വിനായകന്‍ നായകനായി തിയേറ്ററില്‍ വരാനിരിക്കുന്ന ചിത്രമാണ് ‘തെക്ക് വടക്ക്’. വിനായകന്‍ എഞ്ചിനീയര്‍ മാധവനായി എത്തുന്ന സിനിമയില്‍ സുരാജ് വെഞ്ഞാറമ്മൂടും മറ്റൊരു പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. അരി മില്ലുടമയായ ശങ്കുണ്ണിയായാണ് ചിത്രത്തില്‍ സുരാജ് എത്തുന്നത്.
ഇരുകഥാപാത്രങ്ങളും തമ്മിലുള്ള മുപ്പത് വര്‍ഷത്തെ വൈരാഗ്യത്തെ കുറിച്ചാണ് ‘തെക്ക് വടക്ക്’ എന്ന സിനിമ പറയുന്നത്. ഇപ്പോള്‍ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി മീഡിയ വണ്ണിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയാണ് വിനായകന്‍.
Also Read: നുണക്കുഴയിലെ ആ ഡയലോഗൊക്കെ ബൈജുവിനെ മനസില്‍ കണ്ട് എഴുതിയതാണ്: തിരക്കഥാകൃത്ത് കൃഷ്ണകുമാര്‍
ഒരുപാട് ഇഷ്ടമുള്ള നടന്മാര്‍ ആരാണെന്ന ചോദ്യത്തിന് മാമുക്കോയയുടെയും ശങ്കരാടിയുടെയും ഒടുവില്‍ ഉണ്ണികൃഷ്ണന്റെയും തിലകന്റെയും നെടുമുടി വേണുവിന്റെയും പേരുകളാണ് അദ്ദേഹം പറഞ്ഞത്. ഇഷ്ടമുള്ള കൊമേഡിയന്‍സ് ആരാണ് എന്ന ചോദ്യത്തിന് കൊമേഡിയന്‍ എന്ന വാക്ക് തനിക്ക് ഇഷ്ടമല്ലെന്നാണ് വിനായകന്‍ പറയുന്നത്.
‘കൊമേഡിയന്‍ എന്ന വാക്ക് എനിക്ക് ഇഷ്ടമല്ല. അത് കേള്‍ക്കുമ്പോള്‍ തന്നെ ഞാന്‍ നിങ്ങളെ ചീത്ത പറയും. കോമേഡിയന്‍ എന്നതിന്റെ അര്‍ത്ഥം എന്താണ്. എനിക്കത് മനസിലാകുന്നില്ല. ആക്ടേഴ്സല്ലേ എല്ലാവരും. ഏറ്റവും ഇഷ്ടപ്പെട്ട ആക്ടേഴ്സ് ആരാണെന്ന് ചോദിക്കാം.
എനിക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു നടനാണ് മാമുക്കോയ സാര്‍. പിന്നെയും ആളുകളുണ്ട്. ശങ്കരാടി സാര്‍, ഒടുവില്‍ ഉണ്ണികൃഷ്ണന്‍ ചേട്ടന്‍, തിലകന്‍ സാര്‍, നെടുമുടി വേണു ചേട്ടന്‍ എന്നിവരെയൊക്കെ എനിക്ക് ഇഷ്ടമാണ്. ഇവരൊന്നും കൊമേഡിയന്‍സല്ല കേട്ടോ.
Also Read: എല്ലാവർക്കും പേടിയുണ്ടായിരുന്ന ആ ബോളിവുഡ് നടനെ ഞാനാണ് കയ്യിലെടുത്തത്: സുരഭി ലക്ഷ്മി
കൊമേഡിയന്‍ എന്നും മിമിക്രിക്കാരെന്നും പറയരുത്. അങ്ങനെ ഉപയോഗിക്കാനേ പാടില്ല. ആക്ടേഴ്സ് അല്ലെങ്കില്‍ അഭിനയിക്കുന്ന ആളുകള്‍ എന്നാണ് പറയേണ്ടത്. എനിക്ക് അഭിനയത്തിന്റെ ഒന്നു രണ്ടു കാര്യങ്ങള്‍ പറഞ്ഞു തന്നത് നെടുമുടി ചേട്ടനും തിലകന്‍ സാറുമാണ്. ഞാനൊരു പടം ചെയ്യുമ്പോള്‍ തിലകന്‍ സാറിന് ഇത്തിരി പ്രായമായിരുന്നു.
നമ്മളെ ടേക്കിന് മുമ്പ് പൊസിഷനില്‍ കൊണ്ടിരുത്തിയാല്‍ സാര്‍ പിന്നെ അവിടുന്ന് മാറില്ല. അങ്ങനെ ഒരിക്കല്‍ ഞാനും അദ്ദേഹത്തിന്റെ കൂടെ അവിടെ തന്നെ ഇരുന്നു. ഞാന്‍ അദ്ദേഹത്തിനോട് അഭിനയത്തെ കുറിച്ച് ചോദിച്ചു. അന്ന് അദ്ദേഹം എനിക്ക് കുറച്ച് കാര്യങ്ങള്‍ പറഞ്ഞു തന്നു. അതുപക്ഷെ ഞാന്‍ നിങ്ങള്‍ക്ക് പറഞ്ഞു തരില്ല,’ വിനായകന്‍ പറയുന്നു.
Content Highlight: Vinayakan Talks About His Fav Actors In Malayalam