ഏറ്റവും ഒടുവില്‍ കണ്ട മലയാള സിനിമയെ കുറിച്ച് സംസാരിക്കുകയാണ് നടന്മാരായ കാര്‍ത്തിയും അരവിന്ദ് സ്വാമിയും. മലയാള സിനിമയില്‍ വന്ന മാറ്റത്തെ കുറിച്ചും ഇരുവരും സംസാരിക്കുന്നുണ്ട്. ഒടുവില്‍ കണ്ട മലയാള ചിത്രം ആവേശമായിരുന്നെന്നും അപ്പോള്‍ തന്നെ രോമാഞ്ചവും പോയി കണ്ടെന്നും കാര്‍ത്തി പറഞ്ഞു.
മറ്റൊരു സിനിമ മഞ്ഞുമ്മല്‍ ബോയ്സാണ്. തമിഴ്നാട് മുഴുവന്‍ ആഘോഷമാക്കിയ ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്സ്. ഒരുപാട് നല്ല സിനിമകള്‍ മലയാളത്തില്‍ ഇറങ്ങുന്നുണ്ടെന്നും കാര്‍ത്തി പറഞ്ഞു.
ഒരുപാട് മലയാള സിനിമകള്‍ താന്‍ കണ്ടിട്ടില്ലെങ്കിലും അടുത്തിടെയിറങ്ങിയ ചില സിനിമകള്‍ കണ്ടെന്നായിരുന്നു അരവിന്ദ് സ്വാമി പറഞ്ഞത്.
മഞ്ഞുമ്മല്‍ബോയ്സ് ഞാന്‍ കണ്ടിരുന്നു. ആ സിനിമ വല്ലാതെ ഇഷ്ടപ്പെട്ടു. പക്ഷേ എന്റെ ഫേവറൈറ്റ് എന്ന് പറഞ്ഞാല്‍ കുമ്പളങ്ങി നൈറ്റ്സാണ്.
സൂപ്പര്‍ ചിത്രമാണ്. മഞ്ഞുമ്മല്‍ ബോയ്സ് കാണുന്നതിന് മുന്‍പ് തന്നെ ഞാന്‍ സൗബിന്റെ വലിയ ആരാധകനാണ്. മികച്ച വര്‍ക്കാണ് അദ്ദേഹത്തിന്റേത്, അരവിന്ദ് സ്വാമി പറഞ്ഞു.
അദ്ദേഹം ആക്ടറാണ് ഡയറക്ടറാണ്. മള്‍ട്ടി ടാലന്റഡാണ് എന്നായിരുന്നു ഇതോടെ സൗബിനെ കുറിച്ച് കാര്‍ത്തിയും പറഞ്ഞത്.
അരവിന്ദ് സ്വാമിയുടെയും കാര്‍ത്തിയുടേതുമായി എത്തിയ മെയ്യഴകന് എന്ന ചിത്രവുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു ഇരുവരും. ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് പ്രേം കുമാറാണ്.
96 എന്ന ചിത്രത്തിലൂടെ വലിയ പ്രേക്ഷകശ്രദ്ധ നേടിയ സംവിധായകനാണ് സി. പ്രേംകുമാര്‍. അദ്ദേഹത്തിന്റെ രണ്ടാമത്തെ ചിത്രമാണ് മെയ്യഴകന്. ടൈറ്റില്‍ കഥാപാത്രമായി കാര്‍ത്തി എത്തുന്ന ചിത്രത്തില്‍ അരുണ്മൊഴി വര്മന് എന്ന കഥാപാത്രത്തെയാണ് അരവിന്ദ് സ്വാമി അവതരിപ്പിക്കുന്നത്.
Content Highlight: Aravind swami and Karthi about Actor soubin Shahir