത പറയുന്നു.
കുഞ്ഞായിരുന്നപ്പോഴേ ഞാന്‍ പപ്പയുടെ ക്ലിനിക്കില്‍ പോയിരിക്കും. അവിടെ വരുന്നവര്‍ക്കൊക്കെ എന്നെ വലിയ ഇഷ്ടമായിരുന്നു. കുട്ടി ഡോക്ടര്‍ എന്നാണ് അവര്‍ വിളിച്ചിരുന്നത്. അന്നൊക്കെ ഞാനും വിശ്വസിച്ചിരുന്നത് ഞാന്‍ ഡോക്ടര്‍ ആണെന്നാണ്.
കസേരയില്‍ ഇരിക്കുകയായിരുന്ന രജനീകാന്ത് എന്നെ കണ്ടതും ചാടിയെണീറ്റു, വിറച്ചുപോയി: സാബു മോന്
കുറച്ചുകൂടി മുതിര്‍ന്നാല്‍ എനിക്കും രോഗികളെ പരിശോധിക്കാമെന്നും മരുന്നുകൊടുക്കാമെന്നുമൊക്കെ കരുതി. പിന്നീടാണ് ഡോക്ടറാവാന്‍ പഠിക്കണമെന്നൊക്കെ മനസിലാകുന്നത്.
അപ്പോഴും ഡോക്ടറാവാന്‍ തന്നെയായിരുന്നു താത്പര്യം. രോഗം ഭേദമായ പലരും വന്ന് പപ്പയോട് നന്ദി പറയുന്നതും ഇമോഷണലായി സംസാരിക്കുന്നതും കണ്ടിട്ടുണ്ട്. ഈ ജോലിക്ക് സേവനമുഖം കൂടിയുണ്ടല്ലോ.അതും എന്നെ ആകര്‍ഷിച്ചു.
ആ 100 കോടി ടൊവിച്ചേട്ടന് തൂക്കിയിട്ടുണ്ടേ; ആദ്യ സോളോ നൂറ് കോടിയുമായി ടൊവിനോ; തിളങ്ങി എ.ആര്.എം
മെഡിക്കല്‍ പി.ജിക്ക് പഠിക്കേണ്ട വിഷയങ്ങള്‍ പോലും ഞാന്‍ കണ്ടുവെച്ചിരുന്നു. പക്ഷേ എനിക്ക് വിധിച്ചത് അതല്ലായിരുന്നു. ഓര്‍ക്കുമ്പോള്‍ ഈ ജീവിതമൊരു ഭാഗ്യമായാണ് തോന്നുന്നത്. പക്ഷേ ഈ ഗ്ലാമറൊക്കെ ശാശ്വതമാണെന്ന് വിശ്വസിക്കുന്ന ആളല്ല ഞാന്‍,’ മമിത ബൈജു പറയുന്നു.
Content Highlight: Actress Mamitha Baiju about her ambition to become a doctor