ഈ വര്‍ഷം പുറത്തിറങ്ങി ഇന്ത്യയെമ്പാടും വലിയ ഹിറ്റായ ചിത്രമാണ് നാഗ് അശ്വിന്‍ ചിത്രമായ കല്‍ക്കി-എ.ഡി 2898. ചിത്രത്തില്‍ ഒരു മികച്ച വേഷം ചെയ്യാനായതിന്റെ സന്തോഷത്തിലാണ് നടി അന്ന ബെന്‍.
ഒരു ഇ-മെയിലിന്റെ രൂപത്തിലാണ് കല്‍ക്കി 2898 എഡിയുടെ ഭാഗമാകാനുള്ള ഭാഗ്യം തനിക്കു കിട്ടുന്നതെന്ന് അന്ന ബെന്‍ പറയുന്നു.
വൈജയന്തി പ്രൊഡക്ഷന്‍സില്‍ നിന്നുള്ള ആ മെയില്‍ കണ്ട് ആരോ പറ്റിക്കാന്‍ അയച്ചതാണെന്നാണ് ആദ്യം കരുതിയതെന്നും അന്ന ബെന്‍ പറയുന്നു.
കല്‍ക്കിയില്‍ അഭിനയിച്ചതിനുശേഷം തനിക്കു ഭയങ്കര തിരക്കാണെന്നും ബോളിവുഡില്‍ ഒരുപാടു സിനിമകളില്‍ കരാറായി എന്നൊക്കെ പലരും പാടി നടക്കുന്നുണ്ടെന്നും അതൊന്നും ശരിയല്ലെന്നും താരം പറയുന്നു.
‘ ആരോ പറ്റിക്കാനായി മെസ്സേജ് അയച്ചതാണെന്ന് കരുതി ഞാന്‍ പ്രതികരിക്കാനൊന്നും പോയില്ല. പക്ഷേ, പിന്നെയും മെയില്‍ വായിച്ചപ്പോള്‍ ഇനി എങ്ങാനും ബിരിയാണി കൊടുക്കുന്നുണ്ടോ എന്നൊരു സംശയം. അങ്ങനെ മറുപടി അയച്ചു.
പിന്നെ, സൂം മീറ്റിങ് വഴി സംവിധായകന്‍ നാഗ് അശ്വിനുമായി സംസാരിച്ചു. അദ്ദേഹം കഥ പറഞ്ഞു തന്നു. ഇതില്‍ കൈറ ആണ് എന്റെ കഥാപാത്രം. ചെറിയ കഥാപാത്രമാണെങ്കിലും ശ്രദ്ധിക്കപ്പെടും’. അദ്ദേഹം പറഞ്ഞു.
അതു ശരിയായിരുന്നുവെന്നു സിനിമ ഇറങ്ങിയതിനുശേഷം മനസ്സിലായി. കല്‍ക്കിയില്‍ അഭിനയിച്ചതിനുശേഷം എനിക്കു ഭയങ്കര തിരക്കാണ്. ബോളിവു ഡില്‍ ഒരുപാടു സിനിമകളില്‍ കരാറായി എന്നൊക്കെ പലരും പാടി നടക്കുന്നുണ്ട്. അതൊന്നും ശരിയല്ല. ഞാനിപ്പോള്‍ മലയാളം സിനിമയില്‍ നല്ലൊരു കഥാപാത്രത്തെ കിട്ടും എന്ന പ്രതീക്ഷയിലിരിക്കുകയാണ്,’ അന്ന ബെന്‍ പറഞ്ഞു.
രജിനി സാര്‍ ആവശ്യപ്പെട്ടാല്‍ കാറിലോ ഫ്‌ളൈറ്റിലോ പോകാമായിരുന്നു; അദ്ദേഹം അതിന് തയ്യാറായില്ല: അഭിരാമി
ഒരു വര്‍ഷം മുന്‍പ് ത്രിശങ്കു എന്ന സിനിമയിലാണ് മലയാളത്തില്‍ അവസാനമായി അഭിനയിച്ചതെന്നും നല്ലൊരു മലയാള സിനിമയ്ക്ക് വേണ്ടി ഞാന്‍ കാത്തിരിക്കുകയാണെന്നും അന്ന പറഞ്ഞു.
കൈറയിലെ ആക്ഷന്‍ സീനുകളെ കുറിച്ചും താരം സംസാരിച്ചു. ‘എനിക്കത് വലിയ താല്‍പര്യമായിരുന്നു. നിക്പാല്‍ ആയിരുന്നു കല്‍ക്കിയുടെ സ്റ്റണ്ട് കൊറിയോഗ്രഫര്‍. അദ്ദേഹത്തിന്റെ പ്രോത്സാഹനം ഉണ്ടായിരുന്നു.
അടിയും ഇടിയും ഒക്കെ ഒരുപാടുണ്ടായിരുന്നു. എങ്കിലും കൂടെയുള്ളവരുടെ സഹകരണം കൊണ്ട് നന്നായി ചെയ്യാന്‍ സാധിച്ചു. ഷൂട്ടിങ്ങിന്റെ അവസാന സമയത്തായിരുന്നു എനിക്കു കാര്യമായ ഒരു പരുക്ക് ഉണ്ടായത്. അതുകൊണ്ടും ഞാന്‍ രക്ഷപ്പെട്ടു. ഷൂട്ടിങ് മുടങ്ങിയില്ല,’ അന്ന പറഞ്ഞു.
അമിതാഭ് ബച്ചനെ സെറ്റില്‍വച്ചു കണ്ടിരുന്നോ എന്ന ചോദ്യത്തിന് അമിതാഭ് ബച്ചന്‍ അഭിനയിച്ച സിനിമയില്‍ താനും അഭിനയിച്ചു എന്നു പറയാം എന്നല്ലാതെ അദ്ദേഹത്തെ സെറ്റില്‍ വച്ചു കണ്ടതേയില്ലെന്നായിരുന്നു അന്നയുടെ മറുപടി. ഞങ്ങള്‍ തമ്മില്‍ ഒരുമിച്ചുള്ള രംഗങ്ങളുമില്ല. സെറ്റില്‍ ചെല്ലുമ്പോള്‍ യൂണിറ്റിലുള്ളവര്‍ പറയും ഇന്നലെ ബച്ചന്‍ സാറിന്റെ ഷൂട്ട് ഉണ്ടായിരുന്നു ഇന്നു രാവിലെയാണു അദ്ദേഹം പോയത് എന്നൊക്കെ.
അതുപോലെ പ്രഭാസിനെയും സെറ്റില്‍ വെച്ച് കണ്ടില്ല. ഞങ്ങള്‍ തമ്മിലും ഒരുമിച്ചുള്ള സീനുകള്‍ ഒന്നും ഇല്ലല്ലോ? അതുകൊണ്ട് അദ്ദേഹത്തെയും കാണാനോ സംസാരിക്കാനോ കഴിഞ്ഞില്ല. കണ്ടത് പശുപതി സാറിനെയും ശോഭന മാഡത്തെയുമാണ്,’ അന്ന ബെന്‍ പറഞ്ഞു.
Content Highlight: Iam Waiting For a Malayalam MNovie says Actress Anna Ben